Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കര്‍ഷകസമരത്തിന് ശബ്ദമുയര്‍ത്തുന്ന ആദര്‍ശധീര ; കമലാഹീരിസിന്റെ പേരുപയോഗിച്ച് ബിസിനസും ബ്രാന്‍റും വളര്‍ത്തുന്ന മീന ഹാരിസിന് യുഎസില്‍ താക്കീത്

ഒരു വാണിജ്യ ആവശ്യങ്ങള്‍ക്കും കമല ഹാരിസിന്റെ പേര് ഉപയോഗിക്കരുതെന്ന് വൈസ് പ്രസിഡന്‍റിന്റെ ഓഫീസ് മീനാ ഹാരിസിനെ താക്കീത് ചെയ്തിരിക്കുകയാണ്. വൈസ് പ്രസിഡന്‍റിന്റെ പേര് ഉപയോഗിക്കുമ്പോള്‍ അങ്ങേയറ്റം നൈതികമായ നിലവാരം കാത്ത് പിന്തുടരുമെന്നും ഇക്കാര്യത്തില്‍ വൈറ്റ് ഹൗസ് നയങ്ങള്‍ പിന്തുടരുമെന്നും കമലാ ഹാരിസിന്റെ ഓഫീസ് ഒരു പ്രസ്താവനയില്‍ വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2021, 05:45 pm IST
in World

ന്യൂയോര്‍ക്ക്: കര്‍ഷകസമരത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ തുടര്‍ച്ചയായി ട്വീറ്റുകള്‍ ചെയ്ത് ഇന്ത്യയില്‍ ഒരു ആദര്‍ശ വനിതയുടെ മുഖം മൂടിയണിഞ്ഞ മീനാ ഹാരിസിന് അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് കമലാ ഹാരിസിന്റെ ഓഫീസ് വക താക്കീത്. കമലാ ഹാരിസിനെ മരുമകളാണ് അഭിഭാഷകയും വ്യവസായസംരംഭകയുമായ മീനാ ഹാരിസ്.  

കര്‍ഷകസമരത്തിന്റെ പേര് പറഞ്ഞ് ബോളിവുഡ് താരങ്ങളോടും കോണ്‍ഗ്രസ് നേതാക്കളോടും മീന ഹാരിസ് ട്വിറ്റര്‍ വഴി അടുത്തിരുന്നു. കര്‍ഷകസമരത്തില്‍ സ്വീഡനിലെ പരിസ്ഥിതിപ്രവര്‍ത്തക ഗ്രെറ്റ ത്യുന്‍ബെയെയും അമേരിക്കന്‍ പോപ്പ് താരം റിഹാനയെയും പിന്തുണച്ചും മീന ഹാരിസ് ട്വീറ്റ് ചെയ്തിരുന്നു.  മീന ഹാരിസ് കര്‍ഷകസമരത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്തതിനെ കോണ്‍ഗ്രസുള്‍പ്പെടെയുള്ള പ്രതിപക്ഷപാര്‍ട്ടികളും മോദി വിരുദ്ധ മാധ്യമങ്ങളും വന്‍ പ്രചാരം നല്‍കിയിരുന്നു. 

പലപ്പോഴുേം കമല ഹാരിസിന്റെ പേര് ദുരുപയോഗം ചെയ്ത് സ്ഥാനമാനങ്ങള്‍ പിടിക്കുന്ന രീതിയായിരുന്നു മീനാഹാരിസിന്‍റേത്. സ്വന്തം ബിസിനസ് വളര്‍ത്താനും ബന്ധങ്ങള്‍ വികസിപ്പിക്കാനും മീന ഹാരിസ് വൈസ്പ്രസിഡന്‍റ് കമലാ ഹാരിസിന്റെ പേര് ഉപയോഗപ്പെടുത്തുന്നത് വ്യാപകമായതോടെയാണ് ഈ ശാസന.

ഈയിടെ പരിസ്ഥിതിപ്രവര്‍ത്തക ദിഷ രവിയെ അറസ്റ്റ് ചെയ്തപ്പോഴും അതിനെതിരെ മീന ഹാരിസ് ട്വിറ്ററില്‍ പ്രതികരിച്ചിരുന്നു. 

ഒരു വാണിജ്യ ആവശ്യങ്ങള്‍ക്കും കമല ഹാരിസിന്റെ പേര് ഉപയോഗിക്കരുതെന്ന് വൈസ് പ്രസിഡന്‍റിന്റെ ഓഫീസ് മീനാ ഹാരിസിനെ താക്കീത് ചെയ്തിരിക്കുകയാണ്. വൈസ് പ്രസിഡന്‍റിന്റെ  പേര് ഉപയോഗിക്കുമ്പോള്‍ അങ്ങേയറ്റം നൈതികമായ നിലവാരം കാത്ത് പിന്തുടരുമെന്നും ഇക്കാര്യത്തില്‍ വൈറ്റ് ഹൗസ് നയങ്ങള്‍ പിന്തുടരുമെന്നും കമലാ ഹാരിസിന്റെ ഓഫീസ് ഒരു പ്രസ്താവനയില്‍ വ്യക്തമാക്കി.

ഇത് സംബന്ധിച്ച് പ്രതികരണമാരാഞ്ഞ് മാധ്യമങ്ങള്‍ സമീപിച്ചെങ്കിലും മീനാ ഹാരിസ് ഇതിനോട് പ്രതികരിച്ചിട്ടില്ല. മീന ഹാരിസിന്റെ  പിആര്‍ ടീം ഈ കുറ്റങ്ങളെല്ലാം നിഷേധിച്ചുകൊണ്ട് പ്രസ്താവനയിറക്കിയിട്ടുണ്ട്.

മീന ഹാരിസ് ഈയിടെ പങ്കെടുത്ത പ്രൊമോഷണല്‍ പരിപാടികളെക്കുറിച്ച് യുഎസ് മാധ്യമങ്ങള്‍ ശക്തമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. അതുപോലെ യുഎസ് തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മീന ഹാരിസ് മാധ്യമങ്ങളോട് നടത്തിയ ഇടപെടലുകളും കമലാ ഹാരിസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പങ്കെടുത്തതും ശക്തമായ വിമര്‍ശനത്തിന് പാത്രമായിരുന്നു. ഡൊണാള്‍ഡ് ട്രംപ് മകള്‍ ഇവാങ്കയെയും മരുമകന്‍ ജേര്‍ഡ് കുഷ്‌നറെയും സ്വകാര്യ ഉപദേശകര്‍ എന്ന പദവി നല്‍കി നിയമിച്ചിരുന്നു. ഇനി മീന ഹാരിസും ഇതുപോലെ പദവികളില്‍ കയറിപ്പറ്റിയാല്‍ അത് ട്രംപ് ചെയ്ത തെറ്റിന്റെ ആവര്‍ത്തനമാകുമെന്നും ഡെമോക്രാറ്റുകള്‍ക്കിടയില്‍ വിമര്‍ശനമുണ്ട്.

മീന ഹാരിസ് ഇപ്പോള്‍ തന്നെ അവര്‍ രചിച്ച പുസ്തകങ്ങളും അവരുടെ ഫിനോമിനെല്‍ എന്ന ബ്രാന്‍റും പ്രൊമോട്ട് ചെയ്യാന്‍ കമലാ ഹാരിസിന്റെ പേരും രാഷ്‌ട്രീയ മുദ്രാവാക്യങ്ങളും ഉപയോഗിച്ചിരുന്നത് വിവാദമായിരുന്നു. മേലില്‍ പുസ്തകമെഴുതുമ്പോഴും ഏതെങ്കിലും ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതിന് വേണ്ടിയോ കമലാ ഹാരിസിന്റെ പേര് ഉപയോഗിക്കരുതെന്നും അത് വൈറ്റ് ഹൗസിന്റെ നൈതികതയ്‌ക്ക് എതിരാകുമെന്നും മീനാഹാരിസിനെ വിലക്കിയിട്ടുണ്ട്.

പുതിയ വൈസ് പ്രസിഡന്റായി കമല ഹാരിസ് സ്ഥാനമേറ്റയുടന്‍ ജോര്‍ജ്ജ് ബുഷിന്റെ മകള്‍ നടത്തുന്ന ടോക് ഷോയില്‍ തന്റെ വളര്‍ച്ചയ്‌ക്ക് കമലാ ഹാരിസ് ഒരുപാട് പ്രയത്‌നിച്ചിട്ടുണ്ടെന്നായിരുന്നു മീനാ ഹാരിസിന്റെ വാചകമടി. അന്ന് ആ പരിപാടിയില്‍ മീനാ ഹാരിസ് തന്റെ പുസ്തകം പ്രൊമോട്ട് ചെയ്യുകയുമുണ്ടായി. മീനാ ഹാരിസ് പ്രസംഗിക്കുമ്പോള്‍ ടിവിയില്‍ പശ്ചാത്തലമായി മീനഹാരിസും കമലാ ഹാരിസും നില്‍ക്കുന്ന ദൃശ്യങ്ങളായിരുന്നു കാണിച്ചിരുന്നത്.

ഇന്ത്യയിലും മീനാ ഹാരിസ് അവരുടെ പേര് സജീവമാക്കി നിലനിര്‍ത്താന്‍ നോക്കുന്നുണ്ട്. കഴിഞ്ഞ കുറെ ദിവസങ്ങളായി കര്‍ഷകര്‍ക്ക് വേണ്ടി അവര്‍ ട്വിറ്ററില്‍ വാതോരാതെ സംസാരിക്കുകയാണ്. കര്‍ഷകപ്രശ്‌നങ്ങളോടുള്ള സഹതാപത്തേക്കാള്‍, സ്വന്തം ബിസിനസ് സാമ്രാജ്യം വളര്‍ത്തുകയാണെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.

Tags: യുഎസ്കര്‍ഷക സമരംusaKamala HarrisKamala Harisഗ്രെറ്റ തെന്‍ബര്‍ഗ്കാര്‍ഷികനിയമങ്ങള്‍മീന ഹാരിസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അലി ലാരിജാനിയെ വധിച്ചതുകൊണ്ട് ഇറാന്‍ നേതൃത്വത്തെ തകര്‍ക്കാന്‍ കഴിയില്ല ; ഇസ്രായേലിനെതിരെ വീണ്ടും മൂർച്ചയുള്ള വാക്കുകളുമായി അരാഗ്ചി

World

ഹോർമുസ് കടലിടുക്ക് യുഎസ്, ഇസ്രായേൽ കപ്പലുകൾക്ക് മുന്നിൽ മാത്രമേ അടച്ചിട്ടുള്ളൂ: ശത്രുക്കളോട് വിട്ടുവീഴ്ചയില്ലെന്ന് ഇറാൻ

World

പാകിസ്ഥാനിൽ നിന്ന് സഹായം തേടാൻ സൗദി പ്രതിരോധ മന്ത്രി ഇസ്ലാമാബാദിലെത്തി, അസിം മുനീറിനെ കണ്ടു, ഇസ്ലാമിക രാജ്യം ഇറാനെ ഒറ്റിക്കൊടുക്കുമോ ?

World

ഞങ്ങളുടെ കൈവശം ഉപയോഗിക്കാത്ത ആയുധങ്ങളുണ്ട് , ശത്രുക്കൾക്ക് വേദന നിറഞ്ഞ പ്രഹരങ്ങൾ നൽകും : ഭീഷണി കടുപ്പിച്ച് ഇറാൻ

India

മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾക്കിടയിലും ഇന്ത്യയ്‌ക്ക് എണ്ണ വിതരണം ചെയ്യാൻ തയ്യാറാണെന്ന് റഷ്യ ; അമേരിക്കയും ഒപ്പമുണ്ടെന്ന്  യുഎസ് ഡെപ്യൂട്ടി സെക്രട്ടറി 

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.