തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഭക്തജന സമൂഹത്തോട് മാപ്പ് പറയണമെന്ന് ബിജെപി. രാഷ്ട്രീയ നേട്ടത്തിനു വേണ്ടി മാത്രമാണ് ചെന്നിത്തലയും കൂട്ടരും ശബരിമല യുവതി പ്രവേശനത്തെയും തുടര്‍ന്നു നടന്ന പ്രതിഷേധങ്ങളെയും പിന്തുണയ്ക്കുന്നത്. ഭക്തജന പ്രതിഷേധങ്ങള്‍ കൊടുമ്പിരി കൊണ്ടിരുന്ന വേളയില്‍, പ്രത്യക്ഷ സമരങ്ങള്‍ ഒഴിവാക്കണമെന്ന നേതാക്കളുടെ പ്രസ്താവനകള്‍ തന്നെ ഇതിനുദാഹരണമാണ്.
ഒരിടവേളയ്ക്കു ശേഷം ശബരിമല വിഷയം ഉയര്‍ത്തിക്കൊണ്ടു വരുന്നതിലൂടെ, രാഷ്ട്രീയ മുന്നേറ്റത്തിനപ്പുറം വര്‍ഗീയ ദ്രുവീകരണമുണ്ടാക്കാനാണ് പ്രതിപക്ഷ നേതാവിന്റെ ശ്രമം. നാമജപ പ്രതിഷേധങ്ങളില്‍ പങ്കെടുത്തവരുടേയും, പൗരത്വ ഭേദഗതി നിയമത്തിനെതിരെ കലാപാന്തരീക്ഷം സൃഷ്ടിച്ചവരുടേയും കേസുകള്‍ പിന്‍വലിക്കണമെന്ന പ്രസ്താവന ഏറെ ദുരൂഹമാണ്. ചെന്നിത്തല തന്റെ വെളുത്ത ഖദറിനുള്ളില്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന വര്‍ഗീയത വീണ്ടും തലപൊക്കുകയാണ്.
പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരവും, നാമജപഘോഷയാത്രയും ഒരു ത്രാസില്‍ തൂക്കാനുള്ള ചെന്നിത്തലയുടെ നീക്കം ഭക്തജന സമൂഹത്തോടുള്ള വെല്ലുവിളിയാണ്. വിശ്വാസ സംരക്ഷണത്തിനായി നാമജപം നടത്തി പ്രതിഷേധിച്ചവരെ, ഭാരതത്തെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിയിടാന്‍ തക്കം പാര്ത്തിരിക്കുന്നവരുമായി വിളക്കി ചേര്‍ക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത്. പൗരത്വ വിഷയത്തിന്റെ മറവില്‍ ഇന്ത്യയിലേക്ക് ഒളിച്ച് കടന്ന് വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ശ്രമിച്ചവരും, ആചാര ലംഘനശ്രമത്തിനായി ക്ഷേത്രത്തിലേക്ക് ഒളിച്ച് കടക്കാന്‍ ശ്രമിച്ചവരും, അവരെ പിന്താങ്ങിയവരും ഒരേ തൂവല്‍ പക്ഷികളാണ്.
ഒരു ഭാഗത്ത് ഭാരതത്തെ ഇല്ലായ്മ ചെയ്യാന്‍ തക്കം പാര്‍ത്തിരുന്നവരെ അനുകൂലിക്കുന്നവര്‍, മറുഭാഗത്ത് ആചാര ലംഘനശ്രമങ്ങളെ പ്രതിരോധിക്കുന്നവര്‍. ആചാര സംരക്ഷകരെയും രാഷ്ട്ര ദ്രോഹികളെയും ഒന്നായി കാണുന്ന ജീര്‍ണത ബാധിച്ച രാഷ്ട്രീയത്തിന്റെ പ്രതിനിധിയായി പ്രതിപക്ഷ നേതാവ് അധ:പതിക്കുന്നു. വിശ്വാസികളെയും കലാപകാരികളെയും ഒന്നായിക്കാണാനുള്ള വിശാലത മലയാളിക്കില്ലെന്ന് ചെന്നിത്തല ഓര്‍ക്കണമെന്ന് ബിജെപി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: