ന്യൂദല്‍ഹി: കേരളത്തിലെ പിന്‍വാതില്‍ നിയമനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. പ ശ്ചിമ ബംഗാളിലും ആയിരക്കണക്കിന് പിന്‍വാതില്‍ നിയമനങ്ങള്‍ നടക്കുന്നു. ഇത്തരം നടപടികള്‍ നിയന്ത്രിക്കാന്‍ കേന്ദ്രം ഇടപെടണമെന്ന് കൊല്ലം എംപി ആവശ്യപ്പെട്ടു.
റാങ്ക് ലിസ്റ്റിലുള്ള നിരവധി പേര്‍ ആത്മഹത്യയുടെ വക്കിലാണ്. പാര്‍ട്ടി നേതാക്കളുടെ ഭാര്യമാരെയും ബന്ധുക്കളെയും വിവിധ വകുപ്പുകളില്‍ സര്‍ക്കാര്‍ തിരുകി കയറ്റുന്നു. ബംഗാളിലും ഇതേ അവസ്ഥ തന്നെയാണെന്ന് പ്രേമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.
കേരളത്തില്‍ സര്‍ക്കാര്‍ കരാര്‍ അടിസ്ഥാനത്തിലും താത്കാലിക തസ്തികകളിലേക്കും താല്‍പ്പര്യക്കാരെ തിരുകി കയറ്റുകയാണ്. പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്നും ഇത് നിര്‍ത്തലാക്കാന്‍ നിയമ നിര്‍മ്മാണം ആവശ്യമാണെന്നും കേന്ദ്രം അടിയന്തരമായി ഇടപെടണമെന്നും പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: