ജയ്പൂര്‍: രാഹുല്‍ ഗാന്ധി ശനിയാഴ്ച രാജസ്ഥാനില്‍ നടത്തിയ മഹാപഞ്ചായത്തിന് ആവേശകരമായ സ്വീകരണമില്ല. വേദിയില്‍ സാധാരണ രീതിയില്‍ രാഹുല്‍ ഗാന്ധിയുടെ ഇടത്തും വലത്തും രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും സച്ചിന് പൈലറ്റും ഉണ്ടായിരുന്നില്ല. സാധാരണ രീതിയില്‍ റാലിയില്‍ രാഹുലും അശോക് ഗെഹ്ലോട്ടും സച്ചിന് പൈലറ്റും കൈകോര്‍ത്ത് പിടിച്ച് സദസ്സിനെ അഭിവാദ്യം ചെയ്യുന്ന ചടങ്ങും ഇക്കുറി ഉണ്ടായില്ല.
രാജസ്ഥാന് കോണ്‍ഗ്രസിലെ എല്ലാ ഭിന്നതകളും മറനീക്കി പുറത്തുകാണിക്കുന്ന ഒന്നായിരുന്നു ശനിയാഴ്ചത്തെ ചടങ്ങ്. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് രാഹുല്‍ ഗാന്ധിയുടെ തൊട്ടടുത്ത് ഇടംപിടിച്ചെങ്കിലും സച്ചിന് പൈലറ്റ് ദൂരെ മാറിയിരുന്നു. ഗെഹ്ലോട്ടും സച്ചിന് പൈലറ്റും തമ്മിലുള്ള ശീതയുദ്ധം മഹാപഞ്ചായത്തിന്റെ ഓരോ വേദിയിലും ഓരോ നിമിഷവും തെളിഞ്ഞുകാണാമായിരുന്നു.
എയര്‍പോര്‍ട്ടില്‍ നിന്നും മഹാപഞ്ചായത്ത് വേദിയിലേക്ക് പോകുന്ന രാഹുല്‍ ഗാന്ധിയുടെ കാറിലും പൈലറ്റ് കൂടെയിരുന്നില്ല. അതേ സമയം, മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും രാജസ്ഥാന് പ്രദേശ് കോണ്‍ഗ്രസ് സമിതി അധ്യക്ഷന്‍ ഗോവിന്ദ് സിംഗ് ദൊത്താസ്രയും രാഹുലിനൊപ്പം കാറില്‍ ഇടംപിടിച്ചു.
ഹനുമന്ത്ഗറിലെ പിലിബംഗ ടൗണില്‍ മഹാപഞ്ചായത്തിനെ പൈലറ്റ് അഭിസംബോധന ചെയ്തില്ല. പകരം ഗെഹ്ലോട്ടും അജയ് മാക്കനും ദൊസ്താരയും സംസാരിച്ചു. പകരം ശ്രീ ഗംഗാനഗറില്‍ നടന്ന രണ്ടാമത്തെ റാലിയില്‍ പൈലറ്റ് പ്രസംഗിച്ചു. പൈലറ്റ് സ്വയം രാജസ്ഥാനില്‍ മഹാപഞ്ചായത്ത് നടത്തിയതിന് കോണ്‍ഗ്രസിനുള്ളില്‍ വിമര്ശനമുയര്ന്നിയിരുന്നു. ഇതിന് ശിക്ഷയെന്നോണമാണ് പൈലറ്റിനെ ആദ്യ വേദിയില്‍ പ്രസംഗിക്കാന്‍ അവസരം നല്‍കാതിരുന്നതെന്നും പറയപ്പെടുന്നു. പൈലറ്റ് നടത്തിയ മഹാപഞ്ചായത്തില്‍ കോണ്‍ഗ്രസ് നേതാക്കളാരും പങ്കെടുക്കുകയുണ്ടായില്ല.
തന്റെ കരുത്ത് തെളിയിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പൈലറ്റ് മഹാപഞ്ചായത്ത് സംഘടിപ്പിച്ചത്. രാജസ്ഥാനിലെ വിവിധ ജില്ലകളില്‍ മഹാപഞ്ചായത്ത് നടത്താന്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് ശനിയാഴ്ച രാഹുല്‍ ഗാന്ധി എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: