തിരുവനന്തപുരം: താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന നടപടി സർക്കാർ നിര്‍ത്തിവച്ചു. പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് മന്ത്രിസഭാ തീരുമാനം. ഇതുവരെ സ്ഥിരപ്പെടുത്തല്‍ നടക്കാത്ത വകുപ്പുകളിലാകും ഇന്നത്തെ തീരുമാനം ബാധകമാവുക. മൂന്നു മണിക്കൂർ നീണ്ട മന്ത്രിസഭായോഗത്തിലാണ് തീരുമാനം. സ്ഥിരപ്പെടുത്തൽ സുതാര്യമാണെങ്കിലും പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് മന്ത്രിസഭായോഗം വിലയിരുത്തി.
താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതിനെതിരെ സംസ്ഥാനത്താകമാനം പ്രതിഷേധം ഉയരുന്നതിനാലാണ് സർക്കാർ പിന്നോട്ട് പോയത്. കഴിഞ്ഞ ദിവസം വരെ സ്ഥിരപ്പെടുത്തിയവരുടെ നിയമനം റദ്ദാക്കില്ലെന്നും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. കഴിഞ്ഞ മന്ത്രിസഭായോഗത്തിൽ ഇരുന്നൂറിലധികം താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയിരുന്നു. സര്‍ക്കാര്‍ നിര്‍ത്തിവച്ചിരിക്കുന്നത് കരാര്‍ ജീവനക്കാരെയും താത്കാലിക ജീവനക്കാരെയും സ്ഥിരപ്പെടുത്താനുള്ള തീരുമാനമാണ്. സ്ഥിരപ്പെടുത്തല്‍ ശുപാര്‍കളുമായി മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം തേടി എത്തിയത് നിരവധി വകുപ്പുകളാണ്. ഏറെ വിവാദങ്ങളുണ്ടായ സാഹചര്യത്തില്‍ ഇനി സ്ഥിരപ്പെടുത്തല്‍ വേണ്ടെന്ന നിലപാടാണ് മുഖ്യമന്ത്രി തീരുമാനിച്ചത്.
സെക്രട്ടേറിയേറ്റിനു മുന്നിലെ ഉദ്യോഗാർത്ഥികളുടെ സമരവും അര്‍ഹതയില്ലാത്തവരെ സ്ഥിരപ്പെടുത്താന്‍ നീക്കം നടക്കുന്നു എന്ന പ്രതിപക്ഷ ആരോപണവും വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന കണക്കുകൂട്ടലിലാണ് സ്ഥിരപ്പെടുത്തല്‍ തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് ചലിച്ചതെന്നാണ് സൂചന. അതേസമയം ആരോഗ്യവകുപ്പിലും റവന്യൂവകുപ്പിലും പുതിയ തസ്തികകൾ സൃഷ്ടിക്കാനും ഇന്നത്തെ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: