ശിവാജി നിരാശനായതുകൊണ്ടാണ് ഇങ്ങനെ സംസാരിക്കുന്നത് എന്ന് വിചാരിച്ചു. ആ ദിവസങ്ങളില്‍ ഔറംഗസേബ് ദക്ഷിണദേശം ആക്രമിക്കാന്‍ പോകുകയാണെന്നു പ്രഖ്യാപിച്ചു. ശിവാജിയുടെ സുരക്ഷാ വ്യവസ്ഥ രാമസിംഹനെ ഏല്‍പ്പിക്കാനായിരുന്നു ചിന്തിച്ചിരുന്നത്.
അപ്പോള്‍ ജയസിംഹന്റെ ഒരു എഴുത്ത് ഔറംഗസേബിന് ലഭിച്ചു. ശിവാജി തടങ്കലിലാണെന്നും ജീവനപായത്തിലാണെന്നും മറാഠാ സൈനികരറിഞ്ഞാല്‍ അവര്‍ ബീജാപൂരുമായി ചേര്‍ന്ന് നിന്നാല്‍, ഇപ്പോള്‍തന്നെ പരുങ്ങലിലായ നമ്മുടെ സ്ഥിതി അപകടകരമായി മാറുംഎന്ന് പത്രത്തില്‍ സൂചിപ്പിച്ചിട്ടുണ്ടായിരുന്നു. ഇതോടൊപ്പം രാമസിംഹനും ഒരു പത്രം അയച്ചിരുന്നു. ബാദശാഹ ശിവാജിയുടെ രക്ഷണചുമതല നിന്നെ ഏല്‍പ്പിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ താന്‍ അതില്‍നിന്നും വിട്ടു
നില്ക്കുക. സാധിക്കുമെങ്കില്‍ ബാദശാഹയോടൊപ്പം നീയും വരിക. ഒരു കാരണവശാലും ശിവാജിയുടെ രക്ഷണച്ചുമതല സ്വയം ഏറ്റെടുക്കരുത്. പിന്നീട് എന്തുകൊണ്ടെന്നറിയില്ല ബാദശാഹ ദക്ഷിണയാത്രാ പരിപാടി ഉപേക്ഷിച്ചു.
അച്ഛന്റെ കത്തിന്റെ ആശയം മനസ്സിലാക്കിയ രാമസിംഹന് ഔറംഗസേബിന് നിവേദനമര്‍പ്പിച്ചു. ഔറംഗസേബ് അംഗീകരിച്ചു. എന്നാല്‍ രാമസിംഹന് ശിവാജിയുടെ അംഗരക്ഷകരായി നിയോഗിച്ചവരെ പിന്‍വലിച്ചില്ല.
ശിവാജി പ്രതിദിനം എന്ന വണ്ണം ഔറംഗസേബിന് നിവേദനം അര്‍പ്പിക്കുകയായിരുന്നു. ഒരിക്കലെഴുതി ഞാന്‍ സര്‍വ്വസംഗപരിത്യാഗിയായി സന്യാസിയാവാനാഗ്രഹിക്കുന്നു, കാശിയില്‍ പോകാന്‍ അനുവദിക്കണം എന്ന്. അതിന് ഔറംഗസേബിന്റെ മറുപടിയിതായിരുന്നു. താങ്കള്‍ ഫകീര്‍ ആവാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നമുക്ക് വിരോധമൊന്നുമില്ല. താങ്കള്‍ക്ക് ഫക്കീര്‍ ആയി അലഹബാദ് കോട്ടയില്‍ താമസിക്കാവുന്നതാണ്. ദിവസങ്ങള്‍ കഴിയുംതോറും ശിവാജിയില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങി.
അക്കാലത്ത് കലേ ഫിദാ ഇ ഹുസേന്ഖാന് എന്നുപേരായ ഒരാള്‍ ആഗ്ര നഗരത്തില്‍ ഒരു ഭവനം നിര്മിക്കുന്നുണ്ടായിരുന്നു. അതിന്റെ പണി പൂര്‍ത്തിയാകാറായിട്ടുണ്ടായിരുന്നു. ഔറംഗസേബിന്റെ മനസ്സില്‍ ഒരു ക്രൂര പദ്ധതി രൂപമെടുത്തു. ഭവനനിര്‍മാണം
പൂര്‍ത്തിയായാല്‍ താമസ പരിവര്‍ത്തനമെന്ന വ്യാജത്തില് ശിവാജിയെ അവിടെ സ്ഥാപിക്കണം. പിന്നീട് ജീവിച്ചിരിക്കുമ്പോള്‍ തന്നെ അവിടെ കുഴിച്ചുമൂടണം. മരണശേഷം ശിവാജിയുടെ തലയോട് സ്ഥാപിക്കാന്‍ ഒരു വെള്ളിപ്പാത്രവും തയ്യാറാക്കി. ഇതെല്ലാം വളരെ രഹസ്യമായി നടക്കുന്നുണ്ടായിരുന്നു. ശിവാജി ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല.
മറുഭാഗത്ത് ശിവാജിയുടെ പദ്ധതിയും രഹസ്യമായി നടക്കുന്നുണ്ടായിരുന്നു. അദ്ദേഹം ആഗ്രാ നഗരത്തിലെ ധനികരോടും രാജപ്രതിനിധികളോടും സേനാധികാരിമാരോടും സ്നേഹബഹുമാന പൂര്‍വം സംബന്ധം സ്ഥാപിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. നഗരദേവാലയങ്ങള്ക്ക് സമ്മാനങ്ങളയച്ചു കൊടുത്തിരുന്നു. അതുകൊണ്ട് ശിവാജിയുടെ വിഷയത്തില്‍ രാജധാനിയില്‍ ഉത്തമ ആത്മീയ അന്തരീക്ഷം നിര്മിക്കപ്പെടുന്നുണ്ടായിരുന്നു. ദക്ഷിണ ദേശത്തുനിന്ന് വന്ന മറാഠാ രാജാവിന്റെ വിശാല ഹൃദയംകൊണ്ട് എല്ലാവരും പ്രശംസിക്കാനാരംഭിച്ചു. വളരെപ്പേരുടെ ആത്മീയ മിത്രമായി മാറി ശിവാജി.
മോഹന്‍ കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: