തിരുവനന്തപുരം: യന്ത്രത്തകരാറിനെ തുടര്‍ന്ന് ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട വിമാനം തിരുവനന്തപുരത്ത് അടിയന്തരമായി ഇറക്കി. എമര്‍ജിന്‍സി ലാന്‍ഡിങ്ങിന് വേണ്ട ഒരുക്കങ്ങള്‍ തിരുവനന്തപുരത്ത് അധികൃതര്‍ പൂര്‍ത്തിയാക്കിയിരുന്നു. വിമാനത്താവളത്തില്‍ കനത്ത ജാഗ്രത പ്രഖ്യാപിച്ചിരുന്നു. 112 യാത്രക്കാരാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഹൈഡ്രോളിക് ലീക്കേജായിരുന്നു കാരണമെന്ന് അധികൃതര്‍ വ്യക്തമാക്കി.
















