മാനന്തവാടി: പ്രഹസനമായി അദാലത്ത്. വിദ്യഭ്യാസ വായ്പ്പ എടുത്തവര്‍ നിരാശരായി മടങ്ങി. ഓണ്‍ലൈനില്‍ അപേക്ഷ നല്കി ഇന്നലെയാണ് വായ്പ എടുത്തവരുടെ രക്ഷിതാക്കള്‍ അദാലത്തില്‍ എത്തിയെങ്കിലും പ്രശ്ന പരിഹാരമാകാതെ മടങ്ങി. സര്‍ക്കാര്‍ ഇനിയെങ്കിലും തങ്ങളുടെ കാര്യത്തില്‍ അനുകൂല തീരുമാനം കൈകൊള്ളണമെന്ന് കേരള എഡ്യുകേഷന് ലോണ്‍ ഹോള്‍ഡേഴ്സ് അസോസിയേഷന് നേതാക്കള്‍ പറഞ്ഞു.
സര്‍ക്കാരിന്റെ അധികാര പരിതിയില്‍ വരുന്ന ബാങ്കുകളിലെ കാര്യങ്ങള്‍ക്ക് മാത്രമെ എന്തെങ്കിലും ചെയ്യാന്‍ കഴിയുകയുള്ളു എന്നതായി അധികൃതരുടെ നിലപാട്. എന്നാല്‍ ഭൂരിഭാഗം പേരും ദേശസാല്‍കൃത ബാങ്കില്‍ നിന്നും വായ്പ എടുത്തവരായതിനാലാണ് അദാലത്തില്‍ എത്തിയ രക്ഷിതാക്കള്‍ക്ക് മടങ്ങേണ്ടി വന്നത്. 2017ല്‍ സര്‍ക്കാര്‍ വിദ്യഭ്യാസ വായ്പ എടുത്തവരുടെ ക്ഷേമത്തിനായി 900 കോടി രൂപ വകയിരുത്തിയതില്‍ 196 കോടി രൂപ മാത്രമെ ചിലവഴിച്ചിട്ടുള്ളു. ബാക്കി തുക വായ്പ എടുത്തവരുടെ ക്ഷേമത്തിനായി വിനിയോഗിക്കണമെന്നും എഡ്യുകേഷന് ലോണ്‍ ഹോള്‍ഡേഴ്സ് അസോസിയേഷന് നേതാക്കള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: