കണ്ണൂര്‍: വടക്കന്‍ മലബാര്‍, കൂര്‍ഗ്, മംഗലാപുരം എന്നിവിടങ്ങളിലെ വിനോദ സഞ്ചാര മേഖലയെ ബന്ധിപ്പിക്കുന്ന പ്രധാന കേന്ദ്രമാണ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളമെന്നും കാര്‍ഗോ സംവിധാനം വന്‍ വികസന സാധ്യതയ്ക്ക് വഴി തുറക്കുന്നതാണെന്നും കേന്ദ്ര വ്യോമയാന സഹമന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ കാര്‍ഗോ കോംപ്ലക്സിന്റെ ഓണ്‍ലൈനായി നടന്ന ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. കണ്ണൂരിന്റെ കൈത്തറി-ക്ഷീര-കാര്‍ഷിക-വ്യവസായ മേഖലകള്‍ക്ക് പുതിയ വാണിജ്യ സാധ്യതകള്‍ തേടാനും വിപണി കണ്ടെത്താനും കാര്‍ഗോ സംവിധാനം ഉപകരിക്കുമെന്നും മന്ത്രി പറഞ്ഞു.
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വിദേശ കമ്പനികള്‍ക്ക് ഉള്‍പ്പെടെ കൂടുതല്‍ സര്‍വീസുകള്‍ക്ക് വേണ്ടിയുള്ള ശ്രമം തുടര്‍ച്ചയായി നടത്തി വരികയാണെന്ന് കാര്‍ഗോ കോംപ്ലക്സ് ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അനുകൂല സമീപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി ഇ.പി. ജയരാജന് അധ്യക്ഷത വഹിച്ചു. മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഭദ്രദീപം കൊളുത്തി. ശിലാഫലക അനാച്ഛാദനവും അദ്ദേഹം നിര്‍വഹിച്ചു.
മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്, എ.കെ. ശശീന്ദ്രന്, കെ.കെ. ശൈലജ എംപിമാരായ കെ. സുധാകരന്, കെ.കെ. രാഗേഷ്, മട്ടന്നൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ അനിത വേണു, വൈസ് ചെയര്മാന് പി. പുരുഷോത്തമന്, കീഴല്ലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനില്‍ കുമാര്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: