ചങ്ങനാശ്ശേരി: വാഴപ്പള്ളി കല്‍ക്കുളത്തുകാവില്‍ പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മുടിയെടുപ്പ് മഹോത്സവം അടുത്ത വര്‍ഷത്തേക്ക് മാറ്റി. ഭദ്രകാളി – ദാരികയുദ്ധത്തെ ആസ്പദമാക്കി ചങ്ങനാശ്ശേരി വാഴപ്പള്ളി കല്‍ക്കുളത്തുകാവില്‍ നടക്കുന്ന മുടിയെടുപ്പ് പ്രസിദ്ധമാണ്. മുടിയെടുപ്പ് ദിവസമുള്ള തിരുമുടി എഴുന്നെള്ളത്ത് പ്രൗഢഗംഭീരമാണ്. പ്ലാവിന് കാതലില്‍ കടഞ്ഞെടുത്ത ഭദ്രകാളി രൂപത്തെയാണ് മുടി എന്ന് വിശേഷിപ്പിക്കുന്നത്. മുടിപ്പുരയില്‍ നിന്നു പുറത്തെടുക്കുന്ന മുടി ക്ഷേത്രത്തിനു വടക്കുഭാഗത്തുള്ള വെട്ടിമരച്ചുവട്ടിലൂടെയാണ് മുടിയെഴുന്നള്ളിക്കുന്ന ആളിന് കൈമാറുന്നത്.
പഴയ വെട്ടിമരം കാലപ്പഴക്കത്തില്‍ കടപുഴകിവീണു. പുതിയ വെട്ടിമരം വെച്ച് പിടിപ്പിച്ചതിനു ശേഷമുള്ള ആദ്യ മുടിയെടുപ്പ് ആണ് ഇനിവരുന്നത്. 2021 ഏപ്രില്‍ മാസത്തിലാണ് മുടിയെടുപ്പ് നടക്കേണ്ടത്. കോവിഡ് രോഗത്തിന്റെ പശ്ചാത്തലത്തില്‍ 2022 ഏപ്രില്‍ മാസത്തില്‍ മുടിയെടുപ്പ് നടത്താമെന്ന് അടുത്തിടെ നടന്ന ദേവപ്രശ്നത്തില്‍ തെളിഞ്ഞു.
2022 ഏപ്രില്‍ മാസത്തിലേക്ക് മുടിയെടുപ്പ് മാറ്റിവയ്ക്കുന്നതിനും ഈ വര്‍ഷം മുടിയെടുപ്പ് നടക്കേണ്ടിയിരുന്ന ഏപ്രില്‍ 23 ന് വിശേഷാല്‍ പൂജകള്‍ നടത്താനും ഭരണസമിതി തീരുമാനിച്ചതായി പ്രസിഡന്റ് കെ.ആര്.ഗോപാലകൃഷ്ണനും സെക്രട്ടറി ആര്.ബാലകൃഷ്ണപിള്ളയുംഅറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: