തിരുവനന്തപുരം: കേരളത്തില്‍ ജാതി ചിന്ത കൂടിവരുന്നു. കുട്ടികളെ സ്ക്കൂളില്‍ ചേര്‍ക്കുമ്പോള്‍ ജാതി പേരുകൂടി ഉള്‍പ്പെടുത്തുന്നവരുടെ എണ്ണം കൂടുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സിപിഎം നേതാവിന്റെ മകള്‍ പേരിനൊപ്പം ജാതിപ്പേര് ചേര്‍ത്തത് വാര്‍ത്തയാകുന്നു.
എന്നാല്‍ കേരള നിയമസഭയിലേക്ക് നോക്കിയാല്‍ മറിച്ചാണ് കാര്യങ്ങള്‍. ജാതി വാലില്ലാത്തവരെ തെരഞ്ഞെടുക്കുന്നതില്‍ ജനം ശ്രദ്ധിക്കുന്നു എന്നാണ് കണക്കുകള്‍ പറയുന്നത്.
ആദ്യ നിയമസഭയില്‍ 37 പേര് ജാതി തിരിച്ചറിയുന്ന പേരുകാര്‍ ആയിരുന്നെങ്കില്‍ ഇപ്പോഴത്തെ സഭയില്‍ പേരിന് രണ്ടുപേര്‍ മാത്രം
നായര്‍-9, മേനോന്-8, പിള്ള-8, നമ്പ്യാര്‍-4, കുറുപ്പ്-2, തമ്പി-2, നമ്പൂതിരിപ്പാട്-1, അയ്യര്‍-1, റാവു-1, നാടാര്‍-1 എന്നിങ്ങനെയായിരുന്ന 1957 ലെ ജാതി പേരുകാര്‍.
ഇപ്പോള്‍ രണ്ടുപേര്‍ . കെ. സുരേഷ് കുറുപ്പും അയിഷ പോറ്റിയും. യഥാക്രമം ഏറ്റുമാനൂര്‍, കൊട്ടാരക്കര എം എല്‍ എമാര്‍. 2016 ല്‍ തെരഞ്ഞെടുപ്പുകഴിഞ്ഞപ്പോള്‍ ഇവര്‍ക്ക് കൂട്ടായി ഒരു നായരും ഒരു പിള്ളയും സഭയില്‍ എത്തിയിരുന്നു. ചവറയില്‍നിന്ന് എന്‍ വിജയന്‍പിള്ളയും ചെങ്ങന്നൂരില്‍ നിന്ന് കെ കെ രാമചന്ദ്രന് നായരും. ഇരുവരും മരിച്ചതിനാല്‍ കുറുപ്പും പോറ്റിയും മാത്രമായി. എല്ലാവരും ഇടതുപക്ഷക്കാന് എന്നതും ശ്രദ്ധേയമാണ്
1957 ലെ ജാതി പേരുകാര്‍ ഇവരായിരുന്നു.
പറശ്ശാല-കുഞ്ചുകൃഷ്ണന്‍ നാടാര്‍ എം,നെയ്യാറ്റിന്‍കര -ജനാര്ദ്ധനന് നായര്‍ ഒ,തിരുവനന്തപുരം- പട്ടം താണു പിള്ള എ,അര്യനാട് – ബാലകൃഷ്ണ പിള്ള ആര്,ഹരിപ്പാട് -രാമകൃഷ്ണ പിള്ള വി,കുന്നത്തൂര്‍ -മാധവന് പിള്ള പി,കൊട്ടാരക്കര -ചന്ദ്രശേഖരന് നായര്‍ ഇ,പത്തനാപുരം – രാജഗോപാലന്‍ നായര്‍,
പത്താനംതിട്ട – ഭാസ്കര പിള്ള പി,ആറന്മുള – ഗോപിനാഥന് പിള്ള കെ,തിരുവല്ല – ജി. പദ്മനാഭന് തമ്പി,ചെങ്ങന്നൂര്‍ – ശങ്കരനാരായണന് തമ്പി ആര്,ചങ്ങനാശ്ശേരി- കല്യാണകൃഷ്ണന് നായര്‍ എം,കോട്ടയം- ഭാസ്കരന് നായര്‍ പി,പെരുമ്പാവൂര്‍ -ഗോവിന്ദ പിള്ള പി,പറവൂര്‍ -ശിവന് പിള്ള എന്‍,കൊടുങ്ങല്ലൂര്‍- ഇ. ഗോപാലകൃഷ്ണ മേനോന്,ഇരിങ്ങാലക്കുട – അച്ചുത മേനോന് സി,തൃശ്ശൂര്‍ – എ. ആര്. മേനോന്,ആന്തത്തോട് -ഗോവിന്ദന് കുട്ടി മേനോന് കെ,ചിറ്റൂര്‍ -ബാലചന്ദ്ര മേനോന് പി,പാലക്കാട് -രാഘവ മേനോന് ആര്,മണ്ണാര്‍കാട് – കൃഷ്ണ മേനോന് കെ,പെരിന്തല്‍മണ്ണ- ഗോവിന്ദന് നമ്പ്യാര്‍,ഒറ്റപ്പാലം- കുഞ്ചുണ്ണി നായര്‍,കുന്നമംഗലം ലീല ദാമോദര മേനോന്,കൊടുവള്ളി ഗോപാലന്‍കുട്ടി നായര്‍ എം,ബാലുശ്ശേരി നാരായണ കുറുപ് എം,കൊയിലാണ്ടി – കുഞ്ചിരാമന്‍ നമ്പ്യാര്‍,വിയനാട് -കുഞ്ഞികൃഷ്ണന് നായര്‍ എന്‍,കുത്തുപറമ്പ് – രാമുണ്ണി കുറുപ്പ്, തലശ്ശേരി- കൃഷ്ണ അയ്യര്‍ വി.ആര്,മടായി -ഗോപാലന് നമ്പ്യാര്‍ കെ. പി,ഇരിക്കൂര്‍- നാരായണന് നമ്പ്യാര്‍ ടി,നിലേശ്വരം- ഇഎം എസ് നമ്പൂതിരിപാട്,കാസര്‍കോഡ് – കുഞ്ഞികൃഷ്ണന് നായര്‍, മഞ്ജേശ്വര്‍ -എം. ഉമേഷ് റാവു
ഇ എംഎസ് നന്വൂതിരിപ്പാട്, സി അച്ചുതമേനോന്, പി കെ വാസുദേവന്‍ നായര്‍, ഇ കെ നായനാര്‍.മുഖ്യമന്ത്രി കസേരയിലും ജാതിപ്പേരുകാരായിരുന്നു കൂടുതലും എന്നതിനും മാറ്റം വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: