മുംബൈ: മഹാരാഷ്‌ട്രയിലെ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സര്‍ക്കാര്‍ അയഞ്ഞു. പ്രതിഷേധം കടുത്തതോടെ സച്ചിന്‍ ടെണ്ടുല്‍ക്കറിനും ലതാ മങ്കേഷ്‌കറിനും എതിരായ അന്വേഷണമില്ലെന്ന് ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ്.
നേരത്തെ ട്വിറ്ററില്‍ വിദേശ സെലിബ്രിറ്റികള്‍ കര്‍ഷകസമരത്തില്‍ ഇടപെടുന്നതിനെതിരെ പ്രതികരിച്ച സച്ചിന്‍ ടെണ്ടുല്‍ക്കറിനും ലതാ മങ്കേഷ്‌കറിനും എതിരെ മഹാരാഷ്‌ട്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ സമരം ശക്തമായതോടെയാണ് ഈ മാറ്റമെന്നറിയുന്നു.
‘ലതാ മങ്കേഷ്‌കര്‍ നമുക്ക് ദൈവത്തെപ്പോലെയാണ്. സച്ചിനെ ഈ രാജ്യത്തെ എല്ലാവരും വിഗ്രഹമായാണ് കരുതുന്നത്. ഇവര്‍ക്കെതിരെ അന്വേഷണം നടത്തുമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല,’ പഴയ അഭിപ്രായം മാറ്റി ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് പറഞ്ഞു.
‘ട്വിറ്ററില്‍ കേന്ദ്രസര്‍ക്കാരിനെ അനുകൂലിച്ച് ട്വീറ്റ് നടത്തിയതിന് ബിജെപി ഐടി സെല്ലിനെതിരെ അന്വേഷണം നടത്തുമെന്ന് മാത്രമാണ് പറഞ്ഞത്. പ്രാഥമികാന്വേഷണം ബിജെപി ഐടി സെല്ലിനും 12 ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്കും എതിരെ വിരല്‍ ചൂണ്ടുന്നു,’ അനില്‍ ദേശ്മുഖ് പറഞ്ഞു.
അതേ സമയം, മഹാരാഷ്‌ട്ര ആഭ്യന്ത്രരമന്ത്രി വിലകുറഞ്ഞ പരാമര്‍ശങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ബിജെപി ഐടി സെല്‍ ഇന്‍ ചാര്‍ജ് അമിത് മാളവ്യ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: