കൊല്ലം: കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍മാരുടെ വാര്‍ഡുകളില്‍ വികസന പ്രവര്‍ത്തനങ്ങളുടെ ഫണ്ട് വകമാറ്റി ചിലവഴിക്കാന്‍ നീക്കം. മേയര്‍ പ്രസന്ന ഏണസ്റ്റ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന്മാരായ ഗീതാകുമാരി, എസ്. ജയന് എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതികള്‍ അട്ടിമറിക്കുന്നത്. 2019- 2020 വര്‍ഷം കൗണ്‍സില്‍ അംഗീകാരം നല്കിയ പദ്ധതികളാണ് ഇവ. എസ്റ്റിമേറ്റ് എടുത്ത് ടെന്‍ഡര്‍ നടപടികള്‍ നടക്കുന്നതിനിടയിലാണ് ഈ വിവേചനം. തകര്‍ന്നു കിടക്കുന്ന റോഡുകളുടെ നിര്‍മാണം, തെരുവ് വിളക്കുകള്‍ തുടങ്ങിയവയ്ക്ക് അനുവദിച്ച കോടി ക്കണക്കിന് രൂപയുടെ പദ്ധതികള്‍ വക മാറ്റി മേയറുടെയും സിപിഎം കൗണ്‍സിലര്‍മാരുടെയും ഡിവിഷനുകളിലേക്ക് മാറ്റാനാണ് ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: