തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ രണ്ട് രേഖകള്‍കൂടി പുറത്തുവിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കമ്പനിയുമായി ഒപ്പിട്ട ധാരണാപത്രത്തിന്റെ പകര്‍പ്പാണ് ഇതിലൊന്ന്. കമ്പനിക്ക് സ്ഥലം അനുവദിച്ചതിന്റെ രേഖയാണ് രണ്ടമത്തേത്ത്. സര്‍ക്കാര്‍ നയത്തിന് എതിരെങ്കില്‍ എന്തിന് ധാരണാപത്രം ഒപ്പിട്ടുവെന്ന് രമേശ് ചെന്നിത്തല ചോദിച്ചു.
ഇഎംസിസി എന്ന അമേരിക്കന്‍ കമ്പനിയുടെ പ്രതിനിധികള്‍ തന്നെ കണ്ടിട്ടില്ല. അവരെ താന്‍ വിട്ടതാണെന്ന് തെളിയിക്കാന്‍ വ്യവസായമന്ത്രിയെ വെല്ലുവിളിക്കുന്നു. ഇഎംസിസി സിഇഒ ഫിഷറീസ് മന്ത്രിക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടതായി വിവരമുണ്ടെന്നും ചെന്നിത്തല പറഞ്ഞു. ഇതിന് മുഖ്യമന്ത്രി മറുപടി പറയണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം നിഷേധിച്ചാല്‍ അംഗീകരിക്കാമെന്നും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: