കൊല്‍ക്കത്ത: സര്‍ക്കാര്‍ സര്‍വീസുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസുകാരെ അനധികൃതമായി തിരുകി കയറ്റിയതില്‍ പ്രതിഷേധിച്ച് ബംഗാളില്‍ സിപിഎമ്മിന്റെ ഹര്‍ത്താല്‍ ഭാഗികം. റോഡില്‍ ഇറങ്ങി വാഹനങ്ങള്‍ തടഞ്ഞ സിപിഎം പ്രവര്‍ത്തകരെ പോലീസ് തല്ലിഓടിച്ചിട്ടു. കഴിഞ്ഞ ദിവസം എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ കൊല്‍ക്കത്തയില്‍ അനധികൃത നിയമനങ്ങള്‍ക്കെതിരെ മാര്‍ച്ച് നടത്തിയിരുന്നു. നിയമനങ്ങള്‍ അഴിമതിമുക്തമാക്കണമെന്നും ഒഴിഞ്ഞുകിടക്കുന്ന ലക്ഷക്കണക്കിന് ഒഴിവുകള്‍ നികത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു സെക്രട്ടറിയറ്റ് മാര്‍ച്ച്.
ഈ മാര്‍ച്ചിനെ പോലീസ് തല്ലിഓടിച്ചതോടെയാണ് ഇന്നു സിപിഎം ഹര്‍ത്താന്‍ പ്രഖ്യാപിച്ചത്. എന്നാല്‍, പലയിടത്തും പ്രതിഷേധ പ്രകടനം നടത്താന്‍ പോലും സിപിഎമ്മിന് പ്രവര്‍ത്തകരില്ലായിരുന്നു. ഇതിനിടെ കൊല്‍ക്കത്തയില്‍ ബസ് തടയാന്‍ ശ്രമിച്ച സിപിഎം പ്രവര്‍ത്തകരെയാണ് പോലീസ് തല്ലി ഓടിച്ചത്. സര്‍ക്കാര്‍ സര്‍വീസില്‍ തിരുകി കയറ്റലുകള്‍ അനുവദിക്കില്ലെന്നും അനധികൃത നിയമനങ്ങള്‍ തടയുമെന്നും ബംഗാള്‍ ഡിവൈഎഫഐ നേതൃതം അറിയിച്ചു. കേരളത്തില്‍ സിപിഎം പ്രവര്‍ത്തകരെ സര്‍ക്കാര്‍ സര്‍വീസുകളില്‍ തിരുകി കയറ്റുന്നതിനെതിരെ പി.എസ്.സി ഉദ്യോഗാര്‍ത്ഥികള്‍ സമരം ചെയ്യുമ്പോഴാണ് ബംഗളില്‍ സിപിഎം പുതിയ നിലപാട് പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: