തിരുവനന്തപുരം: നിയമന വിവാദങ്ങൾക്കിടെ ഇന്ന് വീണ്ടും പ്രത്യേക മന്ത്രിസഭാ യോഗം ചേരും. ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ പ്രതീക്ഷ അര്‍പ്പിച്ചാണ് ഉദ്യോഗാര്‍ത്ഥിയുടെ പ്രതിഷേധം സെക്രട്ടറിയേറ്റിന് മുന്നില്‍ തുടരുന്നത്. അതേസമയം കൂടുതൽ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യം മന്ത്രിസഭയ്ക്ക് മുന്നിൽ വരുന്നുണ്ട്.
ഹൈക്കോടതി ഇടപെടൽ ഉണ്ടായതോടെ കേരള ബാങ്ക് സ്ഥിരപ്പെടുത്തലിൽ നിന്ന് സംസ്ഥാന സർക്കാർ പിന്നോട്ട് പോയിട്ടുണ്ട്. എന്നാൽ മറ്റ് നിരവധി സർക്കാർ സ്ഥാപനങ്ങളിലെയും സ്ഥിരപ്പെടുത്തൽ ഫയലുകൾ മന്ത്രിസഭയ്ക്ക് മുന്നിൽ ഇന്നെത്തും. പത്തു വർഷമായവരെ മാനുഷിക പരിഗണന നൽകിയാണ് സ്ഥിരപ്പെടുത്തുന്നതെന്ന വാദത്തിൽ സർക്കാർ ഉറച്ചു നിൽക്കുകയാണ്.
അധിക തസ്തികകള്‍ ചോദിക്കുന്നില്ല. അഞ്ചിലൊന്ന് നിയനമെന്ന മുഖ്യമന്ത്രിയുടെ ഇന്നലത്തെ വാക്കുകള്‍ പ്രതീക്ഷയോടെയാണ് കാണുന്നത്. അഞ്ചിലൊന്ന് നിയമനം നടപ്പായാല്‍ ഒമ്ബതിനായരത്തിലധികം നിയമനം നടക്കുമെന്നും സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന പിഎസ്സി ഉദ്യോഗാര്‍ത്ഥി ലയാ രാജേഷ് വ്യക്തമാക്കി.
എല്‍ഡി പോലുളള ലിസ്റ്റുകളില്‍ മാസങ്ങള്‍ ബാക്കി നില്‍ക്കുമ്പോഴും ഒരുപാട് നിയമനങ്ങള്‍ നടക്കുന്നുണ്ട്. നിയമപരമായി ഞങ്ങള്‍ക്ക് അര്‍ഹതപ്പെട്ട തസ്തികകളാണ് ചോദിക്കുന്നത്. സമരം അങ്ങനെ നിര്‍ത്തില്ല. അഞ്ചിലൊന്ന് നിയമനമെന്ന ഉത്തരവ് നടപ്പായാല്‍ സമരം നിര്‍ത്തുമെന്നും ലയാ രാജേഷ് വ്യക്തമാക്കി.
ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ പ്രതീക്ഷ അര്‍പ്പിച്ചാണ് ഉദ്യോഗാര്‍ത്ഥിയുടെ പ്രതിഷേധം സെക്രട്ടറിയേറ്റിന് മുന്നില്‍ തുടരുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നോടിയായുളള പ്രധാനപ്പെട്ട തീരുമാനങ്ങള്‍ ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ ഉണ്ടായേക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: