ലഖ്നോ: കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റത്തിന്റെ പേരില്‍ അഞ്ച് പോപ്പുലര്‍ ഫ്രണ്ട്-കാമ്പസ് ഫ്രണ്ട് നേതാക്കള്‍ക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കുറ്റപത്രം സമര്‍പ്പിച്ചു.
കാമ്പസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി കെ.എ. റൗഫ്, കാമ്പസ് ഫ്രണ്ട് ദേശീയ ട്രഷറര്‍ അതികുര്‍ റഹ്മാന്, ദല്‍ഹി കാമ്പസ് ഫ്രണ്ട് ജനറല്‍ സെക്രട്ടറി മസൂദ് അഹമ്മദ്, പോപ്പുലര്‍ ഫ്രണ്ടുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പത്രപ്രവര്ത്തകന് സിദ്ദിഖ് കാപ്പന്, പോപ്പുലര്‍ ഫ്രണ്ട്-കാമ്പസ് ഫ്രണ്ട് പ്രവര്ത്തകന് മുഹമ്മദ് ആലം എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം. വിചാരണനേരിടാനായി മാര്‍ച്ച് 18ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ലഖ്നോവിലെ പിഎംഎല്‍എ കോടതി ഇവര്‍ക്ക് സമന്‍സ് അയച്ചു.
നേരത്തെ അറസ്റ്റ് ചെയ്യപ്പെട്ട ഈ അഞ്ച് പേരും ഇപ്പോള്‍ ജയിലില്‍ കഴിയുകയാണ് . ഇതില്‍ റൗഫിന് കോടതി വെള്ളിയാഴ്ച ജാമ്യം അനുവദിച്ചിട്ടുണ്ട്. ഹത്രാസ് കൂട്ടബലാത്സംഗക്കേസിന് ശേഷം വര്‍ഗ്ഗീയ ലഹളയുണ്ടാക്കാും ഭീതി പരത്താനും ഈ അഞ്ച് പേര് ശ്രമിച്ചതായും കുറ്റപത്രത്തില്‍ പറയുന്നു. 2006ല്‍ കേരളത്തില്‍ രൂപംകൊണ്ട, പിന്നീട് 2018ല്‍ ദില്ലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ ഫ്രണ്ടിനെക്കുറിച്ച് ഇഡി അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ദില്ലിയില്‍ കഴിഞ്ഞ വര്‍ഷം പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധസമരങ്ങളും വര്‍ഗ്ഗീയ ലഹളകളും നടത്തിയതിന് പിന്നില്‍ ഈ സംഘടനകളുടെ പങ്ക് അന്വേഷിച്ചുവരികയാണ് ഇഡി.
ഇഡി കുറ്റപത്രം കണ്ടതിന്റെ അടിസ്ഥാനത്തില്‍ കോടതി ഇവര്‍ക്ക് മാര്‍ച്ച് 18ന് ഹാജരാകാന്‍ സമന്‍സയച്ചു. വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച റൗഫിനെ കേരളത്തിലെ വിമാനത്താവളത്തില്‍വെച്ചാണ് 2020 ഡിസംബറില്‍ ഇഡി അറസ്റ്റ് ചെയ്തത്. ഇയാള്‍ ഒമാനിലെ മസ്കറ്റില്‍ ഒരു ബാങ്ക് ജീവനക്കാരനായാണ് പരിചയപ്പെടുത്തിയിരുന്നത്. മറ്റ് നാല് പേരെയും ഉത്തര്‍പ്രദേശിലെ മഥുരയില്‍ നിന്നാണ് യുപി പൊലീസ് അറസ്റ്റ് ചെയ്തത്. ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന് ശേഷം സംഭവസ്ഥലമായ ഹത്രാസിലേക്ക് പുറപ്പെടും വഴിയാണ് ഈ നാല് പേരെയും അറസ്റ്റ് ചെയ്തത്. ഈ നാല് പേരും ഹത്രാസില്‍ വര്‍ഗ്ഗീയ കലാപമുണ്ടാക്കാനും അവിടെ ഭീതിപരത്താനും വേണ്ടി പുറപ്പെട്ടതാണെന്നാണ് ഇഡി കുറ്റപത്രം ആരോപിക്കുന്നത്.
ഉത്തര്‍പ്രദേശ് പൊലീസിന്റെ പ്രഥമവിവരറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇഡി ലഖ്നോവിലെ പിഎംഎല്‍എ കോടതിയില്‍ പുതിയൊരു കേസ് പോപ്പുലര്‍ ഫ്രണ്ടിനെതിരെ ചുമത്തിയിരിക്കുകയാണ്. റൗഫ് ഷെരീഫിന്റെ നിര്‍ദേശപ്രകാരമാണ് ഈ നാല്‍വര്‍ സംഘം ഹത്രാസിലേക്ക് പുറപ്പെട്ടതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഇതിനായി റൗഫ് ഷെരീഫ് ഇവര്‍ക്ക് ആവശ്യമായ പണം നല്‍കിയതായും ഇഡി പറയുന്നു.
ബിസിനസ് ഇടപാടിന്റെ പേരില്‍ പണം നല്കുന്ന വ്യാജേന പോപ്പുലര്‍ ഫ്രണ്ട് വിദേശ രാജ്യങ്ങളില്‍ നിന്നും ശേഖരിച്ച ഫണ്ട് ഇവര്‍ക്ക് നല്‍കാനായി റൗഫ് ഷെരീഫ് ഗള്‍ഫിലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുമായി ഒരു ക്രിമില്‍ ഗൂഡാലോചനയില്‍ നടത്തിയതായും പറയപ്പെടുന്നു. ഈ പണം പലരീതിയില്‍ വെളുപ്പിച്ച ശേഷം റൗഫ് ഷെരീഫിന്റെയും പോപ്പുലര്‍ ഫ്രണ്ട്, കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരുടെ അക്കൗണ്ടുകളില്‍ പല കൈവഴികളിലൂടെ എത്തിയെന്നാണ് ഇഡി കണ്ടെത്തല്‍.
ഇന്ത്യയില്‍ തുടര്‍ച്ചയായി നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഈ ഫണ്ടിന്റെ ഒരു ഭാഗം പോപ്പുലര്‍ ഫ്രണ്ട്, കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരും അംഗങ്ങളും ഉപയോഗിച്ചിരുന്നതായും പറയുന്നു. പൗരത്വവിരുദ്ധ ബില്ലിനെതിരായ കലാപത്തില്‍ അക്രമങ്ങളുണ്ടാക്കുകയും കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യാന്‍ ഫണ്ട് ഈ ഉപയോഗപ്പെടുത്തിയിരുന്നു. ഈ അക്രമങ്ങള്‍ ക്രമേണ ഫിബ്രവരി 2020ല്‍ ദില്ലി കലാപമായി മാറി. ഹത്രാസിലെ ഗൂഡാലോചനയില്‍ സിദ്ദിഖ് കാപ്പന് സജീവപങ്ക് വഹിച്ചതായും പറയുന്നു. ഹത്രാസ് യാത്രയ്ക്ക് ഉപയോഗിച്ച കാര്‍ ഈ ഫണ്ടില്‍ നിന്നുള്ള 2.25 ലക്ഷം രൂപ നല്കി വാങ്ങിയതാണ്. ഇവര്‍ എത്തുന്നതിന് 10-15 ദിവസം മുമ്പാണ് ഈ കാര്‍ വാങ്ങിയത്.
ഈ തുകയിലെ ഒരു ഭാഗമെടുത്ത് ഭൂമി വാങ്ങിയിട്ടുണ്ടെന്നും ഇത് ഭാവിയിലെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാണെന്നും കുറ്റപത്രം പറയുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പോപ്പുലര്‍ ഫ്രണ്ട് അക്കൗണ്ടില്‍ 100 കോടി രൂപയുടെ ഇടപാട് നടന്നതായി ആരോപിക്കപ്പെടുന്നു. ഇതില്‍ നല്ലൊരു പങ്കും കറന്‍സിയായി തന്നെ ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുണ്ട്. ഈ ഫണ്ട് എവിടെയെല്ലാം പോയി എന്നതിനെക്കുറിച്ച് അന്വേഷണം നടന്നുവരികയാണെന്നും ഇഡി പറയുന്നു. 2013ല്‍ കണ്ണൂരിലെ നാരാത്തില് നടന്ന ആയുധ പരിശീലന കേസിന് ശേഷം മറ്റ് പല കുറ്റകൃത്യങ്ങള്‍ക്കും ഈ പണം ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഒരു തീവ്രവാദ കാമ്പ് സംഘടിപ്പിച്ചതിന് ചില പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപി ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. യുവാക്കള്‍ക്ക് ആയുധവും സ്ഫോടകവസ്തുക്കളും ഉപയോഗിച്ചുള്ള പരിശീലനം നല്കിയ ഒരു കേസും നിലവിലുണ്ട്.
വിദേശ സംഭാവന നിയന്ത്രണച്ചട്ടം 1976 അനുസരി്ച്ച് രജിസ്റ്റര്‍ ചെയ്യാത്ത റീഹാബ് ഇന്ത്യ ഫൗണ്ടേഷന് എന്ന സംഘടന വഴി 50 ലക്ഷം രൂപ വിദേശത്തു നിന്നുള്ള സംഭാവനയായി വന്നിട്ടുണ്ട്. പണം എങ്ങിനെയെല്ലാം ഉപയോഗിച്ചു, എന്തെല്ലാം നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നു എന്നിവ സംബന്ധിച്ച് അഅനുബന്ധ കുറ്റപത്രങ്ങള്‍ സമര്‍പ്പിക്കുമെന്നും ഇഡി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: