തിരുവനന്തപുരം: ഇരട്ടി ആറളത്തെ വിയറ്റ്‌നാം ആദിവാസി കോളനിയില്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി മാവോയിസ്റ്റ് പ്രസിദ്ധീകരണമായ കാട്ടുതീ പ്രചരിപ്പിച്ചതിന് അറസ്റ്റിലാവുകയും സിപിഎം ഇടപെട്ട് യുഎപിഎ പിന്‍വലിപ്പിച്ച് സ്വതന്ത്രനാക്കിയ നദീര്‍ എന്ന നദിക്കെതിരേ ഗുരുതര ബാലപീഡന ആരോപണങ്ങള്‍. നദീറിന്റെ അടുത്ത സുഹൃത്തു തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ ആദ്യം വെളിപ്പെടുത്തിയത്. എന്നാല്‍, പിന്നീട് ഈ പോസ്റ്റ് പിന്‍വലിച്ചെങ്കിലും ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നെന്നും അദ്ദേഹം മറ്റൊരു പോസ്റ്റില്‍ വ്യക്തമാക്കി. ചുംബനസമരത്തില്‍ അടക്കം നേതൃത്വത്തില്‍ ഉള്ള വ്യക്തിയായിരുന്നു നദീര്‍.
നദീറിനെതിരേ ആരോപണം ഉന്നയിച്ച ആള്‍ ഇത്തരത്തില്‍ പറയുന്നു- നദി എന്ന വ്യക്തി എന്റെ ജീവിതത്തിന്റെ വലിയഭാഗമായിരുന്നു. ഏറ്റവും വിലമതിക്കാത്ത ഭാരം. എന്നാല്‍, ഇക്കഴിഞ്ഞ ദിവസം മുതല്‍ അവന്‍ എന്റെ ജീവിതത്തിന്റെ ഭാഗമല്ല എന്ന മാത്രമല്ല, പരിസരത്തേക്ക് അടുപ്പിക്കുകകൂടിയില്ല. സ്ത്രീകളേയും കുഞ്ഞുങ്ങളെയുമടക്കം സെക്ഷ്വലി അബ്യൂസ് ചെയ്യുന്ന ഒരാളെ ജീവിതത്തിന്റെ ഭാഗമാക്കേണ്ട ബാധ്യത ആര്‍ക്കുമില്ല.അയാള്‍ക്കെതിരേ നിലകൊള്ളേണ്ടത് അതിന് ഏത് തമ്പുരാനായാലും അനിവാര്യമാണ്.
ഈ പോസ്റ്റിനു പിന്നാലെ നദീറിനെതിരേ ഗുരുതരമായ മറ്റ് ആരോപണങ്ങളും ഉയര്‍ന്നു. ഇതോടെ, നദീറിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം സോഷ്യല്‍മീഡിയയില്‍ ശക്തമാണ്. നദീര്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ആണെന്നായികുന്നു സിപിഎം പിബി അംഗം എം.എ.ബേബി അടക്കം വിശേഷിപ്പിച്ചിരുന്നത്.
ഇതുസംബന്ധിച്ച മറ്റൊരു പോസ്റ്റിന്റെ പൂര്‍ണരൂപം-
#can_u_see_the_fear_in_their_eyes
ചില മനുഷ്യരെ കാണുമ്പോ നമ്മുടെ ഉള്ളിൽ ഒരു അപായ മണി മുഴങ്ങും സൂക്ഷിക്കണം എന്ന് .
ഒരിക്കൽ കേരളത്തിലെ അമാനവ പീഡോ വർഗ്ഗങ്ങൾ പൊക്കി നടന്ന ഒരു ലിബറൽ . അനാർക്കികളുടെ വീടും താമസ ഇടങ്ങളും അവനായി മലർക്കെ തുറന്നിട്ടു . അവൻ കള്ളനാണ് അവൻ മാജിക് നടത്തി ആളെ പറ്റിക്കും എന്നും അവൻ അവന്റെ കൺ കെട്ടു വിദ്യ കാട്ടി അമ്പലം വിഴുങ്ങുന്ന മന്ത്രവാദി ആണെന്ന് പറഞ്ഞു പറ്റിക്കുമ്പോഴും കൂടെ ഉണ്ടായിരുന്ന ഊളകളോട് പറഞ്ഞിട്ടുണ്ട് . അവനെ നമ്പാതെ എന്ന് . അവൻ അമ്പലം വിഴുങ്ങില്ല കഴുക്കോലിൽ കടിച്ചിട്ട് നിങ്ങളെ ഉപനയനം ചെയ്യിക്കുന്ന ഏർപ്പാട് ആണ് എന്നും ആവശ്യത്തിന് വിളിച്ചു പറഞ്ഞിട്ടുണ്ട് ..
മൂന്നാലു കൊല്ലം മുന്നേ ഒരു പതിനെട്ട് വയസ് അന്നുള്ള ഒരു പെങ്കൊച്ച് ഇൻബോക്സിൽ വന്നിട്ട് അവനും കൂട്ടുകാരും കൂടി അക്കാലത്ത് ഈ അമാനവ പിത്തലാട്ടങ്ങളിൽ വീണു പോയ ഒരു പെങ്കൊച്ചിനെ ചൂഷണം ചെയ്തതിന്റെയും തുടർന്ന് അവൾ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതിന്റെയും ഒരു കഥ പറഞ്ഞിരുന്നു . കേട്ട് തരിച്ചിരുന്നു പോയി ..അതിപ്പോഴും പൊതു സമൂഹത്തോട് പറയാൻ ലജ്ജയുണ്ട് . എന്നിട്ടും അന്നും പറ്റാവുന്ന വിധം ആളുകളോട് വിളിച്ചു പറഞ്ഞു . ചെയ്യരുത് . നമ്പരുത് . കേട്ടില്ല .
നാലക്ഷരം കൂട്ടി പിടിച്ചെഴുതാൻ ശേഷി ഉണ്ടെന്ന് കരുതി അവൻ / അവൾ എല്ലാം തികഞ്ഞ ആളുകൾ ആണെന്ന് കരുതുന്ന വിഡ്ഢികൾ ആണ് എമ്പാടും . അത് കൊണ്ടാണ് എന്റെ മേൽ എഴുതുന്നു എന്ന ഒറ്റ കാര്യം കൊണ്ട് അടുപ്പം കാണിക്കുകയും ഞാൻ പറയുന്നതും ചെയ്യുന്നതും ശരികൾ മാത്രമാണ് എന്നും വിശ്വസിക്കുന്ന അപ്പാവികളോട് പറയാറുള്ളത് ഞാനൊരു ക്രിമിനൽ ആണെന്നും എഴുത്ത് കണ്ട് എനിക്ക് വിലയിടേണ്ടന്നും എന്റെ ഹൃദയത്തിലേക്ക് നോക്കി അതിന് വില ഇട്ടാൽ മതി എന്നും പറയാറുള്ളത് . നീ റൊമ്പ നല്ലവൻ എന്നു ആളുകൾ പറയുമ്പോ നമുക്ക് അറിയാമല്ലോ നമ്മൾ അതല്ല എന്ന് . ഇല്ലാത്ത ഒന്ന് ആരോപിക്കുമ്പോ നല്ല വാക്ക് ആണെങ്കിലും നമ്മുടെ ഉള്ളിൽ ഒരു കിരുകിറുപ്പ് ഉണ്ടാവില്ലേ ? അയ്യേ ആളുകൾ എന്താ ഇങ്ങനെ തെറ്റായി വായിക്കുന്നത് എന്നൊരു ഭയം ഉണ്ടാവും . കുമിള പോലൊരു ഇമേജിൽ എത്ര കാലം ജീവിക്കുമെന്ന് ആണ് ചിന്ത . അതില്ലാതെ ആവുകയും മനപ്പൂർവം ഒരു ഇമേജ് സൃഷ്ടിച്ച് അതു വച്ചിട്ട് ആളുകളെ ചൂഷണം ചെയ്യുകയും ചെയ്യുന്ന മുഖം മൂടി കൊള്ളക്കാർ ആവുന്നു ഫേസ്ബുക് സെലിബ്രിറ്റികളിൽ നല്ലൊരു പങ്കും . ശ്രീചിത്രൻ രൂപേഷ് ഒക്കെ ചെറിയ ചെറിയ ഉദാഹരണം മാത്രം . അവർ ഒക്കെ കള്ളന്മാർ ആണെങ്കി ഇവൻ അവരുടെ പോപ്പ് ആണ് .
UAPA കേസിൽ ആണ് അവൻ അകത്താകുന്നത് . ജീവിക്കാൻ വകുപ്പില്ലാതെ തെണ്ടി തിരിഞ്ഞു നടന്നപ്പോ കൂടപ്പിറപ്പിനെ പോലെ കണ്ട് വീട്ടിൽ കയറ്റി താമസിപ്പിച്ച ഒരുപാട് പേർ . നാലക്ഷരം എഴുത്ന്നത് കൊണ്ട് മാത്രം അവനൊപ്പം കൂടിയ ആളുകൾ . അവനെ വീട്ടിൽ കയറ്റിയ എല്ലാവർക്കും അവൻ പണി കൊടുത്തു . അവരുടെ വീട്ടിലെ പെണ്കുട്ടികളുടെ മടിക്കുത്തിൽ അവൻ പിടി ഇട്ടു . അവൻ വന്നു പോയ വീടുകളിലെ കൊച്ചു കുട്ടികൾ കൗമാരക്കാർ താമസം വിനാ കടുത്ത ഡിപ്രഷനിലേക്ക് വഴുതി വീണിട്ടുണ്ട് . ഇന്ന് ഇരകളുടെ കുടുംബം അതെല്ലാം ഓർത്തെടുക്കുന്നുണ്ട് . ഒരിക്കലും ആരും പരാതി പറയില്ല എന്നുറപ്പിൽ അവൻ പുതിയ ഇരകൾ തേടി നടക്കുന്നുണ്ട്. . വസൂരി വിത്ത് വിതച്ചു കടന്നു പോകുന്നഭൂതത്തെ പോലെ അവൻ വീടകങ്ങളിൽ കണ്ണുനീർ നിറച്ചു കടന്നു പോകുന്നുണ്ട് . അവനെ സപ്പോർട്ട് ചെയ്തതിൽ ഇടത് വലത് പാർട്ടികളിലെ നേതാക്കൾ വരെയുണ്ട് .. അവൻ ആ ബന്ധം കാട്ടി മുതലെടുക്കുന്നുണ്ട് . പിണറായി പറഞ്ഞ അവതാരങ്ങളിൽ ഒരാൾ .
എനിക്ക് വിഡ്ഢികളോട് പറയാനുള്ളത് ഇതാണ് . നിങ്ങൾ ഇന്ന് പൊക്കി നടക്കുന്ന പലരും കള്ളന്മാർ ആണ് . ഈ എഴുതുന്ന ഞാനും . പക്ഷെ വഞ്ചന അരുത് . നിങ്ങളെ വിശ്വസിക്കുന്നവരോട് എങ്കിലും മിനിമം വിശ്വസ്തത കാണിക്കണം . ആപത്ത് കാലത്ത് കൈ തന്ന മനുഷ്യരുടെ കൈക്ക് കൊത്താൻ പോകരുത് . അതൊക്കെ ഒരു ധാർമിക മൂല്യം ഇല്ലാത്തതിന്റെ വിഷയമാണ് . അത്തരം ആൾക്കാരെ വീട്ടിൽ കയറ്റരുത് . ആരുമായും സൗഹൃദം ആവാം . പക്ഷെ വീട്ടിലേക്ക് വിളിച്ചു വരുമ്പോ നമ്മൾ മാത്രല്ല ആ വീട്ടിൽ എന്നോർക്കണം .
ഇത്തരം നാറികളുടെ കരിഷ്മക്ക് മുന്നിൽ പെട്ടു പോകുന്ന വിഡ്ഢികൾ ആയ സ്ത്രീകളും ഓർക്കണം നാലക്ഷരം കൂട്ടി എഴുതുന്നത് ഒരു മിടുക്ക് അല്ല .നന്നായി വാചകം അടിക്കുന്നതും .അതൊരു ക്രിമിനൽ പ്രവർത്തിയാണ് . നിങ്ങൾക്ക് അറിയാമോ അവൻ പീഡിപ്പിച്ച ഒരു പെങ്കൊച്ചിനെ അവന്റെ ആവശ്യം കഴിഞ്ഞിട്ട് അവന്റെ കൂട്ടുകാർക്കും ഭീഷണിപ്പെടുത്തി കാഴ്‌ച്ച വച്ചു എന്നാണ് കേൾക്കുന്നത് . അതും അവന്റെ സകല കാര്യങ്ങളും നോക്കി അവനിട്ട ഷഡി വരെ വാങ്ങി നൽകിയ കുടുംബത്തിൽ തന്നെ . ആ കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു . അതെല്ലാം താണ്ടി ആ കടുത്ത ട്രോമായിൽ നിന്ന് ഇപ്പോഴും പുറത്ത് വരാതെ നീറി കഴിയുകയാണ് ആ കുടുംബം . മറ്റൊരു കുടുംബത്തിൽ വീട്ടുകാർ അറിഞ്ഞിട്ടില്ല . പക്ഷെ ആ കുട്ടി അവൻ വന്നു പോയ ശേഷം കടുത്ത ഡിപ്രഷനിലേക്ക് വീണു . അവളുടെ അമ്മ ഉറങ്ങാതെ കണ്ണീരും കയ്യുമായി അവൾക്കായി കാവൽ നിന്നത് മൂന്നാലു വർഷമാണ് . ഇപ്പൊ അവൻ പെണ്ണ് കെട്ടി . ആ കെട്ടിയ സ്ത്രീയുടെ അവസ്‌ഥ ഓർക്കുമ്പോ നല്ല ഭയമുണ്ട്. അവന്റെ വഞ്ചന നിറഞ്ഞൊരു ജീവിതത്തിൽ അവളിനി അവനു മുഖം മൂടി ആവും . ഇത്തരം ഊളകളിൽ ചിലരെ എനിക്ക് അറിയാവുന്ന കൊണ്ട് ആണ് പറയുന്നത് അവന്റെ ഇരകളെ തേടി പിടിക്കാനുള്ള കൊളുത്ത് ആക്കി ആ അവനിത് മാറ്റും . അതിലുപരി അവർക്ക് ജനിക്കുന്ന കുട്ടി പെണ്കുട്ടി ആവാതിരിക്കാൻ പ്രാർത്ഥിക്കാം .
ആയതിനാൽ നിങ്ങളുടെ വീട്ടിൽ പെണ്കുട്ടികള് ഉണ്ടെങ്കി അവൾ 18 വയസ്സിന് താഴെ പ്രായം ഉള്ള കുട്ടിയാണെങ്കി അത് കൈകുഞ്ഞ് ആണെങ്കിലും അന്യ പുരുഷന്മാരെ വീട്ടിൽ താമസിപ്പിക്കരുത് . അവരെ തനിച്ചാക്കി പോകരുത് . വിശ്വസിക്കാൻ കൊള്ളില്ലാത്ത നാറികൾ ആണ് നിങ്ങടെ തോളിൽ കയ്യിടുന്ന മുക്കാൽ വാസി ആണുങ്ങളും . സൂക്ഷിക്കുക .
നദിയെ നദിയെ പീഡക നദിയെ
നീയും മൈർ താനേ .
നീയും മൈർ താനേ .. അങ്ങനെ ഒരു പാട്ടുണ്ട് AR റഹ്മാൻറെ . ചുമ്മാ ഓർത്തതാ .
©masharsha
പ്രതികരിക്കാൻ ഇവിടെ എഴുതുക