തിരുവനന്തപുരം : മൃതദേഹങ്ങള്‍ മതാചാര പ്രകാരമുള്ള ആദരവ് നല്കി ദഹിപ്പിക്കാനായി ശ്മശാനം നിര്‍മിക്കാന്‍ ഒരുങ്ങി തൃശൂര്‍ അതിരൂപത. കോവിഡിന്റെ പശ്ചാത്തലത്തില്‍ വിശ്വാസികളുടെ മൃതദേഹങ്ങള്‍ ദഹിപ്പിക്കാമെന്ന് ആദ്യം തീരുമാനം എടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് പൊതു ശ്മശാന നിര്‍മിക്കാമെന്ന തീരുമാനത്തില്‍ അതിരൂപത എത്തിയത്.
മുമ്പത്തേതിനെ അപേക്ഷിച്ച് ദേവാലയങ്ങള്‍ക്കു സമീപം സെമിത്തേരി നിര്‍മിക്കാന്‍ അനുമതി ലഭിക്കാത്തതുമാണ് പൊതു ശ്മശാനം എന്ന ആശയത്തിലേക്ക് എത്തിയത്. തൃശൂര്‍ മുളയം ഡാമിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ക്യാംപസിലാണ് ശ്മശാന നിര്‍മിക്കുന്നത്. കഴിഞ് ദിവസം ഇതിന്റെ ശിലാസ്ഥാപനവും നിര്‍വഹിച്ചിരുന്നു.
അതിരൂപതയുടെ കീഴിലുള്ള ഏത് ഇടവകകളിലെ വിശ്വാസികള്‍ക്കും ഇവിടെ മൃതദേഹങ്ങള്‍ ദഹിപ്പിക്കാവുന്നതാണ്. മൃതദേഹം ദഹിപ്പിക്കുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ആദ്യം അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. തുടക്കത്തിലുണ്ടായ എതിര്‍പ്പുകള്‍ പിന്നീടുണ്ടായില്ല. ഇതോടെ കാലത്തിന് അനുസരിച്ച് രീതികളും മാറണമെന്ന് അതിരൂപത തന്നെ നിലപാട് എടുക്കുകയായിരുന്നു.
സഭാ നിയമപ്രകാരം മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്ന രീതി അനുവദനീയമാണ്. ദേവാലയങ്ങളോട് ചേര്‍ന്ന് ക്രിമറ്റോറിയം സ്ഥാപിക്കാനും സഭ അനുമതി നല്‍കിയിട്ടുണ്ടെന്ന് അതിരൂപത നേതൃത്വം വ്യക്തമാക്കി.
അറുപതു ലക്ഷം രൂപ ചെലവിട്ടാണ് മുളയത്ത് ക്രിമറ്റോറിയം പണിയുന്നത്. മൂന്നു മാസം കൊണ്ട് പണി തീര്‍ക്കും. ഇതുവരെ, കോവിഡിനു ശേഷം 150 മൃതദേഹങ്ങള്‍ അതിരൂപതയുടെ നേതൃത്വത്തില്‍ ദഹിപ്പിച്ചിരുന്നു. ചാരം പള്ളികളിലെ കല്ലറകളില്‍ സൂക്ഷിക്കാനും ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കോട്ടയത്താണ് ആദ്യം മൃതദേഹം ദഹിപ്പിച്ചത്. ഇതിനെ തുടര്‍ന്നാണ് തൃശൂര്‍ അതിരൂപത പൊതുശ്മശാനം എന്ന ആശയം മുന്നോട്ട് വെച്ചത്. ക്രിമിറ്റോറിയം സ്ഥാപിക്കാന്‍ ലൈസന്‍സിനായി അതിരൂപതയിലെ ഫാ.ജോയ് മൂക്കന് അപേക്ഷ സമര്‍പ്പിച്ചതോടെ ഇതില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ എസ്. ഷാനവാസ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: