ന്യൂദല്‍ഹി: കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ വിസയെടുത്ത് പാകിസ്ഥാനിലേക്ക് പോയ കശ്മീരി ചെറുപ്പക്കാരില്‍ 100 പേര് അപ്രത്യക്ഷരായെന്ന് കേന്ദ്ര സുരക്ഷാവൃത്തങ്ങളുടെ കണ്ടെത്തല്‍.
ഇവര്‍ഒന്നുകില്‍ എത്തിയതിന് ശേഷം അപ്രത്യക്ഷമായതായിരിക്കാം. അല്ലെങ്കില്‍ ഒരിക്കലും ഇന്ത്യയിലേക്ക് മടങ്ങിയെത്തിയിരിക്കില്ലെന്ന വിലയിരുത്തലിലാണ് കേന്ദ്രം. എന്തായാലും ഇവരെല്ലാം ഏതെങ്കിലുംതീവ്രവാദസംഘടനകളുടെയോ അതല്ലെങ്കില്‍ ഏതെങ്കിലും സ്ലീപ്പര്‍സെല്ലുകളുടെയോ ഭാഗമായി മാറിയിരിക്കാമെന്ന് ഇതേക്കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ച ഐപിഎസ് ഉദ്യോഗസ്ഥന്‍പറയുന്നു.
‘ഒന്നുകില്‍ ഈ ചെറുപ്പക്കാരെ ബ്രെയിന്‍വാഷ് ചെയ്തതിന് ശേഷം തീവ്രവാദപരിശീലനത്തിന് വിധേയരാക്കിയിരിക്കാം. അതല്ലെങ്കില്‍ ഇന്ത്യാവിരുദ്ധപ്രചാരണം നടത്തുന്നതിനായി ഇവര്‍ വശംവദരായേക്കാം. ഇത്തരംചെറുപ്പക്കാരെ വീണ്ടും മുഖ്യധാരയിലേക്ക് കൊണ്ടുവരിക വലിയ വെല്ലുവിളിയാണ്,’ കശ്മീര്‍ താഴ്വരയില് തീവ്രവാദവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള ഐപിഎസ് ഉദ്യോഗസ്ഥന് പറയുന്നു.
കശ്മീരി യുവാക്കള്‍ ഹ്രസ്വകാലത്തേക്കുള്ള പാക് വിസയില്‍ പാകിസ്ഥാന് സന്ദര്‍ശിക്കാന്‍ പോവുക പതിവാണ്. രണ്ടു വര്‍ഷംമുമ്പ് പാകിസ്ഥാനിലേക്ക് പോയ ചെറുപ്പക്കാരെയെല്ലാം ചോദ്യംചെയ്യലിന് വിളിപ്പിച്ചിരുന്നു. മടങ്ങിയെത്തിയതിന് ശേഷമുള്ള ഇവരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിവരികയാണ്.പലര്‍ക്കും ഇത് ബുദ്ധിമുട്ടായെങ്കിലും ഈ മുന്‍കരുതല്‍ എപ്പോഴും നല്ലതാണെന്ന അഭിപ്രായമാണ് സുരക്ഷാവൃത്തങ്ങള്‍ക്ക്.
‘കശ്മീരിലെചെറുപ്പക്കാരോട് പാകിസ്ഥാനിലേക്ക് പോകരുതെന്ന് വിലക്കാന്‍ നമുക്കാവില്ല. അവരെ നിയന്ത്രിക്കാനും അവരെ നിരീക്ഷാനും മാത്രമേ നമുക്ക് കഴിയൂ,’ -ഉദ്യോഗസ്ഥന് പറയുന്നു. ‘2020 ഏപ്രില്‍ 1 മുതല്‍ 6 വരെ തെക്കന്‍ കശ്മീരിലെ ഷോപിയാന്‍, കുല്‍ഗാം, അനന്ത്നാഗ് എന്നിവിടങ്ങളില്‍ നിന്നുള്ള ചെറുപ്പക്കാരായിരുന്നു ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ തീവ്രവാദികളില്‍ ഭൂരിഭാഗവും. ഇവരെല്ലാം നിയമപരമായ രേഖകളുമായി പാകിസ്ഥാന്‍സന്ദര്‍ശിച്ചവരും പിന്നീട് ഒരിക്കലും തിരിച്ചുവരാത്തവരുമാണ്,’ ഐപിഎസ് ഉദ്യോഗസ്ഥന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: