തിരുവനന്തപുരം: പിഎസ്സി റാങ്ക് ഹോര്ഡേഴ്സിന്റെ സമരം പരാജയപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. നീതിക്കായുളള സമരത്തിന് ബിജെപിയുടെ പൂര്‍ണ പിന്തുണ നല്‍കുന്നതായും അദേഹം പറഞ്ഞു. ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ഥികളുടെ സമരപ്പന്തല്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദേഹം.
ഉദ്യോഗാര്‍ഥികള്‍ നടത്തിവരുന്ന സമരത്തിന് പിന്തുണ അറിയിച്ച് യുവമോര്‍ച്ച സെക്രട്ടറിയേറ്റിലേയ്ക്ക് മാര്‍ച്ച് നടത്തി. മൂന്നോളം പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് വളപ്പിലേയ്ക്ക് ചാടിക്കടന്നു. ക്യാബിനറ്റ് യോഗം നടന്നുകൊണ്ടിരുന്ന സമയത്താണ് പ്രവര്‍ത്തകര്‍ സുരക്ഷാ വലയങ്ങള്‍ ഭേദിച്ച് സെക്രട്ടറിയേറ്റിലേയ്ക്ക് കടന്നത്. ജില്ലാ ജനറല്‍ സെക്രട്ടറി പാപ്പനംകോട് നന്ദു പൂവച്ചല്‍ അജി, നിതീഷ്, വിജീഷ്, അനീഷ് തുടങ്ങിയവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
സെക്രട്ടറിയേറ്റ് വളപ്പില്‍ ചാടി കയറാന്‍ ശ്രമിച്ച യുവമോര്‍ച്ച വനിതാ നേതാക്കളായ ആശാനാഥ്, കവിത തുടങ്ങിയ വരെയും പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ഇതിനിടയില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ബി.എല്‍ അജേഷിനെയും പോലീസ് അകാരണമായി മര്‍ദ്ദിച്ചു. വരും ദിവസങ്ങളില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് യുവമോര്‍ച്ച നേതൃത്വം നല്‍കുമെന്ന് നേതാക്കള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: