കൊല്‍ക്കത്ത: ബംഗാളിലെ ഹൗറ ജില്ലയില്‍ മുസ്ലിം ചെറുപ്പക്കാര്‍ സരസ്വതീവിഗ്രഹത്തിനെ കേടുവരുത്തിയതിനെത്തുടര്‍ന്ന് സംഘര്‍ഷം. ഹൗറയിലെ ദൊംജൂറിലാണ് ഒരു സംഘം മുസ്ലിം യുവാക്കള്‍ സരസ്വതീവിഗ്രഹം നശിപ്പിച്ചത്.
രാജ്യമെമ്പാടും സരസ്വതീപൂജ ആഘോഷിക്കുന്നതിന്റെ ഭാഗമായി വിഗ്രഹം നിമഞ്ജനത്തിന് എടുക്കേണ്ടതിന്റെ തൊട്ടുമുമ്പാണ് ഈ അനിഷ്ടസംഭവം അരങ്ങേറിയത്. അക്രമസംഭവം പുറത്തറിഞ്ഞതോടെ നൂറുകണക്കിന് പ്രക്ഷുബ്ധരായ ഹിന്ദുയുവാക്കള്‍ ജയ് ശ്രീറാം വിളിച്ച് കാവിക്കൊടികളുമേന്തി തെരുവിലിറങ്ങി. വഴി തടഞ്ഞു. ജലാല്‍ എന്ന യുവാവിന്റെ നേതൃത്വത്തിലാണ് സരസ്വതി വിഗ്രഹത്തിനെതിരെ ആക്രമണം നടന്നതെന്ന് പറയപ്പെടുന്നു.
പൊലീസ് പിന്നീട് ജലാലിനെ അറസ്റ്റ് ചെയ്തെങ്കിലും ഒരു നടപടിയും എടുത്തിട്ടില്ലെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു. പൊലീസിന്റെ മെല്ലെപ്പോക്കില്‍ പ്രതിഷേധിച്ചും ജലാലിനും മറ്റ് ഗുണ്ടകള്‍ക്കും എതിരെ ശക്തമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുകയാണ് പ്രദേശവാസികള്‍.
എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് കുറ്റം ചില ഹിന്ദു ഭക്തരുടെ തലയില്‍ കെട്ടിവെക്കാനും അതുവഴി അക്രമികളായ മുസ്ലിങ്ങളെ രക്ഷിക്കാനും ശ്രമിക്കുകയാണ്. തൃണമൂല്‍ ഭരണത്തില്‍ ബംഗാളില്‍ വിഗ്രഹം തകര്‍ക്കലും ക്ഷേത്രങ്ങള്‍ കളങ്കപ്പെടുത്തലും നിര്‍ബാധം നടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: