ആര്‍പ്പൂക്കര: സ്വര്‍ണ്ണാഭരങ്ങളും പണവും അടങ്ങിയ പേഴ്സ് കളഞ്ഞുകിട്ടിയ ആശുപത്രി ജീവനക്കാന് ഉടമയെ കണ്ടെത്തി തിരികെ ഏല്പിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ രോഗിയുമായെത്തിയ ആളുടെ പണവും സ്വര്‍ണ്ണാഭരണങ്ങളും അടങ്ങിയ പേഴ്സ് ആണ് ആശുപത്രി ജീവനക്കാരന് ആയ ബിനുവിന് ആശുപത്രി പരിസരത്തു നിന്നും കളഞ്ഞുകിട്ടിയത്.
പിറവം നെച്ചൂര്‍, ഉത്തലയില് കുട്ടപ്പന്റെ പേഴ്സ് ആണ് നഷ്ടപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ 6 നായിരുന്നു സംഭവം. തലകറക്കത്തെ തുടര്‍ന്ന് കുട്ടന്റെ മാതാവ് പള്ളിപ്പാടി (86)യെ മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ എത്തിച്ചു. ഡോക്ടര്‍മാരുടെ പ്രാഥമിക പരിശോധനയ്ക്ക് ശേഷം വിവിധ പരിശോധനകള്‍ക്ക് നിര്‍ദ്ദേശിച്ചു.
ഇതിന് ആവശ്യമായ പണം അടയ്ക്കുന്നതിനായി പേഴ്സ് പരിശോധിച്ചപ്പോഴാണ് നഷ്ടപ്പെട്ടതായി കുട്ടപ്പന് അറിയുന്നത്. തുടര്‍ന്ന് അത്യാഹിതത്തിനുള്ളിലും, പരിസരങ്ങളിലും രോഗിയുമായി വന്ന ആംബുലന്‍സ് ഡ്രൈവറോടും മറ്റും അന്വേഷിച്ചുവെങ്കിലും പഴ്സ്കണ്ടെത്താന് കഴിഞ്ഞില്ല. ഇതിനിടയില്‍ ബിനുവിന് പേഴ്സ് കളഞ്ഞുകിട്ടുകയും പേഴ്സ് തുറന്നു നോക്കി അതിനകത്തുണ്ടായിരുന്ന രോഗിയുടെ പേരടങ്ങുന്ന ചീട്ട് ലഭിക്കുകയും ചെയ്തു.
വിവരം അത്യാഹിത വിഭാഗത്തിലെ സെക്യൂരിറ്റി ജീവനക്കാരനെ അറിയിക്കുകയും സെക്യൂരിറ്റി ജീവനക്കാര്‍ പഴ്സ് കളഞ്ഞുകിട്ടിയ വിവരം മൈക്കിലൂടെ അറിയിക്കുകയും ചെയ്തു. എന്നാല്‍ ഇതൊന്നും ശ്രദ്ധിക്കാതെ നഷ്ടപ്പെട്ട പേഴ്സ് അന്വേഷിച്ചു നടക്കുകയായിരുന്നു ഉടമയായ കുട്ടപ്പന്. പിന്നീട് രോഗിയെ അന്വേഷിച്ച് കണ്ടെത്തിയ ആശുപത്രി ജീവനക്കാരന് പേഴ്സ് നഷ്ടപ്പെട്ട കുട്ടപ്പനെ കണ്ടെത്തുകയും, പോലീസ് എയ്ഡ് പോസ്റ്റിലെ പോലീസ് ഉദ്യോഗസ്ഥരുടേയും സുരക്ഷാ ഉദ്യോഗസ്ഥരുടേയും സാന്നിദ്ധ്യത്തില്‍ തിരികെ ഏല്‍പ്പിക്കുകയും ചെയ്തു. ആശുപത്രി ജീവനക്കാരനായ ബിനു അതിരമ്പുഴ സ്വദേശിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: