ഇസ്ലാമാബാദ്: നൊബേല്‍ സമ്മാന ജേതാവ് മലാല യൂസഫ്സായിക്കെിരെ വധി ഭീഷണിയുമായി താലിബാന് ഭീകരര്‍. എഹ്സാനുള്ള എസ്ഹാന്‍ എന്ന താലിബാന് നേതാവ് ട്വിറ്ററിലൂടെയാണ് ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. അടുത്ത തവണ പിഴവുകളൊന്നും ഉണ്ടാകില്ലെന്ന് ഉറുദുവിലാണ് സന്ദേശം നല്‍കിയിരുന്നത്.
മലാലയും പിതാവും വീട്ടിലേക്ക് തിരിച്ചുവരണം ചില ഒത്തുതീര്‍പ്പുകള്‍ നടപ്പാക്കാനുണ്ട്. ഇനി ഉന്നം പിഴയ്ക്കില്ലെന്നുമായിരുന്നു താലിബാന് ഭീകരന് ട്വീറ്റ് ചെയ്തത്. ഭീഷണി ട്വീറ്റിന് പിന്നാലെ ഇയാളുടെ ട്വിറ്റര്‍ അക്കൗണ്ടും മരവിപ്പിച്ചിരിക്കുകയാണ്. 2012ലാണ് ഇയാള്‍ മലാലയെ വെടിവച്ച് കെല്ലാന്‍ ശ്രമിച്ചത്. പെഷവാര്‍ സ്കൂള്‍ ഭീകരാക്രമണമുള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയായ ഇയാളെ 2017ല്‍ പിടികൂടിയെങ്കിലും 2020ല്‍ ജയില്‍ ചാടുകയായിരുന്നു.
അതേസമയം എഹ്സാനുള്ള എങ്ങനെയാണ് സര്‍ക്കാരിന്റെ തടങ്കലില്‍ നിന്ന് രക്ഷപെട്ടതെന്ന് പാക്കിസ്ഥാന് സൈന്യവും പ്രധാനമന്ത്രി ഇമ്രാന് ഖാനും വിശദീകരിക്കണമെന്ന് മലാല ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. പാക് രഹസ്യാന്വേഷണ ഏജന്‍സിക്കാണ് എഹ്സാന്റെ കസ്റ്റഡി ചുമതല നല്‍കിയിരുന്നത്. എഹ്സാന്റെ രക്ഷപ്പെടലിനെ കുറച്ച് ആഗോള തലത്തില്‍ വലിയ പ്രതിഷേധം ഉണ്ടായിരുന്നു.
രക്ഷപ്പെട്ടതിന് പിന്നാലെ ഇയാള്‍ പാക്കിസ്ഥാന് മാധ്യമപ്രവര്‍ത്തകര്‍ക്ക് അഭിമുഖം നല്‍കിയിരുന്നു. ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് ആശയവിനിമയം നടത്തിയത്. എഹ്സാന്‍ ഒന്നിലധികം ട്വിറ്റര്‍ അക്കൗണ്ട് ഉണ്ട്. ഇവയെല്ലാം ഒഴിവാക്കണമെന്നും ട്വിറ്ററിനോട് ആവശ്യപ്പെട്ടതായി പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് റൗഫ് ഹസന് വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: