കൊളംബോ: ഫിബ്രവരി 22ന് ശ്രീലങ്ക സന്ദര്‍ശിക്കുന്ന പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന്ഖാന് ശ്രീലങ്കന്‍ പാര്‍ലമെന്റില്‍ പ്രസംഗിക്കാന്‍ അവസരം നല്‍കേണ്ടെന്ന് ശ്രീലങ്ക തീരുമാനിച്ചു. പ്രസംഗിക്കാന്‍ അവസരം നല്കിയാല് ഇമ്രാന്ഖാന് കശ്മീര്‍ പ്രശ്നം ഉന്നയിക്കുമോ എന്ന ആശങ്കയാണ് ശ്രീലങ്കയുടെ ഈ തീരുമാനത്തിന് പിന്നിലെന്നും പറയുന്നു.
ഏത് ആഗോളപ്ലാറ്റ്ഫോം കിട്ടിയാലും കശ്മീരിനെക്കുറിച്ച് നുണ പറയുക എന്നത് ഇമ്രാന്ഖാന് ശീലമാക്കിയിരിക്കുകയാണ്. മോദി സര്‍ക്കാര്‍ ജമ്മുകശ്മീരിന് പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷം പ്രത്യേകിച്ചും. ഇത് തന്നെയാണ് പാക് പ്രധാനമന്ത്രിയ്ക്ക് തിരിച്ചടിയായതും.
പാക് പ്രധാനമന്ത്രി ഇമ്രാന്ഖാന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തുല്ല്യപരിഗണനനല്‍കേണ്ടെന്ന തീരുമാനവും ഈ അവസരം നിഷേധിച്ചതിന് പിന്നില്‍ ശ്രീലങ്കയ്ക്കുണ്ടെന്ന് ഒരു പ്രമുഖ ശ്രീലങ്കന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2015ല്‍ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീലങ്കയിലെ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് പ്രസംഗിച്ചിരുന്നു.
അതേ സമയം പാകിസ്ഥാന് പ്രധാനമന്ത്രി നേരത്തെ തീരുമാനിച്ചതുപോലെ ശ്രീലങ്ക സന്ദര്‍ശിക്കുമെന്ന് ശ്രീലങ്ക വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഫിബ്രവരി 22നാണ് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് പാക് പ്രധാനമന്ത്രി ശ്രീലങ്കയില്‍ എത്തുക.
കോവിഡ് 19 മഹാമാരിയ്ക്ക് ശേഷം ശ്രീലങ്ക സന്ദര്‍ശിക്കുന്ന ആദ്യ രാഷ്ട്രത്തലവനായിരിക്കും ഇമ്രാന്ഖാന്. സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രസിഡന്റ് ഗോത്തബായ രാജപക്സ, പ്രധാനമന്ത്രി മഹിന്ദ രാജപക്സ, വിദേശകാര്യമന്ത്രി ദിനേഷ് ഗുണവര്‍ധന എന്നിവരുമായി ഇമ്രാന്ഖാന് ചര്‍ച്ചകള്‍ നടത്തും. 46ാം യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ യോഗം ജനീവയില്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് ഇമ്രാന്ഖാന് ശ്രീലങ്ക സന്ദര്‍ശിക്കുന്നത്. കഴിഞ്ഞ വര്‍ഷം സാര്‍ക്ക് സമ്മേളനത്തിനിടെ കശ്മീരിന്റെ പേരില്‍ മനുഷ്യാവകാശപ്രശ്നം ഉന്നയിക്കാന്‍ ശ്രമിച്ച പാകിസ്ഥാനെ ഇന്ത്യ അപലപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: