ഛണ്ഡീഗഡ്: അമിതാഭ് ബച്ചനും അക്ഷയ്കുമാറിനും എതിരെ ഭീഷണിയുടെ ശബ്ദമുയര്‍ത്തുന്ന കോണ്‍ഗ്രസ് നേതാവ് നാനാ പട്ടോളെയ്ക്കെതിരെ സോണിയാഗാന്ധി നടപടിയെടുക്കണമെന്നും അമിതാഭിനോടും അക്ഷയ്കുമാറിനോടും മാപ്പ് പറയണമെന്നും ഹരിയാന ആഭ്യന്തരമന്ത്രി അനില്‍ വിജ്.
ഇന്ധനവില ഉയര്‍ന്നതില്‍ മൗനം പാലിക്കുന്ന അമിതാഭ് ബച്ചനെയും അക്ഷയ്കുമാറിനെയും ഭീഷണിപ്പെടുത്തുകയായിരുന്നു മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയായി നാനാ പട്ടോളെ. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നാനാ പട്ടോളെയ്ക്കെതിരെ നടപടിയെടുക്കണമെന്നും അനില്‍ വിജ് ആവശ്യപ്പെട്ടു.
മുതിര്‍ന്ന താരങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ എതിര്‍ക്കാന്‍ സഹായിക്കണമെന്നാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. അതിനായി അമിതാഭിനെയും അക്ഷയ്കുമാറിനെയും ഭീഷണിപ്പെടുത്തുകയാണ്. പൊള്ളത്തരവും വൈകല്യവും ബാധിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നാണ് ഇത് കാണിക്കുന്നത്. സോണിയാഗാന്ധി ഇക്കാര്യത്തില്‍ അമിതാഭിനോടും അക്ഷയ്കുമാറിനോടും മാപ്പ് പറയണമെന്നും മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് അധ്യക്ഷനെതിരെ നടപടിയെടുക്കണമെന്നും അനില്‍ വിജ് ആവശ്യപ്പെട്ടു.
മന്മോഹന് സിംഗിന്റെ കാലത്ത് ഇന്ധനവില കൂടിയപ്പോള്‍ അമിതാഭ് ബച്ചനും അക്ഷയ് കുമാറും അതിനെതിരെ ട്വീറ്റ് ചെയ്തെന്നും മോദി സര്‍ക്കാര്‍ ഇന്ധനവില കൂട്ടിയപ്പോള്‍ എന്തുകൊണ്ട് അവര്‍ ട്വീറ്റ് ചെയ്യുന്നില്ലെന്നുമാണ് മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാന പട്ടോളെയുടെ ചോദ്യം. ഇനിയും അവര്‍ ഇന്ധനവില ഉയരുന്നത് ചോദ്യം ചെയ്തില്ലെങ്കില്‍ അവരുടെ ഷൂട്ടിംഗ് മഹാരാഷ്ട്രയില്‍ അനുവദിക്കില്ലെന്നും അവരുടെ സിനിമകള്‍ സംസ്ഥാനത്ത് റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നുമാണ് നാനാ പട്ടോളെയുടെ ഭീഷണി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: