Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Athletics

പാലക്കാടും കോട്ടയവും ചാമ്പ്യന്മാര്‍

ജൂനിയര്‍ വിഭാഗത്തില്‍ 24 വീതം സ്വര്‍ണവും വെള്ളിയും 20 വെങ്കലവുമടക്കം 482 പോയിന്റ് നേടിയാണ് പാലക്കാട് ചാമ്പ്യന്‍പട്ടം നിലനിര്‍ത്തിയത്. 26 സ്വര്‍ണവും 16 വെള്ളിയും 22 വെങ്കലവുമടക്കം 441 പോയിന്റ്് നേടിയ കോഴിക്കോടിനാണ് രണ്ടാം സ്ഥാനം. 19 സ്വര്‍ണവും 24 വെള്ളിയും 18 വെങ്കലവുമടക്കം 375.5 പോയിന്റുമായി എറണാകുളം മൂന്നാം സ്ഥാനം നേടി.

വിനോദ് ദാമോദരന്‍ by വിനോദ് ദാമോദരന്‍
Feb 18, 2021, 10:32 pm IST
in Athletics
സംസ്ഥാന അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ സീനിയര്‍ വിഭാഗത്തില്‍ ഓവറോള്‍ ചാമ്പ്യന്മാരായ കോട്ടയവും ജൂനിയര്‍ വിഭാഗത്തില്‍ ജേതാക്കളായ പാലക്കാടും

സംസ്ഥാന അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ സീനിയര്‍ വിഭാഗത്തില്‍ ഓവറോള്‍ ചാമ്പ്യന്മാരായ കോട്ടയവും ജൂനിയര്‍ വിഭാഗത്തില്‍ ജേതാക്കളായ പാലക്കാടും

തേഞ്ഞിപ്പലം: അറുപത്തിനാലാമത് സംസ്ഥാന സീനിയര്‍-ജൂനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പാലക്കാടും കോട്ടയവും ഓവറോള്‍ ചാമ്പ്യന്മാരായി.

പുരുഷ-വനിതാ വിഭാഗത്തില്‍ 10 സ്വര്‍ണവും 14 വെള്ളിയും 8 വെങ്കലവുമടക്കം 206 പോയിന്റുമായാണ് കോട്ടയം കിരീടത്തില്‍ മുത്തമിട്ടത്. 11 സ്വര്‍ണവും 8 വെള്ളിയും ഒമ്പത് വെങ്കലവുമടക്കം 174 പോയിന്റ് നേടിയ എറണാകുളത്തിനാണ് രണ്ടാം സ്ഥാനം.  ആറ് സ്വര്‍ണവും നാല് വെള്ളിയും മൂന്ന് വെങ്കലവുമടക്കം 103 പോയിന്റുമായി പാലക്കാട് മൂന്നാം സ്ഥാനം സ്വന്തമാക്കി.

ജൂനിയര്‍ വിഭാഗത്തില്‍ 24 വീതം സ്വര്‍ണവും വെള്ളിയും 20 വെങ്കലവുമടക്കം 482 പോയിന്റ് നേടിയാണ് പാലക്കാട് ചാമ്പ്യന്‍പട്ടം നിലനിര്‍ത്തിയത്. 26 സ്വര്‍ണവും 16 വെള്ളിയും 22 വെങ്കലവുമടക്കം 441 പോയിന്റ്് നേടിയ കോഴിക്കോടിനാണ് രണ്ടാം സ്ഥാനം.  19 സ്വര്‍ണവും 24 വെള്ളിയും 18 വെങ്കലവുമടക്കം 375.5 പോയിന്റുമായി എറണാകുളം മൂന്നാം സ്ഥാനം നേടി.  

വനിതാ വിഭാഗത്തിന്റെ മികവിലാണ് കോട്ടയം കിരീടത്തില്‍ മുത്തമിട്ടത്.  9 സ്വര്‍ണവും 12 വെള്ളിയും 7 വെങ്കലവുമടക്കം 178 പോയിന്റാണ് കോട്ടയത്തിനായി വനിതകള്‍ വാരിക്കൂട്ടിയത്. 4 വീതം സ്വര്‍ണവും വെങ്കലവും മൂന്ന് വെള്ളിയുമടക്കം രണ്ടാമതുള്ള എറണാകുളത്തിന് 62 പോയിന്റാണുള്ളത്. രണ്ട് വീതം സ്വര്‍ണവും വെള്ളിയും അഞ്ച് വെങ്കലവുമടക്കം 39 പോയിന്റുമായി പാലക്കാടാണ് മൂന്നാമത്.

പുരുഷവിഭാഗത്തില്‍ എറണാകുളമാണ് ഒന്നാമത്. 7 സ്വര്‍ണവും അഞ്ച് വീതം വെള്ളിയും വെങ്കലവുമടക്കം 112 പോയിന്റ്. നാല് സ്വര്‍ണവും രണ്ട് വെള്ളിയും മൂന്ന് വെങ്കലവുമടക്കം 64 പോയിന്റുമായി പാലക്കാട് രണ്ടാമതും 2 വീതം സ്വര്‍ണം, വെങ്കലം മൂന്ന് വെള്ളി ഉള്‍പ്പെടെ 47 പോയിന്റുമായി തൃശൂര്‍ മൂന്നാം സ്ഥാനത്തും എത്തി.

ജൂനിയര്‍ വിഭാഗം അണ്ടര്‍ 20 പെണ്‍കുട്ടികളില്‍ 98 പോയിന്റുമായി എറണാകുളമാണ് ഒന്നാമത്. അഞ്ച് സ്വര്‍ണവും ഏഴ് വെള്ളിയും നാല് വെങ്കലവുമാണ് എറണാകുളത്തിന്റെ സമ്പാദ്യം. രണ്ടാമതുള്ള തൃശൂരിനും 98 പോയിന്റാണുള്ളത്. 7 വീതം സ്വര്‍ണവും വെള്ളിയും ഒരു വെങ്കലവുമാണ് അവര്‍ക്കുള്ളത്. മൂന്ന് വീതം സ്വര്‍ണം, വെള്ളി, വെങ്കലം നേടി 72 പോയിന്റുമായി കോട്ടയം മൂന്നാമത്. ആണ്‍കുട്ടികളുടെ ഇതേ വിഭാഗത്തില്‍ 93 പോയിന്റ് വീതം നേടി എറണാകുളവും പാലക്കാടും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. 48 പോയിന്റുള്ള മലപ്പുറമാണ് മൂന്നാമത്.  

അണ്ടര്‍ 18 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോഴിക്കോടാണ് ഒന്നാമത്. എട്ട് സ്വര്‍ണവും മൂന്ന് വെള്ളിയും ഒരു വെങ്കലവുമടക്കം 94 പോയിന്റാണ് കോഴിക്കോട് നേടിയത്. 84 പോയിന്റുമായി എറണാകുളം രണ്ടാമതും 80 പോയിന്റുമായി പാലക്കാട് മൂന്നാമതുമെത്തി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 108 പോയിന്റുമായി പാലക്കാട് ജേതാക്കളായി. എട്ട് സ്വര്‍ണവും ആണ് വെള്ളിയും മൂന്ന് വെങ്കലവുമടക്കം 108 പോയിന്റാണ് പാലക്കാട് വാരിക്കൂട്ടിയത്. 80.5 പോയിന്റുമായി കോഴിക്കോട് രണ്ടാമതും 41.5 പോയിന്റുമായി എറണാകുളം മൂന്നാമതുമെത്തി.  

അണ്ടര്‍ 16 പെണ്‍. വിഭാഗത്തില്‍ 76.5 പോയിന്റുമായി കോഴിക്കോടാണ് ഒന്നാമത്. അഞ്ച് സ്വര്‍ണവും 7 വെങ്കലവുമാണ് കോഴിക്കോടിന്റെ സമ്പാദ്യം. 43 പോയിന്റുമായി പാലക്കാട് രണ്ടാം സ്ഥാനവും 41പോയിന്റുമായി കോട്ടയം മൂന്നാം സ്ഥാനവുംനേടി. ആണ്‍കുട്ടികളില്‍ 66 പോയിന്റുമായി പാലക്കാട് ഒന്നാം സ്ഥാനവും 56 പോയിന്റുമായി മലപ്പുറം രണ്ടാം സ്ഥാനവും 41 പോയിന്റുമായി കോട്ടയം മൂന്നാം സ്ഥാനവും നേടി.  

അണ്ടര്‍ 14 പെണ്‍കുട്ടികളില്‍ കോഴിക്കോടിനാണ് ഒന്നാം സ്ഥാനം. രണ്ട് വീതം സ്വര്‍ണം, വെള്ളി, വെങ്കലമാണ് കോഴിക്കോട് നേടിയത്. 28 പോയിന്റുമായി പാലക്കാട് രണ്ടാം സ്ഥാനവും 25 പോയിന്റുമായി കോട്ടയം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.  ഇതേ വിഭാഗം ആണ്‍കുട്ടികളിലും കോഴിക്കോടിനാണ് ഒന്നാം സ്ഥാനം. മൂന്ന് വീതം സ്വര്‍ണവും വെള്ളിയും രണ്ട് വെങ്കലവുമടക്കം 48 പോയിന്റ്. 32 പോയിന്റുമായി പാലക്കാട് രണ്ടാം സ്ഥാനവും 22 പോയിന്റുമായി ആതിഥേരായ മലപ്പുറം മൂന്നാം സ്ഥാനവും നേടി.

മീറ്റിന്റെ അവസാനമായ ഇന്നലെ മൂന്ന് റെക്കോര്‍ഡുകള്‍ പിറന്നു. അണ്ടര്‍ 14 ട്രയാത്ത്‌ലണില്‍ കോട്ടയത്തിന്റെ അല്‍ഫോണ്‍സ ട്രീസ ടെറിന്‍, ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ മലപ്പുറത്തിന്റെ മുഹമ്മദ്് ഹനാന്‍, അണ്ടര്‍ 20 പെണ്‍കുട്ടികളുടെ ഹെപ്റ്റത്‌ലണില്‍ അപര്‍ണ റോയ് എന്നിവരാണ് റെക്കോഡിന് അവകാശിളായത്. പുരുഷ-വനിതാ വിഭാഗത്തില്‍ ഒരൊറ്റ റെക്കോഡും പിറക്കാതിരുന്ന മീറ്റില്‍ ജൂനിയര്‍ വിഭാഗത്തില്‍ 11 റെക്കോഡുകള്‍ പിറന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അസദുദ്ദീന്‍ ഒവൈസി (ഇടത്ത്) ഹുമയൂണ്‍ കബീര്‍ (നടുവില്‍)
India

ന്യൂനപക്ഷവോട്ടുകളിന്മേലുള്ള മമതയുടെ ഏകാധിപത്യം അവസാനിപ്പിക്കാന്‍ ഒവൈസിയും ഹുമയൂണ്‍ കബീറും; ബംഗാളില്‍ ബിജെപിയ്‌ക്ക് സാധ്യത വര്‍ധിക്കുന്നു

Kerala

ആഗോള അയ്യപ്പ സംഗമം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വീണ്ടും ഹൈക്കോടതി വിമര്‍ശനം

Kerala

ചാർ ധാം യാത്രയക്ക് കുറ്റമറ്റ പദ്ധതി തയാർ, പാചക വാതക ക്ഷാമമുണ്ടാവില്ല: മുഖ്യമന്ത്രി പുഷ്‌കർ ധാമി

Kerala

പോളിംഗ് ശതമാനം കൂടിയത് സർക്കാരിനെതിരെയുള്ള ജനവികാരത്തിന്റെ ലക്ഷണം; പലമണ്ഡലങ്ങളിൽ ബിജെപി ജയിക്കും: അഡ്വ.എസ്. സുരേഷ്

Kerala

മൂന്ന് മുന്നണികൾ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പ് : രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

രാജാവിനേക്കാള്‍ രാജഭക്തി…മുസ്‍ലിം ലീഗിന് ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രി പദവും കിട്ടാന്‍ ലീഗിനേക്കാള്‍ താല്‍പര്യം രാഹുൽ ഈശ്വറിന്

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മര്‍ദിച്ച പൊലീസുകാരന് സസ്പന്‍ഷന്‍

ശ്രീനന്ദ

ചിക്കമംഗളൂരുവില്‍ വിനോദയാത്രയ്‌ക്കിടെ മരിച്ച ശ്രീനന്ദയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു

ലെബനനിലെ സാധാരണക്കാരുടെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ ; ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം

ശ്രീനന്ദയെ അപായപ്പെടുത്തിയാകാന്‍ സാധ്യതയുണ്ട്, കാല്‍ വഴുതി വീഴില്ലെന്ന് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരന്‍

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

റെക്കോഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.