ചെന്നൈ: മുസ്ലീം തീവ്രവാദ സംഘടനയായ ഇസ്ലാമിക്ക് സ്റ്റേറ്റില്‍ ചേരാനായി യെമനിലേക്ക് കടക്കാന്‍ ശ്രമിച്ച മലയാളി പിടിയില്‍.കോഴിക്കോട് സ്വദേശി ജിലാനി (26) എന്നയാളാണ് പിടിയിലായിരിക്കുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ചെന്നൈ പോലീസും എന്‍ഐഎ സംഘവും ചേര്‍ന്നാണ് ഇയാളെ ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തിരിക്കുന്നത്.
പുതുച്ചേരി സ്വദേശിയായ ഹസന് എന്നയാളും ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്നു. ചെന്നൈയില്‍ നിന്ന് ഒമാനിലെത്തിയ ശേഷം യെമനിലേക്ക് കടക്കാനായിരുന്നു ഇവര്‍ പദ്ധതിയിട്ടിരുന്നതെന്ന് പോലീസ് വ്യക്തമാക്കി. വിമാനത്താവളത്തില്‍ നിന്നും പിടികൂടിയ ഇവരെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: