Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

ദേശാനുഭവങ്ങളുടെ സ്മൃതി രേഖകള്‍

വായന

കെ.പി. മുരളി by കെ.പി. മുരളി
Feb 13, 2021, 05:34 pm IST
in Literature

ദേശമെഴുത്ത് ഇന്നൊരു സാഹിത്യശാഖ തന്നെയായിട്ടുണ്ട്. കൃത്യമായി വേര്‍തിരിച്ചെടുക്കാനാവാത്തവിധം അറിവുകളുടെ വകഭേദങ്ങളും ഓര്‍മകളുടെ അടരുകളും ചരിത്രപരമായ വസ്തുതകളുമൊക്കെ രാഷ്‌ട്രീയമായ ശരിതെറ്റുകളുടെ കെട്ടുപാടുകളൊന്നുമില്ലാതെ രേഖപ്പെടുത്തുന്ന ദേശമെഴുത്ത് ഓരോ തരം ഉള്ളെഴുകളാണ്. കലാസാഹിത്യ രംഗത്ത് വ്യക്തിമുദ്ര പതിച്ചവരുടെ ജന്മനാടുകള്‍ക്കാണ് പലപ്പോഴും ഈ സൗഭാഗ്യം ലഭിക്കുക. ഇവരുടേത് വ്യക്തിപരമായ ഒരു തിരഞ്ഞെടുപ്പായി മാറുമ്പോള്‍ ചരിത്രത്തിലും സംസ്‌കാരത്തിലുമൊക്കെ ആഴത്തില്‍ വേരുകളാഴ്‌ത്തിയിട്ടുള്ള പല ഗ്രാമങ്ങളും ഇത്തരം ആഖ്യാനങ്ങള്‍ക്ക് പുറത്താവുന്നു.  

മധ്യകേരളത്തില്‍ അദൈ്വത ഭൂമിയായ കാലടിയില്‍നിന്ന് വളരെയൊന്നും അകലെയല്ലാതെ പെരിയാറിനോട് ചേര്‍ന്നുകിടക്കുന്ന നീലീശ്വരം എന്ന ഗ്രാമവും ഇപ്പോള്‍ ദേശമെഴുത്തിനാല്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. കഥാകാരനും നാടകപ്രവര്‍ത്തകനുമൊക്കെയായ പീതാംബരന്‍ നീലീശ്വരം എഴുതിയ ‘നീലീശ്വരം- സാംസ്‌കാരിക പാദമുദ്രകള്‍’ എന്ന പുസ്തകം ദേശാനുഭവങ്ങളുടെ നിരവധിയായ ഓര്‍മചിത്രങ്ങള്‍ നിറഞ്ഞവയാണ്.

പഴമക്കാരുടെ ശകലിതങ്ങളായ ഓര്‍മകളാല്‍ പരിമിതപ്പെടുമായിരുന്ന ഒരു ഗ്രാമസംസ്‌കൃതിയുടെ വീണ്ടെടുപ്പാണ് ഗ്രന്ഥകാരന്‍ നടത്തിയിരിക്കുന്നത്. സ്ഥലനാമങ്ങള്‍, പുരാവൃത്തങ്ങള്‍, ഐതിഹ്യങ്ങള്‍, ദൈവങ്ങള്‍, ദേവാലയങ്ങള്‍, അതിമാനുഷര്‍, സാധാരണ മനുഷ്യര്‍, സംഭവങ്ങള്‍, അനുഭവങ്ങള്‍, സമരങ്ങള്‍, ദുരന്തങ്ങള്‍, ദുരിതങ്ങള്‍, ആധുനിക കാലത്തെ രാഷ്‌ട്രീയവും സാമുദായികവുമായ അന്തര്‍ധാരകള്‍, സിനിമാ-റേഡിയോ അനുഭവങ്ങള്‍, വ്യവസായ-കാര്‍ഷിക പുരോഗതിയും തകര്‍ച്ചയും എന്നിവയൊക്കെ ഒരു കാലിഡോസ്‌കോപ്പിലൂടെ കാണുന്നതുപോലെ ഗ്രന്ഥകാരന്‍ അവതരിപ്പിച്ചിട്ടുണ്ട്. കേരളീയമെങ്കിലും ഈ നാടിന്റെ സവിശേഷമായ ഭൂപ്രകൃതിയുടെ നേര്‍ക്കുപിടിച്ച കണ്ണാടിപോലെ ലളിതവും ഹൃദ്യവുമായ വിവരണങ്ങള്‍ ഉള്ളടക്കത്തെ വ്യത്യസ്തമാക്കുന്നു. അക്കാദമിക് രീതിയില്‍ പഠിച്ചെഴുതുമ്പോഴുണ്ടാകുന്ന യാന്ത്രികതയില്ല. വര്‍ഷങ്ങളോളം ഉള്ളില്‍ക്കിടന്ന് തിടംവച്ച നേരറിവുകള്‍ പകര്‍ത്തുകയാണ്. ഉള്‍പ്രേരണയാണ് എഴുത്തിനെ നയിക്കുന്നത്.

കാലഘട്ടങ്ങളെ വേര്‍തിരിക്കുന്ന അക്കങ്ങളും, അക്ഷരപ്പെരുക്കങ്ങളുമായി ഉള്ളടക്കം മാറുന്നില്ല. ഇതിനു പകരം ഒരു ഗ്രാമസംസ്‌കൃതിയുടെ ക്രമരഹിതമായ നാള്‍വഴിയിലേക്കും, നാട്ടിന്‍പുറത്തെ നന്മകളിലേക്കും, പച്ച മനുഷ്യരുടെ സഹജപ്രകൃതങ്ങളിലേക്കും ഇരുകയ്യും വീശി നടന്നുചെല്ലുകയാണ് ഗ്രന്ഥകാരന്‍. ഒരു പറ്റം മനുഷ്യരെ അവരുടെ ഗൃഹാതുരമായ ഓര്‍മകളിലേക്ക് പുനരാനയിക്കുകയെന്ന സാംസ്‌കാരിക ദൗത്യം നിറവേറ്റാനുള്ള ശേഷി ഈ പുസ്തകത്തിനുണ്ട്.

ദേശം ഇക്കാലത്ത് കൃത്യമായി അതിരിടാവുന്ന ഒരു പ്രദേശമല്ല. അതിജീവനത്തിനുള്ള ഉപാധികള്‍  തേടി ദേശാന്തരങ്ങളിലേക്ക് അകന്നുപോയി മറ്റൊരു ആവാസവ്യവസ്ഥയില്‍ അധിവസിക്കുന്നവര്‍ക്കും ആശയ-ദൃശ്യ-ശ്രാവ്യ വിനിമയങ്ങളിലൂടെ എപ്പോള്‍ വേണമെങ്കിലും ഒന്നിക്കാന്‍ കഴിയുന്നു. ഇവിടെ ദേശാതിര്‍ത്തികള്‍ വന്‍കരയോളം വികസിക്കും. ഇപ്രകാരം ആഗോളവല്‍ക്കരിക്കപ്പെട്ട ഗ്രാമങ്ങളിലൊന്നാണ് നീലീശ്വരവും. ഇക്കാരണത്താല്‍ നീലീശ്വരത്തിന്റെ സാംസ്‌കാരിക പാദമുദ്രകള്‍ സൃഷ്ടിക്കുന്ന വായനാനുഭവങ്ങളുടെ തരംഗദൈര്‍ഘ്യം വളരെ കൂടുതലായിരിക്കും.

ഗ്രന്ഥകാരന്‍ അടിസ്ഥാനപരമായി ഒരു സഹൃദയനാണ്. സ്വാഭാവികമായും നീലീശ്വരത്തിന്റെ കലാഭിമുഖ്യം എഴുത്തില്‍ പ്രകടമാകുന്നുണ്ട്. വരികള്‍ക്കിടയില്‍ നര്‍മത്തിന്റെ നനവൂറുന്ന സന്ദര്‍ഭങ്ങള്‍ ഏറെയാണ്. പേരുകള്‍കൊണ്ട് വേറിട്ടു നില്‍ക്കുന്ന ഗ്രാമങ്ങള്‍ ഒരിക്കലും കൊട്ടിയടയ്‌ക്കപ്പെട്ട കോട്ടകളല്ല. പല നാടുകളില്‍ നിന്നും വരുകയും പോവുകയും വാസമുറപ്പിക്കുകയും ചെയ്യുന്ന മനുഷ്യര്‍. അവരുടെ സര്‍ഗാത്മകമായ കഴിവുകള്‍. സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍, സാമൂഹ്യ നന്മയ്‌ക്കുവേണ്ടിയുള്ള ശ്രമങ്ങള്‍. ഇവയൊക്കെ നീലീശ്വരത്തിന്റെ മണ്ണില്‍ എങ്ങനെയെല്ലാമാണ് സംഭവിച്ചതെന്ന് രേഖപ്പെടുത്തുന്നതില്‍ ഗ്രന്ഥകാന്‍ വിജയിച്ചിട്ടുണ്ട്. ഒരു ഗ്രാമത്തിന്റെ വിദൂര ഭൂതകാലത്തിലും സജീവമായ വര്‍ത്തമാനകാലത്തിലും ഒരുപോലെ വ്യാപരിക്കാന്‍ എഴുത്തുകാരനെപ്പോലെ വായനക്കാര്‍ക്കും കഴിയും.

Tags: പുസ്തകം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കുരുക്ഷേത്ര പ്രകാശന്റെ സംഘ ദര്‍ശനമാലിക ഗ്രന്ഥപരമ്പരയുടെ കോട്ടയം ജില്ലയിലെ പുസ്തക പ്രകാശനം കുരുക്ഷേത്ര പ്രകാശന്‍ എംഡി കാഭാ സുരേന്ദ്രന്‍ ചാക്യാര്‍കൂത്ത് കലാകാരന്‍ പൊതിയില്‍ നാരായണ ചാക്യാര്‍ക്ക് നല്കി നിര്‍വഹിക്കുന്നു
Kottayam

‘സംഘ ദര്‍ശനമാലിക’ പുസ്തക പ്രകാശനം

Varadyam

വിചാര വിപ്ലവത്തിന് വഴിയൊരുക്കാം

World

പാസ്പോര്‍ട്ടും വിസയുമില്ലാതെ പാകിസ്ഥാനിലേക്ക് മടക്ക ടിക്കറ്റെടുക്കാനെത്തി; പെണ്‍കുട്ടി പിടിയില്‍

Literature

ജന്മഭൂമി ബുക്സിന്റെ ‘ധര്‍മ്മായണം’ കാവ്യം; സ്വാമി ചിദാനന്ദപുരി പ്രകാശനം നിര്‍വഹിക്കും

Varadyam

നാടന്‍ കളികളിലേക്ക് ഒരു തിരിഞ്ഞു നോട്ടം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.