ന്യൂദല്‍ഹി ഇന്ത്യയില്‍ കര്‍ഷക സമരത്തിന് കത്തിക്കാന്‍ ഉദ്ദേശിച്ച് സൃഷ്ടിച്ച ടൂൾ കിറ്റ് കേസിൽ ഒളിവില്‍ കഴിയുന്ന മലയാളി അഭിഭാഷകയും പരിസ്ഥിതി പ്രവർത്തകയുമായ നികിത ജേക്കബിന് ഇടക്കാല ജാമ്യം.
ബോംബെ ഹൈക്കോടതിയാണ് മൂന്ന് ആഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. ഈ മൂന്നാഴ്ചക്കാലം അറസ്റ്റില്‍ നിന്നും സംരക്ഷണമാണ് നല്‍കിയിരിക്കുന്നത്. ഇതിനിടയില്‍ നികിതയ്‌ക്ക് മുന്‍കൂര്‍ ജാമ്യത്തിന് സുപ്രീംകോടതിയെ സമീപിക്കാം. 25,000 രൂപ ജാമ്യത്തുകയും തുല്യത്തുകയ്‌ക്ക് ആള്‍ജാമ്യവുമാണ് കോടതി നിർദേശിച്ചത്. നികിത ജേക്കബ്ബ് മുംബൈയിലെ സ്ഥിരം താമസക്കാരിയാണ്. എന്നാല്‍ ഇവര്‍ക്കെതിരെ കേസ് നിലനില്‍ക്കുന്നത് ദല്‍ഹിയിലാണ്. അതിനാല്‍ ഇവരുടെ ജാമ്യം സ്ഥിരമല്ലെന്നും കോടതി പറഞ്ഞു. കേസിനെക്കുറിച്ച് എന്തെങ്കിലും നിരീക്ഷണം നടത്തുന്നത് ഈ അവസ്ഥയില്‍ അനുയോജ്യമല്ലെന്നും ജസ്റ്റിസ് നായിക് പറഞ്ഞു.
ള്‍കിറ്റ് തയ്യാറാക്കിയത് എക്‌സിന്‍ഷന്‍ റെബെല്ലിയന്‍ ഇന്ത്യയുടെ വോളണ്ടിയര്‍മാരാണെന്നാണ് നികിതയുടെ അഭിഭാഷകന്‍ വാദിച്ചത്. കര്‍ഷകസമരത്തെക്കുറിച്ച് ലളിതമായി വിവരിക്കുന്ന ടൂള്‍കിറ്റ് അന്താരാഷ്‌ട്ര സമൂഹത്തിന് മനസ്സിലാക്കാന്‍ പാകത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്. പക്ഷെ ഇതില്‍ ഇന്ത്യയില്‍ പ്രക്ഷോഭം വളര്‍ത്താനും സമരത്തിന്റെ പേരില്‍ അസ്വാസ്ഥ്യം സൃഷ്ടിക്കാനും ആഹ്വാനവുമുണ്ട്.
നികിതയ്‌ക്ക് ജാമ്യം അനുവദിക്കുന്നതിനെ ദൽഹി പൊലീസ് ശക്തമായി എതിർത്തിരുന്നു. കേസിൽ ദൽഹി കോടതിയാണ് ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചതെന്നും ഇടക്കാല സംരക്ഷണം നൽകാൻ ബോംബെ കോടതിക്ക് സാധിക്കില്ലെന്നുമായിരുന്നു ദൽഹി പൊലീസിന്റെ വാദം. എന്നാൽ ബോംബെ കോടതി ഇത് തള്ളി.
കേസിൽ ബോംബ ഹൈക്കോടതിക്കും ഇടക്കാല സംരക്ഷണം നൽകാൻ അധികാരമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: