ന്യൂദല്‍ഹി: കോവിഡ് 19 മഹാമാരിയ്ക്കെതിരായ ഇന്ത്യ നടത്തിയ പോരാട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് ലോകാരോഗ്യസംഘടനയുടെ ഭാരതീയ മേധാവി ഡോ. റോഡറികോ ഒഫ്രിന്‍.
ഈ പോരാട്ടത്തെ മോദി ഒരു ജനകീയ സമരമാക്കി മാറ്റിയെന്നും ഡോ. റോഡറികോ ഒഫ്രിന്‍ പറഞ്ഞു. ‘ടെസ്റ്റ് ഫലം ചെറിയ ചെലവില്‍ എല്ലാവര്ക്കും സാധ്യമാകുന്ന തരത്തിലും വളരെ വേഗത്തിലും സാധ്യമാക്കി. കോവിഡ് 19നെ ചെറുക്കാന്‍ ശരിയായ പെരുമാറ്റരീതികള്‍ സമുദായത്തിലുള്ളവരോട് സംവദിക്കുകയും അവരെ അതില്‍ മുഴുകാന്‍ പ്രേരിപ്പിക്കുകയും ചെയ്തു- ഇതെല്ലാം സാധ്യമായത് പ്രധാനമന്ത്രിയുടെ ജനകീയ സമരത്തിന്റെ ഭാഗമാണ്,’ ഡോ. ഒഫ്രിന്‍ പറഞ്ഞു.
മഹാമാരിയ്ക്കെതിരെ ഇന്ത്യ പ്രകടിപ്പിച്ച ചെറുത്തുനില്പ് ശേഷിയെയും അദ്ദേഹം അഭിനന്ദിച്ചു. രാജ്യത്തിന്റെ വാക്സിന് വേണ്ടിയുള്ള മുന്നേറ്റത്തെയും അദ്ദേഹം ശ്ളാഘിച്ചു. ‘വാക്സിനോട് ചിട്ടയോടെയുള്ള പ്രതികരണവും ശുഷ്കാന്തിയും ഉത്തരവാദിത്വത്തിന്റെ മറ്റൊരു തലമാണ്. 60 ലക്ഷം പേര് വാക്സിനെടുത്തതോടെ അതും വിജയകരമായതായി ഞങ്ങള്‍ കണക്കാക്കുന്നു. വാക്സിന് നല്കുന്ന കാര്യത്തില്‍ ഏറ്റവും വേഗമാര്‍ന്ന നിരക്കാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: