തിരുവനന്തപുരം: തൊഴില്‍ തേടി സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധം സര്‍ക്കാരിനെ അറിയിക്കാന്‍ മീന്‍ വില്‍ക്കുന്നു, തല കുത്തി മറിയുന്നു, തൂക്കിലേറ്റുന്നത് പ്രതീകാത്മകമായി അവതരിപ്പിക്കുന്നു. ആവശ്യത്തോട് തുടക്കത്തില്‍ മുഖം തിരിച്ച സര്‍ക്കാര്‍ സമരാഗ്നിയുടെ ചൂടില്‍ പതിയെ ഉരുകാന്‍ തുടങ്ങി.
സെക്രട്ടേറിയറ്റ് പരിസരത്ത് മീന്‍ വില്‍പന നടത്തിയാണ് സിവില്‍ പോലീസ് ഓഫീസര്‍ ഉദ്യോഗാര്‍ഥികള്‍ പന്ത്രïാം സമരദിനത്തെ സജീവമാക്കിയത്. അര്‍ഹതപ്പെട്ട തൊഴില്‍ സര്‍ക്കാര്‍ നല്‍കാത്ത സാഹചര്യത്തില്‍ മറ്റു ജീവിത മാര്‍ഗങ്ങള്‍ തേടേïി വരുന്നുവെന്നത് പ്രതീകാത്മകമായി അവതരിപ്പിക്കുകയായിരുന്നു ഉദ്യോഗാര്‍ഥികള്‍. രാഷ്‌ട്രീയ പാര്‍ട്ടികളുടെ പണം വാങ്ങിയാണ് സമരം ചെയ്യുന്നതെന്ന ആക്ഷേപം സര്‍ക്കാര്‍ ഉദ്യോഗാര്‍ഥികള്‍ക്കെതിരെ മുമ്പും ആരോപിച്ചിരുന്നു. സര്‍ക്കാര്‍ അനുകൂല തീരുമാനമെടുത്തില്ലെങ്കില്‍ നാളെ മുതല്‍ വിവിധ ജില്ലകളില്‍ നിന്നായി കൂടുതല്‍ പേര്‍ സമര വേദിയിലെത്തുമെന്ന് സിപിഒ ഉദ്യോഗാര്‍ഥി പ്രതിനിധികള്‍ പറഞ്ഞു.
വാഗ്ദാനം ചെയ്യപ്പെട്ട നിയമനത്തിന് 40 ദിവസമായി സമരം ചെയ്തിട്ടും കണ്ണടച്ചിരിക്കുന്ന സര്‍ക്കാര്‍ നയത്തിനെതിരെ സെക്രട്ടേറിയറ്റിനു മുന്നില്‍ കറുത്ത തുണി കൊï് മുഖം മൂടിയും തല കുത്തി മറിഞ്ഞും മുട്ടിലിഴഞ്ഞുമാണ് ദേശീയ ഗെയിംസ് ജേതാക്കള്‍ പ്രതിഷേധിച്ചത്. തൂക്കു കയറില്‍ മരിക്കുന്നതിന് തൊട്ടു മുമ്പ് അണിയുന്ന കറുത്ത മുഖംമൂടി പ്രതീകാത്മകമായി ധരിച്ചാണ് ഉദ്യോഗാര്‍ഥികള്‍ സെക്രട്ടേറിയറ്റിന്റെ സമര ഗേറ്റില്‍ എത്തിയത്. കഴിഞ്ഞ ദിവസം ഇവര്‍ തല മുണ്ഡനം ചെയ്തായിരുന്നു പ്രതിഷേധിച്ചത്. ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ഥികള്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് കടക്കാനുള്ള തീരുമാനത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: