ഹലാല്‍ ഭക്ഷണം, ഹലാല്‍ സര്‍ട്ടിഫിക്കറ്റുള്ള വസ്തുക്കള്‍ തുടങ്ങിയവയുടെ ഉപയോഗം സംബന്ധിച്ച തര്‍ക്കങ്ങള്‍ ഉണ്ടായി വരുന്നു. ഹലാല്‍ എന്ന വാക്ക് ഇത്ര പ്രചാരം നേടിയിട്ട് കുറച്ചുകാലമേ ആയുള്ളൂ. ഇതിനുമുന്‍പ് ഹലാല്‍ സര്‍ട്ടിഫിക്കറ്റോ, ഭക്ഷണമോ ഉണ്ടായിരുന്നില്ല. ഇസ്ലാമിക തീവ്രവാദി സംഘടനകളാണ് ഹലാല്‍ പ്രചരിപ്പിക്കുന്നത്. ഇത് ഇസ്ലാമിക ആചാരങ്ങള്‍ ഇതരമതസ്ഥരുടെ പേരില്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമായിട്ടാണ് പൊതുവെ കണക്കാക്കപ്പെടുന്നത്. കാരണം ഹലാല്‍ എന്നത് പൂര്‍ണമായും ഒരു ഇസ്ലാമിക സങ്കല്‍പ്പമാണ്. ഏതെങ്കിലുമൊരു വിശ്വാസം മറ്റുള്ളവരുടെമേല്‍ അടിച്ചേല്‍പ്പിക്കുന്നത് ഭരണഘടന അനുശാസിക്കുന്ന മതസ്വാതന്ത്ര്യത്തിന് എതിരാണ്. അതിനാല്‍ അത് ഭരണഘടനയ്ക്ക് എതിരാണ്.
ഹലാല്‍ പൂര്‍ണമായും ഒരു ഇസ്ലാമിക സങ്കല്‍പ്പമാണ്. ഇസ്ലാമിന് അനുവദനീയമല്ലാത്ത കാര്യങ്ങള്‍ ഒഴിവാക്കണം. ഇസ്ലാം അനുശാസിക്കുന്ന രീതിയില്‍ ഭക്ഷണം, മറ്റു വസ്തുക്കള്‍ എന്നിവ ഉണ്ടാക്കണം. എന്നാണ് ഹലാല്‍ അനുശാസിക്കുന്നത്. ഉദാഹരണത്തിനു മാംസഭക്ഷണം ഇസ്ലാമില്‍ അനുവദനീയമാണ്. എന്നാല്‍ ഹലാല്‍പ്രകാരം അതിന് ചില നിബന്ധനകള്‍ ഉണ്ട്. ഒന്നാമതായി ജന്തുവിനെ അറക്കുന്നത് ഒരു മുസ്ലിം ആയിരിക്കണം. അറക്കുന്നയാള്‍ മുസ്ലിം ആയാല്‍ പോര. ഇസ്ലാമിക ആചാരപ്രകാരം വേണം ജന്തുവിനെ അറക്കേണ്ടത്. നിര്‍ദ്ദേശിച്ചിട്ടുള്ള ഇസ്ലാമിക (ഖുറാന്) വചനങ്ങള്‍ ചൊല്ലി വേണം അറക്കാന്‍. അറക്കപ്പെടുന്ന ജന്തു പൂര്‍ണമായ ബോധമുള്ളതായിരിക്കണം. ഇങ്ങനെ ആയാല്‍ മാത്രമേ ഹലാല്‍ ആകൂ.
ഹലാലും ഇതരമതസ്ഥരും
ഭക്ഷണ ശാലകളില്‍ ഹലാല്‍ ഭക്ഷണം വില്‍ക്കണം എന്ന് ഇസ്ലാമിക തീവ്രവാദികള്‍ ശാഠ്യം പിടിക്കുന്നു. മുസ്ലിങ്ങള്‍ക്ക് ഭക്ഷണം കഴിക്കാന്‍ ഹലാല്‍ ആകണമെന്നതാണ് ഇതിനുള്ള ന്യായം. എന്നാല്‍ ഭക്ഷണം തീര്‍ത്തും സെക്യുലര്‍ ആയിട്ടുള്ളതാണ്. ഒരാള്‍ എവിടെ നിന്ന് എന്ത് കഴിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം അയാള്‍ക്കാണ്. പശുമാംസ ഭക്ഷണ തര്‍ക്കം ഉണ്ടായപ്പോള്‍ ഈ വാദം ശക്തമായി ഉയര്‍ന്നിരുന്നു. എന്നാല്‍ ഹലാല്‍ ഭക്ഷണം ഇസ്ലാമല്ലാത്തയൊരാള്‍ക്ക് നല്‍കുന്നത് അയാളുടെ മതവിശ്വാസത്തില്‍ കൈകടത്തലാണ്. പൂര്‍ണ സസ്യാഹാരം വിളമ്പുന്നത് മറ്റുള്ളവരുടെ മതസ്വാതന്ത്ര്യത്തിനുമുന്നില്‍ കൈകടത്തലാണ് എന്ന ആക്ഷേപം ഹലാലിനെ അനുകൂലിക്കുന്നവര്‍ ഉന്നയിക്കാറുണ്ട്. ഇതു തെറ്റാണ്. പൂര്‍ണ സസ്യാഹാരം എന്നതിന് ഏതെങ്കിലും മതവുമായി ബന്ധമില്ല, അത് ഓരോരുത്തരുടേയും താല്‍പ്പര്യമാണ്.
മാത്രമല്ല പൂര്‍ണ സസ്യാഹാരം ഉണ്ടാക്കുന്നിടത്ത് ഏതെങ്കിലും തരത്തിലുള്ള ആചാരങ്ങളില്ല. ആഹാരം ആര്‍ക്കും പാചകം ചെയ്യാം. അതിന് പാചകം ചെയ്യുന്നയാളിന്റെ മതം പ്രശ്നമല്ല. എന്നാല്‍ ഹലാലില്‍ പാചകക്കാരന് മുസ്ലീമായിരിക്കണം എന്നത് നിര്‍ബന്ധമാണ്. ഇസ്ലാമിക ആചാരപ്രകാരം വചനങ്ങള്‍ മന്ത്രിച്ചശേഷമാണ് ഭക്ഷണം തയ്യാറാക്കുന്നത്. അതുകൊണ്ടു മുസ്ലിങ്ങള്‍ക്കു മാത്രമേ ഹലാല്‍ ഭക്ഷണം നല്‍കാവൂ. ഹോട്ടലുകളില്‍ പായസം വിളമ്പാറുണ്ട്. ശബരിമല എല്ലാ മതസ്ഥര്‍ക്കും പ്രവേശനം ഉള്ള ക്ഷേത്രമാണ്. ഇക്കാരണത്താല്‍ ഒരു ഹോട്ടലില്‍ ശബരിമലയിലെ പായസവും അപ്പവും വിളമ്പിയാല്‍ അത് സ്വീകാര്യമല്ല. കാരണം അത് പൂജ നടത്തിയ പ്രസാദമാണ്. അത് മറ്റു മതസ്ഥര്‍ക്ക് കൊടുക്കുന്നത് ശരിയല്ല. അതവരുടെ മതസ്വാതന്ത്ര്യത്തിലുള്ള കൈകടത്തലാവും. ഇതേപോലെ ഹലാല്‍ ഭക്ഷണം ഹിന്ദു-ക്രിസ്ത്യന്‍ വിശ്വാസികള്‍ക്കു വിളമ്പുന്നത് ശരിയല്ല. ഹലാല്‍ ഭക്ഷണം അതുകൊണ്ട് ഇസ്ലാമിക ആരാധനാ കേന്ദ്രത്തില്‍ മാത്രം വില്‍ക്കാവുന്നതാണ്. ക്ഷേത്രങ്ങള്‍ പ്രസാദം വില്ക്കുന്നതുപോലെ. ഹലാല്‍ ഒരു പൊതുഭക്ഷണമല്ല. അത് ഇസ്ലാമിക മതവിശ്വാസികള്‍ക്ക് മാത്രമുള്ളതാണ്.
ഹലാലിന് നിയമ സാധുതയില്ല
ഹലാല്‍ സര്‍ട്ടിഫിക്കറ്റ് എന്നൊക്കെയുള്ള കാര്യങ്ങള്‍ ഇവിടെ നടക്കുന്നു. ഭാരതത്തില്‍ വില്‍പ്പനയ്ക്കുള്ള എല്ലാ വസ്തുക്കളുടെയും ഗുണനിലവാരം ഉറപ്പാക്കാന്‍ ഏജന്‍സിയുണ്ട്. ഈ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കു മാത്രമേ ഗുണനിലവാരം സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് നല്‍കാനാവൂ. ഭക്ഷണ വസ്തുക്കള്‍ പരിശോധിച്ച് ഗുണനിലവാരം തീരുമാനിക്കാനുള്ള സര്‍ക്കാര്‍ ഏജന്‍സിയ്ക്ക് പുറമേ മറ്റ് ഏജന്‍സിക്ക് ഗുണനിലവാര സര്‍ട്ടിഫിക്കറ്റ് നല്കാന് അധികാരമില്ല. സര്‍ക്കാര്‍ ഏജന്‍സികളുടെ സര്‍ട്ടിഫിക്കറ്റ് അല്ലാതെ മറ്റൊരു സര്‍ട്ടിഫിക്കറ്റും വില്‍പ്പനയ്ക്ക് ആവശ്യമില്ല. അതുകൊണ്ട് ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നിയമവിരുദ്ധമാണ്. അത് പരിശോധിക്കേണ്ടതാണ്. നിയമസാധുതയില്ലാത്ത ഒരു കാര്യം നടപ്പാക്കുന്നത് തടയപ്പെടേണ്ടതാണ്.
മതസ്വാതന്ത്ര്യത്തിനു ഭീഷണി
ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നിയമവിരുദ്ധമാണ്. അത് മറ്റ് മതസ്ഥരില്‍ ഇസ്ലാമിക ആചാരം അടിച്ചേല്‍പ്പിക്കുന്നതാണ്. ഇതു ഭരണഘടന ഉറപ്പാക്കുന്ന മതേതരത്വത്തിന് എതിരാണ്. അതിനാല്‍ ഹലാല്‍ നിരോധിക്കണം.
മൃഗങ്ങള്‍ക്ക് എതിരായ ക്രൂരത
മൃഗങ്ങള്‍ക്ക് എതിരായ ക്രൂരത തടയുന്നതിന് നിയമങ്ങള്‍ ഭാരതത്തിലുണ്ട്. ഹലാല്‍ പ്രകാരം ഒരു ജന്തുവിനെ അറക്കുന്നത് പൂര്‍ണബോധമുള്ളപ്പോഴായിരിക്കണം. ഇതു ക്രൂരമാണ്. അതുകൊണ്ട് മൃഗങ്ങള്‍ക്കെതിരായ ക്രൂരത അവസാനിപ്പിക്കാനും ഹലാല്‍ തടയേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: