ന്യൂദല്‍ഹി: കര്‍ഷക സമരത്തിന്റെ ഭാഗമായുള്ള ട്രാക്ടര്‍ റാലിയില്‍ ചെങ്കോട്ടയില്‍ പരസ്യമായി വാള്‍ വീശിക്കാണിച്ച മനീന്ദര്‍സിംഗ് പൊലീസ് കസ്റ്റഡിയില്‍.
ജനവരി 26ന് ചെങ്കോട്ട കയ്യടക്കിയ അക്രമികള്‍ക്കിടയില്‍ ഏറെ ശ്രദ്ധേയമായിരുന്നു മനീന്ദര്‍സിംഗിന്റെ പ്രകടനം. 4.3 അടി നീളുമുള്ള രണ്ട് വാളുകളാണ് മനീഷ് പ്രതിരോധത്തിന്റെയും സമരവീര്യത്തിന്റെയും പ്രതീകമെന്നോണം വീശിക്കൊണ്ടിരുന്നത്. രാജ്യദ്രോഹികളെ അക്രമത്തിന് പ്രേരിപ്പിക്കുന്ന നടപടിയായിരുന്നു മനീന്ദര്‍ സിംഗിന്‍റേതെന്ന് പൊലീസ് പറഞ്ഞു.
എസി കാര്‍ മെക്കാനിക്കായി ജോലി ചെയ്യുന്ന മനീന്ദര്‍സിംഗ് എന്ന മോനി സ്വരൂപ് നഗര്‍ സ്വദേശിയാണ്. പിതാംപുരയിലെ ബസ് സ്റ്റോപ്പില്‍ നിന്നാണ് ചൊവ്വാഴ്ച മനീന്ദര്‍സിംഗിനെ ദല്‍ഹി പൊലീസിന്റെ പ്രത്യേക സെല്‍ അറസ്റ്റ് ചെയ്തത്. പ്രകോപനമുണ്ടാക്കാന്‍ പ്രേരിപ്പിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകളാണ് അക്രമത്തിന് പ്രേരിപ്പിച്ചതെന്ന് മനീന്ദര്‍സിംഗ് പറഞ്ഞു. കര്‍ഷകനേതാക്കളുടെ പ്രസംഗങ്ങളും അക്രമത്തിന് പ്രേരണയായെന്ന് മനീന്ദര്‍സിംഗ് പറഞ്ഞു. വീടിനടുത്ത് വാള്‍വീശല്‍ പരിശീലിപ്പിക്കുന്ന ഒരു സ്‌കൂള്‍ കൂടി നടത്തുന്നുണ്ട് മനീന്ദര്‍സിംഗ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: