ന്യൂദല്‍ഹി: കോവിഡ് മഹാമാരി ലോകത്തിന് ഭീഷണിയായി തുടരുന്നതിനിടെ, കോവിഡ് മാനേജ്മെന്റ് വര്‍ക്ഷോപ്പിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. പാകിസ്ഥാന് ഉള്‍പ്പെടെയുള്ള പത്ത് അയല്‍രാജ്യങ്ങളാണ് പങ്കെടുത്തത്. വര്‍ക്ഷോപ്പില്‍ പങ്കെടുത്ത രാജ്യങ്ങള്‍ക്കിടയില്‍ ആരോഗ്യമേഖലയില്‍ കൂടുതല്‍ സഹകരണം ആവശ്യമെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. 21-ാം നൂറ്റാണ്ട് ഏഷ്യന്‍ നുറ്റാണ്ട് ആകണമെങ്കില്‍ തെക്കന്‍ ഏഷ്യ, ഇന്ത്യന്‍ സമുദ്ര ദ്വീപ് രാജ്യങ്ങള്‍ക്കിടയില്‍ വലിയ ഏകീകരണമില്ലാതെ സാധ്യമാകില്ലെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
വാക്സിനുകളുടെ അടയിന്തര വിന്യാസത്തിലാണ് മേഖലയുടെയും ലോകത്തിന്റെയും പ്രതീക്ഷയുള്ളത്. ഇതില്‍കൂടി നാം സഹണകരണ മനോഭാവം നിലനിര്‍ത്തണം. പോയവര്‍ഷം നമ്മുടെ ആരോഗ്യ സഹകരണം ഒരുപാട് നേട്ടങ്ങള്‍ കൈവരിച്ചുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ്, ഭൂട്ടാന്, ഇന്ത്യ, മാലിദ്വീപുകള്‍, മൗറീഷ്യസ്, നേപ്പാള്‍, പാക്കിസ്ഥാന്, സെയ്ചെല്ലെസ്, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ വാര്‍ക്ഷോപ്പില്‍ പങ്കെടുത്തു.
സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദിക്കുന്ന ഓക്സ്ഫോര്‍ഡ്-അസ്ട്ര സെനക വാക്സിന് പാക്കിസ്ഥാന് നേരത്തേ അനുമതി നല്‍കിയിരുന്നു. ഇന്ത്യയില്‍നിന്ന് നേരിട്ടല്ലാതെ, കൊവാക്സ് കൂട്ടായ്മയിലൂടെയാണ് പാക്കിസ്ഥാന് ഈ വാക്സിന് ലഭ്യമാക്കുന്നത്. അതേസമയം, സൗഹൃദത്തിലുള്ള മറ്റ് അയല്‍രാജ്യങ്ങള്‍ ഇന്ത്യയില്‍നിന്ന് നേരിട്ട് വാക്സിന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: