ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനായി ഇനിയും ഭക്തര്‍ വെള്ളിക്കട്ടികള്‍ സംഭാവന ചെയ്യരുതെന്ന് അഭ്യര്‍ത്ഥിച്ച് ശ്രീരാം ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ്. 400 കിലോഗ്രാം വെള്ളിക്കട്ടികളാണ് ഇതുവരെ ഭക്തര്‍ കാണിക്കയായി നല്‍കിയത്. ഇതോടെ ബാങ്ക് ലോക്കറുകളെല്ലാം നിറഞ്ഞു. ഇനിയും കാണിക്കയായി വെള്ളിക്കട്ടികള്‍ വന്നാല്‍ സൂക്ഷിക്കാന്‍ ഇടമില്ല. അതിനാല്‍ സംഭാവന അവസാനിപ്പിക്കണമെന്നാണ് ശ്രീരാം ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് അംഗമായ അനില്‍ മിശ്ര അഭ്യര്‍ത്ഥിച്ചു.
ക്ഷേത്രനിര്‍മാണത്തിനായി കൂടുതല്‍ വെള്ളി ആവശ്യമായി വരികയാണെങ്കില്‍ അക്കാര്യം അപ്പോള്‍ അറിയിക്കാമെന്നും മിശ്ര പറഞ്ഞു.ക്ഷേത്ര നിര്‍മാണത്തിനായി ഇതുവരെ 1600 കോടി രൂപയാണ് സംഭാവന ലഭിച്ചത്. മൂന്നുവര്‍ഷത്തിനുള്ളില്‍ ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ശ്രീരാം ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: