Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

പിന്‍വാതില്‍ പുരസ്‌കാരങ്ങള്‍

കൊടിയുടെ നിറത്തില്‍ കാലാകാലങ്ങളിലായി ചിലരൊക്കെ സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ നേടി. മറ്റ് ചിലര്‍ പാര്‍ട്ടിയുടെ കോട്ടും സ്യൂട്ടുമണിഞ്ഞു പദവികളില്‍ ഇരുന്നു. ഇവരൊന്നും നാട്ടില്‍ നടക്കുന്ന നീതിനിഷേധങ്ങള്‍ കാണുന്നില്ലേ? ഈ പാവം വിദ്യാര്‍ത്ഥികളുടെ ദീനരോദനങ്ങള്‍ കേള്‍ക്കുന്നില്ലേ?

കാരൂര്‍ സോമന്‍ by കാരൂര്‍ സോമന്‍
Feb 17, 2021, 05:46 am IST
in Article

ആദിമ കാലങ്ങളില്‍ മലയാള സാഹിത്യത്തിന് ദ്രാവിഡ ഭാഷയുടെ മൂടുപടമുണ്ടായിരുന്നെങ്കില്‍ ഇന്ന് ആ മൂടുപടമണിയുന്നത് രാഷ്‌ട്രീയ പാര്‍ട്ടികളാണ്. സാഹിത്യ ലോകത്തെന്നും ഭിന്നാഭിപ്രായങ്ങള്‍ കടന്നുവരാറുണ്ട്. എന്നാല്‍ ഇന്ന് സാഹിത്യരംഗത്ത് രാഷ്‌ട്രീയ പാര്‍ട്ടികളുടെ താല്പര്യമനുസരിച്ചു വിതയ്‌ക്കുകയും കൊയ്യുകയും ഭക്ഷിക്കുകയും ചെയ്യുന്ന സ്ഥിതിയാണ്.. ഈ കൂട്ടര്‍ സാഹിത്യലോകത്തു് നടത്തുന്നത് ക്രൂരമായ ഒരു വിനോദമാണ്. അവിടെ വിരിയുന്നത് വോട്ടുകളാണ്. അത് കേരളത്തില്‍ മാത്രമല്ല പ്രവാസികളെ ഒപ്പം നിര്‍ത്തി വോട്ടുപെട്ടി നിറക്കാന്‍ പല പേരുകളില്‍ സംഘടനകളും രൂപപ്പെടുത്തിയിട്ടുണ്ട്. അവിടെയും കുത്തിനിറച്ചിരിക്കുന്നത് കൊടിയുടെ നിറത്തിലാണ്. പ്രവാസി സാഹിത്യകാരന്മാരെയടക്കം പിന്നില്‍ നിന്ന് കുത്തുന്നത്  സാഹിത്യ അക്കാദമി  പുരസ്‌കാരങ്ങള്‍ മാത്രമല്ല അനധികൃത നിയമനങ്ങളുമുണ്ട്.  

തിരുവിതാംകൂര്‍ രാജാവായിരുന്ന ശ്രീചിത്തിരതിരുനാള്‍ സാഹിത്യ അക്കാദമി ഉത്ഘാടനം ചെയ്തത് മലയാള ഭാഷയുടേയും സാഹിത്യത്തിന്റെയും വികസനത്തിനായിരിന്നു. അതില്‍ പ്രധാനപ്പെട്ട ഒരു വിഷയമാണ് ഗവേഷണ പഠനങ്ങള്‍ക്ക് സഹായം ചെയ്യുക. 2021 ല്‍ ആ ഗവേഷണം നടക്കുന്നത്  സാഹിത്യനിപുണന്മാരുടെ രാഷ്‌ട്രീയ വിശ്വാസങ്ങളിലാണ്.  ലോക ചരിത്രത്തിലെ ഏറ്റവും വലിയ സോഷ്യലിസ്റ്റും റഷ്യയുടെ പിതാവുമായ ലെനിന്‍ ബ്രിട്ടീഷ്‌കാരനായ കാറല്‍ മാര്‍ക്‌സ്, ഒപ്പം പുഷ്‌കിന്‍, ദുര്‍ഗ്ഗനെവ് തുടങ്ങിയവരുടെ പുസ്തകങ്ങള്‍ വായിച്ചാണ് വളര്‍ന്നത്. മോസ്‌കോയില്‍ നടന്ന വിദ്യാര്‍ത്ഥി സമരത്തില്‍ 15 വയസ്സുള്ള ലെനിനും പങ്കെടുത്തു. ആ രാത്രി ലെനിനെ സാര്‍ ചക്രവര്‍ത്തിയുടെ പോലീസ് അറസ്റ്റു ചെയ്തു തുറുങ്കിലടച്ചു. ഇതിനെതിരെ ടോള്‍സ്റ്റോയ് രംഗത്ത് വന്നു.  ഇന്ന് കേരളത്തില്‍ കഷ്ടപ്പെട്ടും കടമെടുത്തും പഠിച്ച റാങ്ക് ലിസ്റ്റില്‍പ്പെട്ടവര്‍ക്ക് തൊഴിലില്ല. തൊഴിലുള്ളത് ചോദ്യപേപ്പര്‍ അടിച്ചുമാറ്റി പരീക്ഷ എഴുതിയവനും, കൊടിപിടിച്ചവനും ബസ്സിന് കല്ലെറിഞ്ഞവനുമാണ്. ഈ കൊടിയുടെ നിറത്തില്‍ കാലാകാലങ്ങളിലായി ചിലരൊക്കെ സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ടല്ലോ. മറ്റ് ചിലര്‍ പാര്‍ട്ടിയുടെ കോട്ടും സ്യൂട്ടുമണിഞ്ഞു പദവികളില്‍ ഇരിപ്പുണ്ടല്ലോ. ഇവരൊന്നും നാട്ടില്‍ നടക്കുന്ന നീതിനിഷേധങ്ങള്‍ കാണുന്നില്ലേ?  ഈ പാവം വിദ്യാര്‍ത്ഥികളുടെ ദീനരോദനങ്ങള്‍ കേള്‍ക്കുന്നില്ലേ? എന്താണ് ഈ സാമൂഹ്യ നീതിക്കെതിരെ അവരുടെ മദ്ധ്യത്തിലേക്ക് ഇറങ്ങി വരാത്തത്?  

ചില പ്രസാധകരില്‍ അന്തര്‍ലീനമായികിടക്കുന്ന കാല്‍പ്പനിക സ്വപ്‌നങ്ങള്‍ പൂവണിയുന്നത് മറ്റാരുമറിയാറില്ല. നമ്മുടെ റാങ്ക് ലിസ്റ്റ് പരീക്ഷ പോലെ അവാര്‍ഡിനായി കൊടുത്തിരിക്കുന്ന പുസ്തകങ്ങള്‍ ഒരു കമ്മീഷനെവെച്ചു് പരിശോധിച്ചാല്‍  സൂക്ഷ്മവും മൂര്‍ത്തവുമായ യാഥാര്‍ഥ്യങ്ങള്‍ കണ്ടെത്താന്‍ സാധിക്കും. അതല്ലെങ്കില്‍ ചക്കരയില്‍ പറ്റിയ ഈച്ചപോലെ രാഷ്‌ട്രീയ ചക്കര പുസ്തകങ്ങളില്‍ പറ്റിപിടിച്ചിരിക്കും. ഇതിനൊക്കെ ഓശാന പാടാന്‍ കുറെ മാധ്യമങ്ങളുമുണ്ട്. ഇന്ന് രാഷ്‌ട്രീയ പാര്‍ട്ടികളുടെ തണലില്‍ എഴുത്തുകാരായി രംഗപ്രവേശം നടത്തുന്നവര്‍ ധാരാളമാണ്. അതിനുള്ള എന്തെങ്കിലും തെളിവുണ്ടോയെന്ന് ചോദിച്ചാല്‍ 1990 -95 മുതല്‍ നടത്തിയിട്ടുള്ള പുരസ്‌കാര, പദവി പട്ടികകള്‍ ഒരു കമ്മീഷനെവെച്ചു് പരിശോധിച്ചാല്‍ മതി. സാഹിത്യ രംഗം ഇവര്‍ എത്രമാത്രം മലീമസമാക്കിയെന്നും കോപ്പിയടിച്ചു റാങ്ക് ലിസ്റ്റില്‍പ്പെട്ടതുപോലെ എത്ര പേര്‍ സാഹിത്യരംഗത്തു വന്നുവെന്നും മനസ്സിലാകും.  

സാഹിത്യ രംഗത്ത് മറ്റൊരു പുരോഗതികൂടി കൈവന്നിട്ടുണ്ട്.  ഒരു സാഹിത്യസൃഷ്ഠി സാംസ്‌കാരിക സ്ഥാപനത്തില്‍ കൊടുത്താല്‍ അത് യോഗ്യമെങ്കില്‍  പ്രസിദ്ധികരിക്കും. ഇല്ലെങ്കില്‍ അറിയിക്കും. മുന്‍കാലങ്ങളില്‍ രാഷ്‌ട്രീയപാര്‍ട്ടികളിലുള്ളവര്‍  സാഹിത്യ രംഗത്തുള്ളവര്‍ക്ക് സംരക്ഷകരായി വന്നിട്ടില്ല. ഇന്നത് കാണുന്നു.  2016 ല്‍ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം എന്റെ ‘സര്‍ദാര്‍ പട്ടേല്‍’ എന്ന ജീവചരിത്രം കോണ്‍ട്രാക്ട് സൈന്‍ ചെയ്തു. ഇന്നുവരെ അതിറങ്ങിയില്ല.  അവിടെ ഒരു വിദേശ സ്ത്രീ മാസങ്ങള്‍ക്കുള്ളില്‍ പുസ്തകം പുറത്തിറക്കിയത് ഒരു രാഷ്‌ട്രീയക്കാരന്റെ ഒത്താശയിലെന്ന് ഞാനറിഞ്ഞു.  

ജന്മി – നാടുവാഴി ഭരണം പേര് മാറി അധികാരമുതലാളിമാരുടെ ഏകാധിപത്യ ജനാധിപത്യമായിരിക്കുന്നു.  വോട്ടുപെട്ടി നിറക്കാന്‍ ജാതിമതങ്ങളെ കുട്ടുപിടിച്ചു് ജനങ്ങളെ വിഭജിച്ചുനിര്‍ത്തി ചുഷണം ചെയ്യുന്ന നിലയിലേക്ക് മാത്രമല്ല അവരെ  വര്‍ഗ്ഗ സമരത്തിന് പ്രേരിപ്പിക്കുന്നു. മലയാളിയുടെ സമ്പന്നമായ സാംസ്‌കാരിക മുഖത്താണ് ഈ കൂട്ടര്‍ കരിവാരിത്തേച്ചിരിക്കുന്നത്. സര്‍ഗ്ഗധനരായ എഴുത്തുകാര്‍ ഒരിക്കലും ഭീരുക്കളല്ല.  ഒരിക്കല്‍ പൊന്‍കുന്നംവര്‍ക്കിയോട്  ചോദിച്ചു.  ‘മതമേധാവികളെ നിങ്ങള്‍ കരിവാരി തേക്കുന്നുവെന്ന പരാതിയുണ്ട്’. ‘ഹേയ് അത് ഞാന്‍ തേച്ചതല്ല. അത് അവരിലുള്ളതാണ്’എന്നായിരുന്നു വര്‍ക്കിയുടെ ധീരമായ മറുപടി. ഇന്നുള്ള എത്രപേര്‍ക്ക് അതിന് കഴിയുന്നു? സത്യം പറയുന്നവരെ അസഹിഷ്ണതയോടെ കാണുകയും സൈബര്‍ ഗുണ്ടകളെ ഇറക്കിവിട്ട് വ്യക്തിഹത്യ നടത്തിയാല്‍ ഉരുകിയൊലിച്ചുപോകുന്നവരല്ല ശക്തരായ സര്‍ഗ്ഗ പ്രതിഭകള്‍.  

വഞ്ചനയും പിന്‍വാതില്‍ നിയമനങ്ങളും സാമൂഹ്യവ്യവസ്ഥിയുടെ സമത്വം തകര്‍ക്കുന്നതാണ്. ഉദ്യോഗാര്‍ത്ഥികളോട് പ്രതികാരം ചെയ്യുന്നതുപോലെ പ്രതിഭാധനരായ എഴുത്തുകാരെ പുരസ്‌കാരങ്ങളില്‍ നിന്ന്‌പോലും ഒഴിവാക്കുന്നത് നീതിക്ക് നിരക്കുന്നതല്ല.  സാഹിത്യ സാംസ്‌കാരിക രംഗം ജീര്‍ണ്ണതയുടെ പടവുകള്‍ ചവിട്ടാന്‍ തുടങ്ങിയിട്ട് കാലങ്ങള്‍ കുറേയായി. ചോദിക്കേണ്ടവര്‍ ചോദിക്കുന്നില്ല. അവരെല്ലാം മൗനികളാണ്. രാഷ്‌ട്രീയ പാര്‍ട്ടികളുടെ കോട്ടയ്‌ക്കുള്ളില്‍ പാര്‍ക്കുന്നവര്‍ മാത്രം പുരസ്‌കാരങ്ങളും പദവികളും വാങ്ങിയാല്‍ മതിയോ? പ്രവാസികളോട് കാട്ടുന്ന ചിറ്റമ്മ നയം എന്തുകൊണ്ട് പ്രവാസി എഴുത്തുകാരോട് കാട്ടുന്നു? അവര്‍ അര്‍ഹിക്കുന്ന പദവികള്‍, പുരസ്‌കാരങ്ങള്‍ നല്‍കുന്നില്ല? മലയാള ഭാഷക്ക് എന്ത് പാര്‍ട്ടി? എന്ത് മതം?   ഒരു പാര്‍ട്ടിയിലുമില്ലാതെ പതിറ്റാണ്ടുകളായി സാഹിത്യ സേവനം ചെയ്യുന്ന സാഹിത്യകാരന്മാരുടെ,  കവികളുടെ ഹ്യദയ നൊമ്പരങ്ങള്‍ എന്തുകൊണ്ട് കാണുന്നില്ല? അവരുടെ ബലഹീനത, പോരായ്‌മ പാര്‍ട്ടി മെമ്പര്‍ ആകാത്തതാണോ? ഈ വക്രതയുടെ സൗന്ദര്യം എന്നാണ് അവസാനിക്കുക? സാഹിത്യലോകത്തുള്ളവര്‍ നിരാലംബരായ ഉദ്യോഗാര്‍ത്ഥികളെപോലെ കോടതി കണ്ണുതുറക്കണമെന്ന് പറയണമോ?

Tags: keralaകേരള സാഹിത്യ അക്കാദമി പുരസ്കാരം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.