ഹരിപ്പാട്: കരുവാറ്റയില്‍ ജൂവലറി കുത്തിതുറന്ന് കവര്‍ച്ച. 16 പവനിലധികം സ്വര്‍ണ്ണ ഉരുപ്പടികള്‍ അപഹരിച്ചു. ദേശീയ പാതയില്‍ കരുവാറ്റ കടുവന്‍ കുളങ്ങര ജങ്ഷന് സമീപമുള്ള ബ്രദേഴ്സ് ജൂവലറിയിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ 3.30 മോഷണം നടന്നത്. ലോക്കറിനു സുരക്ഷയ്ക്കായി വച്ചിരുന്ന സെന്‍സറില്‍ നിന്ന് ഉടമയുടെ മൊബൈലിലേക്ക് സന്ദേശം ലഭിച്ചപ്പോളാണ് മോഷണ വിവരം ഉടമ പുരുഷന് അറിഞ്ഞത്.
ഉടന്‍ തന്നെ സ്ഥലത്ത് എത്തിയെങ്കിലും കടയ്ക്ക് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ഒരു പിക്ക് അപ്പ് വാന്‍ വേഗതയില്‍ പോകുന്നതായി കണ്ടതായി ഉടമ പറയുന്നു. ജൂവലറിയില്‍ ഡിസ്പ്ലേക്കായി സൂക്ഷിച്ചിരുന്ന ഗോള്‍ഡ് കവറിങ് ആഭരണങ്ങള്‍ സമീപത്തെ കടയ്ക്ക് മുന്‍പിലായും കടുവന്‍ കുളങ്ങര അമ്പലക്കുളത്തിന് സമീപവും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കടയും ലോക്കറും കുത്തി തുറക്കാന്‍ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന പിക്കാസും കടക്കുള്ളില്‍ ഇരുന്ന കമ്പ്യൂട്ടര്‍ മോണിറ്ററും കടയ്ക്ക് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
മോഷ്ടാവ് മങ്കി ക്യാപ്പും ഓവര്‍ക്കോട്ടും ധരിച്ചിരുന്നതായി സിസിടിവി ദൃശ്യത്തില്‍ വ്യക്തമാണ്. കായംകുളം ഡിവൈഎസ്പി അലക്സ് ബേബി, ഹരിപ്പാട് സി. ആര് ഫയാസ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് തെളിവെടുപ്പ് നടത്തി. വിരലടയാള വിദഗ്ധര്‍, ഡോഗ് സ്ക്വാഡ്, സയന്റിഫിക് വിദഗ്ധര്‍ എന്നിവരും പരിശോധന നടത്തി എന്നാല്‍ ഇതേ ദിവസംതന്നെ മാന്നാത്തെ ഒരു സഹകരണ സംഘത്തിലും സമാനമായമോഷണം നടന്നിട്ടുണ്ട്. സ്വര്‍ണ്ണക്കടയിലെ സിസി ടിവി ദൃശ്യങ്ങളില്‍ നിന്നും മങ്കി ക്യാപ്പ് ധരിച്ച് മുഖം മറച്ചയാളാണ് രണ്ട് മോഷണവും നടത്തിയതെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: