കോട്ടയം: ശബരിമലയിലെ യുവതീപ്രവേശനവിഷയവുമായി ബന്ധപ്പെട്ട് നടന്ന പ്രക്ഷോഭങ്ങള്‍ക്കെതിരെ പിണറായി സര്‍ക്കാര്‍ ഏറ്റെടുത്ത കേസുകള്‍ എല്ലാം പിന്‍വലിക്കണമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍.
തൊഴില്‍രഹിതരും വിദ്യാര്‍ത്ഥികളും സംസ്ഥാനത്തും വിദേശത്തും തൊഴിലിനായി കാത്തിരിക്കുന്നവരുമാണ് ഇതില്‍ ഏറിയ ഭാഗവും. സന്നിധാനത്ത് ദര്‍ശനത്തിനായെത്തിയ നിരപരാധികളായ ഭക്തരും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.
ഇതിലും വളരെ ഗൗരവമേറിയ പല കേസുകളും പല കാരണങ്ങളാലും ഈ സര്‍ക്കാര്‍ നിരുപാധികം പിന്‍വലിക്കുന്ന സാഹചര്യത്തില്‍, നിരപരാധികളായ ഇവരുടെ പേരില്‍ എടുത്ത കേസുകള്‍ ഇനിയെങ്കിലും പിന്‍വലിക്കാനുള്ള ധാര്‍മ്മിക ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടാവണം. അല്ലാത്തപക്ഷം വിശ്വാസികള്‍ക്കെതിരെയുള്ള സര്‍ക്കാരിന്റെ പ്രതികാര മനോഭാവമായിരിക്കും ഇതില്‍ നിന്നും വ്യക്തമാകുന്നതെന്നും സുകുമാരന്‍നായര്‍ പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: