ന്യൂദല്‍ഹി : കോവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ പ്രതിസന്ധികളെ മറികടക്കാനുള്ള ശ്രമത്തിലാണ് രാജ്യം. ഈ സാഹചര്യത്തില്‍ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ഒരു നിശ്ചിത ദിശയിലേക്ക് നീങ്ങുകയും സഹകരണ ഫെഡറലിസത്തെ കൂടുതല്‍ അര്‍ത്ഥവത്താക്കുകയും ചെയ്യുക എന്നതാണ് ഇന്ത്യയുടെ വികസനത്തിന്റെ അടിസ്ഥാനം. നിതി ആയോഗിന്റെ ആറാമത് ഗവേണിങ് കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് സ്വകാര്യ മേഖലയെ വളരാന്‍ അനുവദിക്കണം. സംസ്ഥാനങ്ങളും കേന്ദ്രവും ഇതിനെ പിന്തുണയ്‌ക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. സാമ്പത്തിക മാന്ദ്യം മറികടക്കുന്നതിന് ഉറച്ച നയമുള്ള ചട്ടക്കൂട് ആവശ്യമായുണ്ട്. കോവിഡിനെതിരെ കേന്ദ്രവും സംസ്ഥാനങ്ങളും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചു. അങ്ങനെ രാജ്യത്തിന് വിജയിക്കാന്‍ ആയി. ഇന്ത്യയുടെ പ്രതിച്ഛായ ലോകമെമ്പാടും നിര്‍മിക്കപ്പെട്ടു.
അതിവേഗം പുരോഗമിക്കണമെന്നും സമയം പാഴാക്കാനുമില്ലെന്ന തീരുമാനം രാജ്യം കൈക്കൊണ്ടു കഴിഞ്ഞു. രാജ്യത്തിന്റെ മനോഭാവം ചിട്ടപ്പെടുത്തുന്നതില്‍ യുവാക്കള്‍ നിര്‍ണായക പങ്കു വഹിക്കുന്നുണ്ട്. കേന്ദ്ര ബജറ്റിനെ പുകഴ്‌ത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കൊല്ലത്തെ ബജറ്റിന് ലഭിച്ച അനുകൂല പ്രതികരണങ്ങള്‍ രാജ്യത്തിന്റെ മനോഭാവത്തെയാണ് സൂചിപ്പിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
നിതി ആയോഗ് യോഗത്തില്‍ കൃഷി, അടിസ്ഥാന സൗകര്യങ്ങള്‍, ഉത്പ്പാദനം, മാനവ വിഭവശേഷി വികസനം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. പുതിയതായി രൂപംകൊണ്ട കേന്ദ്രഭരണ പ്രദേശമായ ലഡാക്ക് പ്രതിനിധികളും ആദ്യമായി യോഗത്തില്‍ പങ്കെടുത്തു. മുഖ്യമന്ത്രിമാരും സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ലെഫ്റ്റനന്റ് ഗവര്‍ണര്‍മാരുമാണ് യോഗത്തില്‍ പങ്കെടുത്തത്. എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും യോഗത്തില്‍ പങ്കെടുത്തില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: