ന്യൂദല്‍ഹി: കാര്‍ഷിക നിയമത്തെ വിമര്‍ശിക്കാന്‍ ‘നാം രണ്ട് നമുക്ക് രണ്ട്’ എന്ന കുടുംബാസൂത്രണ മുദ്രാവാക്യം ഉയര്‍ത്തിയ രാഹുല്‍ ഗാന്ധിക്കെതിരെ അതേ നാണയത്തില്‍ തിരിച്ചടിച്ച് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഗിരിരാജ് സിംഗ്. നാം രണ്ട് നമുക്ക് രണ്ട് എന്നത് കൊണ്ട് രാഹുല്‍ ഉദ്ദേശിക്കുന്നത് താനും അമ്മ സോണിയാ ഗാന്ധി, സഹോദരി പ്രിയങ്ക ഗാന്ധി വദ്ര, സഹോദരീ ഭര്‍ത്താവ് റോബര്്ട്ട് വദ്ര എന്നിവരുള്‍പ്പെട്ട നാല്വര്സംഘത്തെയെന്നും ഗിരിരാജ് സിംഗ്.
നാല് പേരാണ് ഇപ്പോള്‍ രാജ്യത്തെ നിയന്ത്രിക്കുന്നതെന്നായിരുന്നു രാഹുല്‍ മോദി സര്‍ക്കാരിനെതിരെ വിമര്‍ശനം. ഈ നാല് പേര് എന്നതുകൊണ്ട് താനുള്‍പ്പെടുന്ന തന്റെ കുടുംബത്തെയാണ് രാഹുല്‍ ഉദ്ദേശിക്കുന്നതെന്നും ഗിരിരാജ് സിംഗ് പറഞ്ഞു.’ബജറ്റിനെക്കുറിച്ച് സഭയില്‍ ഒരു വാക്ക് പോലും രാഹുല്‍ പറഞ്ഞില്ല. ഒരു പക്ഷെ കാര്‍ഷികനിയമത്തെക്കുറിച്ച് അറിയാത്തതുകൊണ്ടാണോ എന്നറിയില്ല. അത് കഷ്ടമാണ്,’-അല്പം പരിഹാസരൂപേണ ഗിരിരാജ് സിംഗ് പറഞ്ഞു.
ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുമ്പോള്‍ സഭയിലില്ലാതിരുന്നതിനാല്‍ രാഹുലിന് ഒന്നും അറിയില്ലെന്നും കേന്ദ്ര പാര്‍ലമന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷിയും കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: