ന്യൂദല്‍ഹി: സമൂഹമാധ്യമങ്ങളും നിയന്ത്രണങ്ങളും സമൂഹമാധ്യങ്ങള്‍ക്കെതിരായ നടപടികളും സംബന്ധിച്ച് നിരവധി ചോദ്യങ്ങള്‍ക്ക് കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് ഇന്ന് പാര്‍ലമെന്റില്‍ മറുപടി നല്‍കി. ഇതിനിടെ ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് സ്വീഡന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ 2020-ലെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി ആപ് എംപി സുശീല്‍ കുമാര്‍ ഗുപ്തയും ചോദ്യമുന്നയിച്ചു.
‘സ്വീഡന്‍ റിപ്പോര്‍ട്ടിന്റെ ഉപയോഗം എന്താണ്?. ഇതെല്ലാം രാഷ്‌ട്രീയമാണ്. അവര്‍ ആഭ്യന്തകാര്യങ്ങള്‍ ശ്രദ്ധിക്കണം. ഇന്ത്യയെക്കുറിച്ച് സംസാരിക്കുന്ന എല്ലാ രാജ്യങ്ങളും ആദ്യം ആഭ്യന്തരകാര്യങ്ങള്‍ ശ്രദ്ധിക്കുകയും പിന്നീട് ഇന്ത്യയെക്കുറിച്ച് അഭിപ്രായം പറയുകയും ചെയ്യണം’- ചോദ്യം അനുവദിക്കാതെ രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡു പറഞ്ഞു.
തുടര്‍ന്ന് എംപി സമൂഹമാധ്യവുമായി ബന്ധപ്പെട്ട മറ്റൊരു ചോദ്യം ചോദിച്ചു. ദല്‍ഹിയിലെ ഇടനിലക്കാരുടെ സമരത്തെക്കുറിച്ചു രാജ്യത്തിന് പുറത്തുള്ള സെലിബ്രിറ്റുകളുടെ അഭിപ്രായങ്ങളെ വിദേശകാര്യമാന്ത്രാലയം ശക്തമായ ഭാഷയില്‍ അപലപിച്ചിരുന്നു. ഈ പാശ്ചാത്തലത്തിലാണ് രാജ്യസഭാ ചെയര്‍മാന്റെ ഭാഗത്തുനിന്നും സമാനമായ പ്രതികരണം ഉണ്ടായത്.
വിദേശ സെലിബ്രിറ്റികളുടെ അഭിപ്രായങ്ങള്‍ക്കു പിന്നാലെ ഇന്ത്യയുടെ ഐക്യത്തെയും പരമാധികാരത്തെയും പിന്തുണച്ച് മന്ത്രിമാരും രാജ്യത്തെ സെലിബ്രിറ്റികളും സമൂഹമാധ്യമങ്ങളില്‍ കുറിപ്പുകളിട്ടിരുന്നു. അമേരിക്കന്‍ പോപ് ഗായിക റിഹാനയും പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ട്യൂന്‍ബെര്‍ഗും കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരത്തെ പിന്തുണച്ച് എത്തിയ പശ്ചാത്തലത്തിലായിരുന്നു സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: