ന്യൂദല്‍ഹി: രാജ്യത്തെ ജനങ്ങള്‍ പുരോഗതിയ്ക്കായി അക്ഷമരാണെന്നും നവഭാരതത്തിലെ യുവാക്കളില്‍ അതിനുള്ള അഭിവാഞ്ഛ സര്‍ക്കാര്‍ തിരിച്ചറിയുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.
നാസ്കോം സംഘടിപ്പിച്ച ലീഡര്‍ഷിപ്പ് ഫോറത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. 130 കോടിയിലധികം വരുന്ന ജനങ്ങളുടെ അഭിലാഷങ്ങളാണ് അതിവേഗം മുന്നോട്ട് കുതിയ്ക്കാന്‍ ഓരോരുത്തരെയും പ്രചോദിപ്പിക്കുന്നതെന്നും മോദി പറഞ്ഞു. ‘നവഭാരതവും അതിലെ ഓരോ പൗരനും വികസനത്തെക്കുറിച്ച് അക്ഷമരാണ്. നവഭാരതത്തിലെ യുവാക്കളുടെ വികാരം കേന്ദ്രം മനസ്സിലാക്കുന്നു,’ മോദി പറഞ്ഞു.
നവഭാരതം സര്‍ക്കാരിനെ മാത്രമല്ല, സ്വകാര്യമേഖലയെയും മൂന്നോട്ടുള്ള പാതയില്‍ പുരോഗതിയ്ക്കായി ഉറ്റുനോക്കുകയാണെന്നും മോദി പറഞ്ഞു. മഹാമാരിയുടെ കാലത്ത് ഇന്ത്യയുടെ ഐടി മേഖല നടത്തിയ പ്രവര്‍ത്തനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇക്കാലയളവില്‍ ഐടി മേഖലയ്ക്ക് 2 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ കഴിഞ്ഞു. അത് ഏകദേശം 19400 കോടി ഡോളറാണെന്നും മോദി പറഞ്ഞു.
വരുംനാളുകളില്‍ ഐടി വ്യവസായത്തിന്റെ വളര്ച്ചാക്കുതിപ്പിലും പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: