ഒരു ദിവസം യാദൃച്ഛികമായി ശിവാജിയുടെ മുഖത്ത് നിരാശയും അറപ്പും വെറുപ്പും കാണപ്പെട്ടു. തന്നോടൊപ്പം വന്ന മാറാഠാ സൈനികരോട് നിങ്ങള്‍ പോകൂ, എല്ലാവരും ഇവിടുന്ന് പുറത്തുപോകൂ. ആരും എന്റെ അടുത്തു വരരുത്. ബാദശാഹ കൊല്ലാനുദ്ദേശിക്കുന്നെങ്കില് എന്നെ കൊല്ലട്ടെ എന്നും മറ്റും പറഞ്ഞു. സമര്‍പ്പിതരായ അനുയായികള്‍ക്ക് ഒന്നും മനസ്സിലായില്ല. രാമസിംഹനും ഒന്നും മനസ്സിലായില്ല. ശിവാജി നിരാശയില്‍നിന്നും വിഭ്രാന്തനായിരിക്കയാണെന്ന് കരുതിയ രാമസിംഹന് മറാഠാ സൈനികരോട് പറഞ്ഞു. നിങ്ങള്‍ ശിവാജി കാണാത്ത വിധം ഭവനത്തിന്റെ പിന്‍ഭാഗത്ത് നില്ക്കൂ എന്ന്. ശിവാജിയുടെ മനസ്സിലെ ഗൂഢോദ്ദേശ്യം അയാള്‍ക്ക് എങ്ങനെ മനസ്സിലാകാനാണ്.
പിന്നീടൊരു ദിവസം ശിവാജി പോളാദഖാന്‍ വഴി ഔറംഗസേബിന് ഒരു നിവേദനം സമര്‍പ്പിച്ചു. എന്റെ കൂടെവന്ന സൈനികരെ തിരിച്ചു പോകാനനുവദിക്കണം എന്നായിരുന്നു നിവേദനം. കുശാഗ്രബുദ്ധിയായ ഔറംഗസേബിനും ശിവാജിയുടെ ഗൂഢതന്ത്രം മനസ്സിലാക്കാന്‍ സാധിച്ചില്ല. തന്റെ കര്‍മ്മപദ്ധതി നടപ്പിലാക്കാന്‍ ഇത് സഹായകരമായിരിക്കും എന്നു കരുതിയ ഔറംഗസേബ് എത്രയും പെട്ടെന്ന് അനുവദിച്ചു. എന്നിരിക്കലും പെട്ടെന്ന് അയച്ചില്ല. 48 ദിവസത്തിനുശേഷം, ശിവാജി നിരാശയില്‍നിന്നും എടുത്ത തീരുമാനമാണിതെന്ന് ബോധ്യപ്പെട്ടതിന് ശേഷം മാത്രമാണ് സൈനികരെ തിരിച്ചയച്ചത്. ഔറംഗസേബ് കൗശലം, വഞ്ചന, ക്രൂരത എന്നിവയുടെ മൂര്‍ത്തരൂപമാണ്. എന്നാല്‍ അതിനേയും കവച്ചുവയ്ക്കുന്നതായിരുന്നു മറുഭാഗത്ത് പ്രവര്‍ത്തിച്ചിരുന്ന ബുദ്ധി. ആഗ്രയില്‍നിന്നും തിരിച്ചയക്കപ്പെട്ടവരില് കവീന്ദ്ര് പരമാനന്ദും ഉള്‍പ്പെട്ടിരുന്നു. ഇദ്ദേഹമാണ് പിന്നീട് സംസ്കൃതഭാഷയില്‍ ശിവഭാരതം എന്ന ഗ്രന്ഥം എഴുതിയത്.
സൈനികര്‍ തിരിച്ചുപോയതിനുശേഷം വിരലിലെണ്ണാവുന്നവര്‍ മാത്രമേ ശിവാജിയുടെ കൂടെ ഉണ്ടായിരുന്നുള്ളൂ. തുടര്‍ന്നുള്ള പദ്ധതി നടപ്പിലാക്കാന്‍ വളരെയധികം ധനത്തിന്റെ ആവശ്യകത ഉണ്ടായിരുന്നു. അത്രയും ധനം രാമസിംഹനോട് വാങ്ങി അത്രതന്നെ ധനം രാജഗഢില്‍നിന്നും ജയസിംഹന് കൊടുക്കാന്‍ വ്യവസ്ഥ ചെയ്തു.
രാമസിംഹന് ഔറംഗസേബിന് കൊടുത്ത വാക്ക് ദാനത്തില്‍നിന്നും വിടുതല്‍ കിട്ടണമായിരുന്നു. പോളാദഖാന്റെ സുരക്ഷാ വ്യവസ്ഥയേക്കാള്‍ വേദനാജനകമായിരുന്നു രാമസിംഹന്റെ ഔറംഗസേബിന് കൊടുത്ത വാക്ക് ദാനം. എന്തെന്നാല്‍ രാമസിംഹന്റെ മാനത്തിനും പ്രാണനും അത് ചോദ്യചിഹ്നമായിരുന്നു. രാമസിംഹന് കൊടുക്കുന്ന വാക്ക് ഞാന്‍ പാലിക്കും എന്ന് ശിവാജി ഈശ്വരനാമത്തില്‍ പ്രതിജ്ഞ ചെയ്തിട്ടുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ശിവാജി സ്വയം ബാദശാഹക്ക് ഒരു പത്രം എഴുതി, എന്നെ മറ്റെവിടെയെങ്കിലും മാറ്റിസ്ഥാപിക്കണം ഇവിടെ വേണ്ട എന്ന്. ബാദശാഹ അതിനു മറുപടി കൊടുത്തു. എനിക്ക് രാമസിംഹനെയാണ് അധികം വിശ്വാസം. അതുകൊണ്ട് അവിടെത്തന്നെ താമസിച്ചാല്‍ മതി എന്ന്.
ശിവാജി രാമസിംഹനോട് അപേക്ഷിച്ചു, താങ്കള്‍ കൊടുത്ത വാക്ക് സ്വയം പിന്‍വലിച്ചോളൂ. എന്റെ ഗതി എന്തായാലും അതുവരട്ടെ. ആ വിഷയത്തില്‍ താങ്കള്‍ ചിന്താകുലനാകേണ്ടതില്ല. ശിവാജിയില്‍ വലിയ ആദരവുണ്ടായിരുന്ന രാമസിംഹന് എന്റെ സംരക്ഷണം ഇല്ലാതെ വന്നാല്‍ ശിവാജിയുടെ ഗതിയെന്താകും എന്ന് രാമസിംഹന് ഭയമുണ്ടായിരുന്നു.
മോഹന കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: