കോട്ടയം: നവീകരണ പ്രവൃത്തി നടക്കുന്ന ശാസ്ത്രി റോഡില്‍ ഗതാഗത നിയന്ത്രണം. ജോലികള്‍ക്കു ഗതാഗതം തടസമാകുന്നതിനെത്തുടര്ന്നാണ് ഇന്നലെ മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ലോഗോസ് ജംഗ്ഷനില്‍ നിന്നു വരുന്ന വാഹനങ്ങള്‍ ശാസ്ത്രി റോഡില്‍ പ്രവേശിപ്പിക്കില്ല. ഗുഡ്—വില്ലിനു സമീപം ഗതാഗതം തടയും.
റൗണ്ടാനയില്‍ നിന്നു കിഴക്കോട്ടു പോകുന്ന വാഹനങ്ങള്‍ക്കു തടസമില്ലാതെ പോകും. ഇവിടെ നിന്നു വരുന്ന വാഹനങ്ങള്‍ക്കു കുര്യന് ഉതുപ്പു റോഡ് വഴി ശാസ്ത്രി റോഡിലേക്കും പോകാം. എന്നാല്‍, നാഗമ്പടത്തു നിന്നു കുര്യന് ഉതുപ്പു റോഡ് വഴി ശാസ്ത്രി റോഡിലേക്ക് പ്രവേശിപ്പിക്കില്ല. ഈ വാഹനങ്ങള്‍ റെയില്‍വേ സ്റ്റേഷന്, ലോഗോസ് ജംഗ്ഷന് വഴി യാത്ര തുടരണം. നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പൊതുമരാമത്ത് ഉദ്യോഗസ്ഥരും ട്രാഫിക് പോലീസും യോഗം ചേര്‍ന്നിരുന്നു.
നവീകരണത്തിന്റെ ഭാഗമായി റൗണ്ടാന മുതല്‍ ലോഗോസ് ജംഗ്ഷന് വരെ റോഡിന്റെ ഒരു വശത്തെ നിര്‍മാണമാണ് ആരംഭിച്ചത്. പബ്ലിക് ലൈബ്രറിയുടെ പ്രധാന വഴിയുടെ മുന്‍വശം മുതല്‍ കുര്യന് ഉതുപ്പ് റോഡ് തിരിയുന്നഭാഗം വരെയാണ് ഇപ്പോള്‍ പണികള്‍ നടത്തുന്നത്. മണ്ണിട്ട് ഉയര്‍ത്തുന്നതോടൊപ്പം ഓടയുടെ പണിയും ആരംഭിച്ചു. കലുങ്ക് പുതുക്കി പണിയുന്നതും തുടങ്ങി. കലുങ്കിന്റെ പണി നടത്തുന്നതോടൊപ്പം ഈ വശത്തെ ഓടയും പുതുക്കിപ്പണിയും. ഈ മാസം അവസാനത്തോടെ ഒരു വശത്തെ പണികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. പണി പൂര്‍ത്തിയാക്കി ഗതാഗതത്തിനു തുറന്ന കൊടുത്ത ശേഷം മാത്രമേ മറുഭാഗത്ത് ജോലികള്‍ ആരംഭിക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: