Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

ദേശവിരുദ്ധരുടെ വിവരയുദ്ധം

ഭാരതം കരുത്താര്‍ജിക്കുന്നത് തടയാന്‍ ചില വൈദേശിക ശക്തികളും ദേശവിരുദ്ധരും കൈകോര്‍ക്കുകയാണ്. ട്വിറ്റര്‍പോലുള്ള സാമൂഹിക മാധ്യമങ്ങള്‍ ഇക്കൂട്ടര്‍ ആയുധമാക്കുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഇത് ഒരുവിധത്തിലും അനുവദിക്കാനാവില്ല.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Feb 16, 2021, 05:00 am IST
inEditorial

റിപ്പബ്ലിക് ദിനത്തില്‍ രാജ്യതലസ്ഥാനത്ത് കര്‍ഷക സമരമെന്ന പേരില്‍ അരങ്ങേറിയ അക്രമപ്രവര്‍ത്തനങ്ങളില്‍ ചില മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും വഹിച്ച പങ്ക് ഇപ്പോള്‍ വ്യക്തമാണ്. എന്നാല്‍ ഇതിനു പിന്നിലെ ഗൂഢാലോചനയുടെ വ്യാപ്തി വളരെ വലുതാണെന്നതിന് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ വാട്‌സാപ്പ് ഇക്കാര്യത്തില്‍ വളരെ ആപല്‍ക്കരമായ നീക്കങ്ങള്‍ നടത്തിയെന്നാണ് വെളിപ്പെടുന്ന സ്‌തോഭജനകമായ വിവരങ്ങള്‍ വിരല്‍ചൂണ്ടുന്നത്. ‘മോദി സര്‍ക്കാര്‍ കര്‍ഷകരുടെ വംശഹത്യ ആസൂത്രണം ചെയ്തു’ എന്ന ഹാഷ്ടാഗില്‍ ചിലര്‍ ട്വിറ്ററിലൂടെ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചത് വലിയൊരു കലാപവും രക്തച്ചൊരിച്ചിലും ലക്ഷ്യംവച്ചായിരുന്നു. പത്ത് വര്‍ഷം മുന്‍പ് സിറിയയില്‍ അറബ് വസന്തമെന്നപേരില്‍ അരങ്ങേറിയതിന് സമമായ കലാപം ദല്‍ഹിയില്‍ സൃഷ്ടിക്കാന്‍ ട്വിറ്റര്‍ അധികൃതര്‍ ഒത്താശ ചെയ്തു. രാജ്യസുരക്ഷയെ അപകടത്തിലാക്കുന്നവിധം കുപ്രചാരണം നടത്തിയ 1178 അക്കൗണ്ടുകള്‍ തടയുകയോ നീക്കം ചെയ്യുകയോ വേണമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശത്തോട് അനുകൂലമായി പ്രതികരിക്കാതിരുന്ന ട്വിറ്റര്‍ തങ്ങളുടെ നിലപാടിനെ ന്യായീകരിച്ച് നടത്തിയ പ്രസ്താവനയില്‍ പറഞ്ഞത് ‘ട്വീറ്റുകളുടെ ഒഴുക്ക് തീര്‍ച്ചയായും തുടരണം’ എന്നാണ്. അറബ് വസന്ത കാലത്ത് സ്വന്തം ഇടപെടലുകളെ ന്യായീകരിച്ചുകൊണ്ട് ഇതുതന്നെയാണ് ട്വിറ്റര്‍ പറഞ്ഞിരുന്നത്.  

ചില അക്കൗണ്ടുകള്‍ തടയണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ രാജ്യത്തെ നിയമം തങ്ങള്‍ക്ക് ബാധകമല്ലെന്ന മട്ടിലാണ് ട്വിറ്റര്‍ ആദ്യം പ്രതികരിച്ചത്. അമേരിക്കയിലെ അധികാര കൈമാറ്റവുമായി ബന്ധപ്പെട്ട് നടന്ന കാപ്പിറ്റോള്‍ കലാപത്തിന്റെ പേരില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റെ അക്കൗണ്ട് തടയാന്‍ യുഎസ് ഭരണകൂടം ആവശ്യപ്പെട്ടപ്പോള്‍ ഒരു മടിയും കൂടാതെ ട്വിറ്റര്‍ അത് ചെയ്തു. 88 ദശലക്ഷം പേര്‍ പിന്തുടരുന്നതായിരുന്നു ട്രമ്പിന്റെ അക്കാണ്ട്. എന്നാല്‍ ഭാരത സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തിനു മുന്നില്‍ ട്വിറ്റര്‍ അധികൃതര്‍ മടിച്ചുനിന്നു. ചെങ്കോട്ട കലാപത്തെ മുന്‍നിര്‍ത്തി ഐടി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം 100 ട്വിറ്റര്‍ അക്കൗണ്ടുകളും ഏകദേശം 150 ട്വീറ്റുകളും തടഞ്ഞിരുന്നു. ചില പ്രമുഖരും ഒരു മാധ്യമസ്ഥാപനവും ഇതില്‍ ഉള്‍പ്പെട്ടു. എന്നാല്‍ ഈ നടപടി സ്വീകരിച്ച ദിവസം വൈകിട്ടുതന്നെ അക്കൗണ്ടുകള്‍ പുനരാരംഭിച്ചു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിലാണ് ഇങ്ങനെ ചെയ്തതത്രേ. സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഐടി മന്ത്രാലയത്തിന്റെ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തിയശേഷവും ട്വിറ്റര്‍ നിലപാടില്‍ മാറ്റം വരുത്താതിരുന്നത് ശക്തമായ നടപടികളെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ പ്രേരിപ്പിക്കുകയായിരുന്നു.

ഖാലിസ്ഥാന്‍ വാദികളുടെയും, പാക്കിസ്ഥാന്റെയും പിന്തുണയുള്ളതും, മറ്റു ചില രാജ്യങ്ങളില്‍നിന്ന് പ്രവര്‍ത്തിക്കുന്നതുമായ ട്വിറ്റര്‍ അക്കൗണ്ടുകള്‍ തടയാനാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഇത് അനുസരിക്കുന്നതിനു പകരം വിദേശത്തെ ചില പ്രമുഖരുടെ പ്രകോപനപരമായ ട്വീറ്റുകള്‍ ശരിവയ്‌ക്കുകയാണ് ട്വിറ്റര്‍ സിഇഒ ചെയ്തത്. തങ്ങളുടെ നിയമം അനുസരിച്ചും, പ്രാദേശിക നിയമമനുസരിച്ചും പ്രവര്‍ത്തിക്കുമെന്നായിരുന്നു ന്യായീകരണം. ട്വിറ്ററിന്റെ നിയമം ലഘിക്കുകയാണെങ്കില്‍  അക്കൗണ്ടുകള്‍ നീക്കം ചെയ്യും. ഏതെങ്കിലും ഒരു രാജ്യത്തെ നിയമം ലംഘിക്കുകയാണെങ്കില്‍  ആ രാജ്യത്തോ പ്രത്യേക മേഖലയിലോ ബന്ധപ്പെട്ട ഉള്ളടക്കം പ്രചരിപ്പിക്കുന്നത് വിലക്കും. എന്നാല്‍ ഈ നയം ഭാരതത്തിന്റെ ഐടി നിയമത്തിനെതിരാണ്. രാജ്യത്തെ അഖണ്ഡതയ്‌ക്കെതിരോ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നതോ മറ്റ് രാജ്യങ്ങളുമായുള്ള ബന്ധം തകരാറിലാക്കുന്നതോ ആയ ഏതു വിവരവും കേന്ദ്ര സര്‍ക്കാരിന് തടയാം. ഇതനുസരിച്ച് ട്വിറ്ററിനെതിരെ നടപടിയെടുക്കാം. രാജ്യത്ത് പ്രവര്‍ത്തനംതന്നെ നിരോധിക്കാം. സര്‍ക്കാര്‍ ഇക്കാര്യം അവരെ ബോധ്യപ്പെടുത്തുകയും ചെയ്തു. നിര്‍ദ്ദേശം അനുസരിച്ചില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് തിരിച്ചറിഞ്ഞാണ് കൂടുതല്‍ അക്കൗണ്ടുകള്‍ തടയാന്‍ ട്വിറ്റര്‍ തയ്യാറായത്. ഭാരതം കരുത്താര്‍ജിക്കുന്നത് തടയാന്‍ ചില വൈദേശിക ശക്തികളും ദേശവിരുദ്ധരും കൈകോര്‍ക്കുകയാണ്. ട്വിറ്റര്‍പോലുള്ള സാമൂഹിക മാധ്യമങ്ങള്‍ ഇക്കൂട്ടര്‍ ആയുധമാക്കുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഇത് ഒരുവിധത്തിലും അനുവദിക്കാനാവില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)
India

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

India

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

World

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

India

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

Kerala

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.