ആലപ്പുഴ: കോവിഡ് മുന്നണി പോരാളികളായ ആശ പ്രവര്‍ത്തകര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന് നിഷേധിച്ചതായി പരാതി. ആലപ്പുഴ ജനറല്‍ ആശുപത്രിയുടെ കീഴിലുള്ള ആലപ്പുഴ നഗരസഭയിലെ 37 ആശ പ്രവര്‍ത്തകര്‍ക്കാണ് കോവിഡ് വാക്സിന് നിഷേധിച്ചത്. ആശുപത്രിയിലെ ഓഫീസ് ജീവനക്കാര്‍ക്കും സെക്യൂരിറ്റിക്കാര്‍ക്കും അടക്കം ആരോഗ്യപ്രവര്‍ത്തകര്‍ക്കെല്ലാം വാക്സിന് നല്‍കിയിട്ടും രോഗികളുമായും, അവരുടെ കുടുംബാംഗങ്ങളുമായി നേരിട്ട് ഇടപെടേണ്ടി വരുന്ന ആശ പ്രവര്‍ത്തകരെ അവഗണിച്ചതില്‍ പ്രതിഷേധം ഉയരുന്നു. ആലപ്പുഴ നഗരത്തില്‍ തന്നെ കടപ്പുറത്തെ ആശുപത്രിയുടെ കീഴിലുള്ള ആശമാര്‍ക്ക് വാക്സിന് കൃത്യമായി നല്കി.
ആരോഗ്യപ്രവര്‍ത്തകര്‍ക്കും, മറ്റു മുന്നണി പോരാളികള്‍ക്കും രണ്ടാംഘട്ട വാക്സിനേഷന് പൂര്‍ത്തിയാകാറായി. എന്നിട്ടും ഇവര്‍ക്ക് മാത്രം വാക്സിന് നിഷേധിച്ചതിന്റെ കാരണം എന്താണെന്ന് വ്യക്തമാക്കാന്‍ അധികൃതര്‍ക്ക് സാധിക്കുന്നില്ല. കംപ്യൂട്ടറില്‍ രേഖപ്പെടുത്തിയപ്പോഴുണ്ടായ പിഴവാണെന്ന് ഉള്‍പ്പടെയുള്ള ന്യായീകരണങ്ങളാണ് ഉന്നതോദ്യോഗസ്ഥര്‍ പറയുന്നത്.
കോവിഡ് രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ വാക്സിന് അടിയന്തരമായി നല്‍കണമെന്നാണ് ആശമാര്‍ ആവശ്യപ്പെടുന്നത്. അധികൃതരുടെ അവഗണനയില്‍ പ്രതിഷേധിച്ച് വളരെ അത്യാവശമുള്ളവ ഒഴികെയുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് അവര്‍ പറയുന്നു. പൊതുജനങ്ങള്‍ക്ക് വാക്സിന് നല്‍കുന്നതിനൊപ്പം ഇവര്‍ക്കും വാക്സിന് നല്‍കാമെന്നാണ് അധികൃതര്‍ ഇപ്പോള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: