കൊച്ചി: ജസ്ന തിരോധാനകേസ് സിബിഐ അന്വേഷിക്കും. കേസ് എറ്റെടുക്കാന്‍ തയ്യാറാണെന്ന് സിബിഐ ഹൈക്കോടതിയില്‍ അറിയിക്കുകയായിരുന്നു. ഇതോടെ കേസ് സിബിഐക്ക് വിടുന്നതായി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിറക്കി. സിബിഐ തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണ ചുമതല.
ക്രൈംബ്രാഞ്ച് കേസ് ഡയറി എത്രയും വേഗം സിബിഐക്ക് കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. 2018 മാര്‍ച്ച് 22 നാണ് ജെസ്ന മരിയ ജെയിംസിനെ കാണാതാകുന്നത്. ഇതുമായി ബന്ധപ്പെട്ട് സാധ്യമായ രീതിയില്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ജസ്നയുടെ സഹോദരന് ജയ്സ് ജോണ്‍, കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത് എന്നിവരാണ് കേസ് സിബിഐക്ക് വിടണെമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിലുള്ള പ്രതീക്ഷ അവസാനിച്ചുവെന്നും കേസ് ഏറ്റെടുക്കാന്‍ സിബിഐയ്ക്ക് നിര്‍ദ്ദേശം നല്‍കണമെന്നുമായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: