തൃശൂര്‍: മീശനോവലിന് സാഹിത്യ അക്കാദമി അവാര്‍ഡ് നല്‍കാനുള്ള പിണറായി സര്‍ക്കാരിന്റെ തീരുമാനം ഹിന്ദുക്കളോടുള്ള പ്രതികാര നടപടിയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. ഇത്രയും അപകീര്‍ത്തികരമായ നോവല്‍ കേരളം കണ്ടിട്ടില്ല. ശബരിമല വിഷയത്തില്‍ ഹിന്ദുക്കളെ അപമാനിച്ചതിന്റെ തുടര്‍ച്ചയാണിത്.
അന്നത്തെ ഹിന്ദുവേട്ടയുടെ മാനസികാവസ്ഥയില്‍ തന്നെയാണ് പിണറായി. കരുതിക്കൂട്ടി ഒരു വിഭാഗത്തിനെ അപമാനിക്കുന്നത് മുഖ്യമന്ത്രി പതിവ് പരിപാടിയാക്കുകയാണ്. കേരളത്തിലെ പ്രബലമായ സമുദായ സംഘടനയും ഹിന്ദുക്കളും ഇതിനെതിരെ ശക്തമായി പ്രതിഷേധിച്ചിട്ടും സര്‍ക്കാരിന്റെ ഈ സമീപനം വെല്ലുവിളിയാണ്. സാഹിത്യ അക്കാദമി സി.പി.എമ്മിന്റെ ഉള്‍പാര്‍ട്ടി സംഘടനായി മാറി. അര്‍ബന്‍ നക്സലുകളെയും ദേശവിരുദ്ധരെയും സര്‍ക്കാര്‍ അക്കാദമിയില്‍ തിരുകികയറ്റിയെന്നും സുരേന്ദ്രന് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: