ന്യൂദല്‍ഹി: കോവിഡ് 19 മൂലമുള്ള തിരിച്ചടികള്‍ വകവെയ്ക്കാതെ ബജറ്റി്ല്‍ നിര്‍ദേശിച്ച നടപടികളുമായി മുന്നോട്ട് പോകുമെന്നും അതുവഴി ഇന്ത്യയിലെ ലോകത്തിലെ തന്നെ മികച്ച സമ്പദ്ഘടനകളില്‍ ഒന്നാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന്.
‘രാജ്യത്തിന് ദീര്‍ഘകാലത്തേക്കുള്ള സുസ്ഥിര വളര്‍ച്ച നല്‍കാനുള്ള പരിഷ്കരണ നടപടികളുമായി മുന്നോട്ട് പോകും. ഉത്തേജനവും പരിഷ്കരണവും- ഇത് രണ്ടുമാണ് ഞാന്‍ ഉയര്ത്തിക്കാട്ടാനുദ്ദേശിക്കുന്നത്. മഹാമാരിക്ക് ഇത്തരം പരിഷ്കരണനടപടികളില്‍ നിന്നും ഞങ്ങളെ പിന്തിരിപ്പിക്കാനാവില്ല. രാജ്യത്തിന്റെ ദീര്‍ഘകാല സുസ്ഥിരവളര്ച്ചയാണ് ലക്ഷ്യം. ഇന്ത്യയെ ലോകത്തിലെ മികച്ച സമ്പദ് വ്യവസ്ഥകളിലൊന്നാക്കി മാറ്റുകയാണ് ലക്ഷ്യം,’ നിര്‍മ്മല സീതാരാമന് പറഞ്ഞു. ശനിയാഴ്ച ബജറ്റ് ചര്‍ച്ചകള്‍ക്ക് ലോക്സഭയില്‍ മറുപടി പറയുകയായിരുന്നു ധനമന്ത്രി.
‘കോവിഡ് 19നോടുള്ള ഇന്ത്യയുടെ സമീപനം മൂലം മഹാമാരിയുടെ വ്യാപനം തടയാന്‍ കഴിഞ്ഞു. പ്രധാനമന്ത്രി മുന്നില്‍ നിന്നെടുക്കുന്ന സമീപനം മൂലമാണ് മഹാമാരിയുടെ വ്യാപനം കുറഞ്ഞത്. ലോകത്തില്‍ വെച്ചേറ്റവും കുറഞ്ഞ മരണനിരക്കാണ് ഇന്ത്യയില്‍. ആക്ടീവ് കേസുകളും കുറഞ്ഞു,’- നിര്‍മ്മല സീതാരാമന് പറഞ്ഞു.
‘പ്രധാനമന്ത്രി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോഴുള്ള അനുഭവത്തില്‍ നിന്നും ഈ ബജറ്റ് ഊര്‍ജ്ജമുള്‍ക്കൊണ്ടു. ലൈസന്‍സ് രാജ് തകര്‍ന്ന 1991ന് ശേഷമാണ് ഗുജറാത്തില്‍ ഒട്ടേറെ വ്യവസായങ്ങളുടെ ഉണര്‍വ്വുണ്ടായത്. ആ അനുഭവത്തില്‍ നിന്നാണ് പരിഷ്കരണങ്ങള്‍ക്കുള്ള പ്രതിബദ്ധത കൂടി ഈ ബജറ്റില്‍ ഉള്‍ച്ചേര്‍ത്തത്’- നിര്‍മ്മല അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: